iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Heavy Rain: സംസ്ഥാനത്ത് മഴ ശക്തം; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Heavy Rain: സംസ്ഥാനത്ത് മഴ ശക്തം; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ തുടരുന്നു. മധ്യ, തെക്കൻ ജില്ലകളിലും വടക്കൻ മേഖലയിലെ മലയോര പ്രദേശങ്ങളിലും പരക്കെ കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ 10 ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റോടും ഇടിമിന്നലോടും കൂടിയ ഇടത്തരം മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. മഴ ശക്തമായതിനെ തുടർന്ന് തലസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. നെയ്യാർ ഡാമിൻറെ നാല് ഷട്ടറുകൾ 20 സെൻറിമീറ്റർ വീതവും അരുവിക്കര ഡാമിൻറെ മൂന്ന് ഷട്ടറുകൾ 10 സെൻറിമീറ്റർ വീതവുമാണ് കൂടുതൽ ഉയർത്തിയത്. വിവിധ ജില്ലകളിൽ മഴയിലും ശക്തമായ കാറ്റിലും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
5Indian 3: പ്രതീക്ഷയോടെ ഇന്ത്യൻ 3, പുതിയ പോസ്റ്ററുകൾ പങ്കുവെച്ച് ലൈക പ്രൊഡക്ഷൻസ്

Indian 3: പ്രതീക്ഷയോടെ ഇന്ത്യൻ 3, പുതിയ പോസ്റ്ററുകൾ പങ്കുവെച്ച് ലൈക പ്രൊഡക്ഷൻസ്

Tap to view gallery
Pinarayi Vijayan: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പിണറായിക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി

Pinarayi Vijayan: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പിണറായിക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കി. വിജിലൻസ് ഉടൻ തന്നെ എഫ്ഐആർ തയ്യാറാക്കുമെന്നും മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നുണ്ടായ വിധി സർക്കാരിന് തിരിച്ചടിയല്ലെന്നും വ്യക്തിപരമായ വിരോധമോ അനാവശ്യ ധൃതിയോ ഇല്ലാതെയാണ് സർക്കാർ പ്രവർത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലാണ് നടപടികളെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് കാര്യങ്ങൾ സമഗ്രമായി പരിശോധിക്കാനാണ് നിയമോപദേശം ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിഎംആർഎൽ-എക്സാലോജിക് വിഷയം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക സംഘത്തെ (എസ്ഐടി) റദ്ദാക്കിക്കൊണ്ടാണ് പിണറായി വിജയനെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശിച്ചത്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച റിപ്പോർട്ടിൽ എഫ്ഐആർ ഇടാതെ കേസ് പ്രത്യേക സംഘത്തിന് വിട്ട സംസ്ഥാന സർക്കാരിൻറെ തീരുമാനം നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. വിജിലൻസ് ഡയറക്ടർ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കണമെന്ന് ഉത്തരവിട്ട ഹൈക്കോടതി ഇക്കാര്യത്തിൽ സർക്കാരിൻറെ ഇതുവരെയുള്ള നടപടികൾ പൂർണമായി തള്ളിക്കളഞ്ഞു. ഇഡി റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി വിജിലൻസ് ഡയറക്ടർക്ക് കൈമാറണമെന്നും വിജിലൻസിലെ സമർഥരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണം മുന്നോട്ട് കൊണ്ടുപോകണമെന്നും കോടതി നിർദേശിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
CJP Protest: സിജെപി സമരത്തിൻറെ പശ്ചാത്തലത്തിൽ മെട്രോ സ്റ്റേഷനുകൾ അടച്ചിടും;  വിമർശിച്ച് സുപ്രീംകോടതി

CJP Protest: സിജെപി സമരത്തിൻറെ പശ്ചാത്തലത്തിൽ മെട്രോ സ്റ്റേഷനുകൾ അടച്ചിടും; വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: തലസ്ഥാനത്ത് പ്രഖ്യാപിച്ച കടുത്ത യാത്രാവിലക്കുകളിലും നിയന്ത്രണങ്ങളിലും അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. പൊതുജനങ്ങളുടെ യാത്രാബുദ്ധിമുട്ടുകളിൽ ആകുലത അറിയിച്ച കോടതി, മെട്രോ സർവീസുകൾ പൂർണമായി നിർത്തലാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. പ്രവർത്തനം മരവിപ്പിക്കുന്ന മെട്രോ സ്റ്റേഷനുകളുടെ എണ്ണം വെട്ടിച്ചുരുക്കണമെന്നും അധികൃതർക്ക് നിർദേശം നൽകി. മെട്രോ സ്റ്റേഷനുകൾ അടച്ചിടുന്നതിനും സർവീസുകൾ റദ്ദാക്കുന്നതിനും എതിരെ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ വിമർശനം. മെട്രോ നിലയങ്ങൾ അടച്ചിടുകയും ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ചെയ്തതോടെ ജനങ്ങൾക്ക് യാത്ര സാധ്യമല്ലാത്ത അവസ്ഥയാണെന്ന് എംഎ ബേബിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു. ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കുന്നതിലും സ്റ്റേഷനുകൾ അടച്ചിടുന്നതിലും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആശങ്ക പ്രകടിപ്പിച്ചു. തൊഴിലിനും ഉപജീവനത്തിനുമായി ദിനംപ്രതി ലക്ഷക്കണക്കിന് ആളുകളാണ് തലസ്ഥാനത്ത് എത്തുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി പറഞ്ഞു. ക്രമസമാധാന പാലനത്തിന് വേണ്ടി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പോലീസിന് അധികാരം ഉണ്ടെങ്കിലും ഗതാഗത മാർഗങ്ങൾ പൂർണമായി തടഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് കോടതി വ്യക്തമാക്കി. എല്ലാവർക്കും സ്വന്തമായി വാഹനം ഇല്ലാത്തതിനാൽ ഭൂരിഭാഗം ആളുകളും പൊതു ഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. അതിനാൽ പൂർണമായ യാത്രാവിലക്ക് പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയ കോടതിക്ക് വിഷയത്തിൽ സർക്കാരുമായി കൂടിയാലോചിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കാമെന്ന് സോളിസിറ്റർ ജനറൽ ഉറപ്പുനൽകി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Kerala Rain: സംസ്ഥാനത്ത് മഴ ശക്തം; അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala Rain: സംസ്ഥാനത്ത് മഴ ശക്തം; അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മഴ ശക്തമാകുമെന്ന മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. നാളെ ഒക്ടോബർ 10നും വിവിധ പ്രദേശങ്ങളിൽ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കൂടാതെ, കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് തിരുവനന്തപുരം തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

HOLIDAY ;അമ്പമ്പോ...ഇത്രയും അവധിയോ...പക്ഷേ സ്പെഷ്യൽ ഉണ്ട്

@ZeeMalayalam10h ago
#India News
Videos

gold price ;തൊട്ടാൽ പൊള്ളും....പവന് 2 ലക്ഷമായാൽ കളിമാറും

@ZeeMalayalam10h ago
#Gold Rate
Videos

rain; പെയ്‌ത് തിമിര്‍ത്ത് കാലവര്‍ഷം...പെരുമഴയും ഇടിയും

@ZeeMalayalam10h ago
#India News
Videos

pensions; മസ്റ്ററിങിന് സമയമില്ല...ക്ഷേമപെൻഷനിൽ അടിമുടിമാറ്റം

@ZeeMalayalam10h ago
#Kerala News
Videos

Karunya Project കാരുണ്യ പദ്ധതിക്ക് 293 കോടി

@ZeeMalayalam10h ago
#Kerala News
Videos

Priyadarshini പ്രിയദർശിനിക്ക് പ്രശംസ... കേന്ദ്രത്തിൻ്റെ സർവേ റിപ്പോർട്ട് പുറത്ത്

@ZeeMalayalam10h ago
#Kerala News
Videos

RATION KERALA റേഷൻ മുടങ്ങി; ഇ-പോസ് മെഷീനുകൾ പണിമുടക്കി

@ZeeMalayalam10h ago
#Kerala News
UGC NET December 2026: ഡിസംബറിലെ യുജിസി-നെറ്റ് പരീക്ഷ: അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 28

UGC NET December 2026: ഡിസംബറിലെ യുജിസി-നെറ്റ് പരീക്ഷ: അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 28

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഡിസംബർ 2026-ലേക്കുള്ള യുജിസി-നെറ്റ് (UGC-NET) പരീക്ഷകൾക്കുള്ള അപേക്ഷാ വിൻഡോ തുറന്നു. ഒക്ടോബർ 8 മുതൽ ഒക്ടോബർ 28 വരെ താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in വഴി അപേക്ഷകൾ സമർപ്പിക്കാം. പിഴയോടെ ഒക്ടോബർ 31 വരെയും അപേക്ഷിക്കാൻ അവസരമുണ്ട്. 87 വിഷയങ്ങളിലേക്കുള്ള പരീക്ഷ ഡിസംബർ 14 മുതൽ ഡിസംബർ 19 വരെ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ (CBT) നടക്കും. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF), അസിസ്റ്റന്റ് പ്രൊഫസർഷിപ്പ് അല്ലെങ്കിൽ പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ലക്ഷ്യമിടുന്ന ഉദ്യോഗാർത്ഥികൾ അവസാന നിമിഷത്തെ തിരക്കുകൾ ഒഴിവാക്കുന്നതിനായി സമയപരിധി അവസാനിക്കുന്നതിന് മുൻപ് തന്നെ അപേക്ഷാ നടപടികൾ പൂർത്തിയാക്കുക. 2026 ഒക്ടോബർ 28-ന് രാത്രി 11:50 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. പ്രധാന നിർദ്ദേശങ്ങൾ: ഓൺലൈൻ വഴി മാത്രം അപേക്ഷ സമർപ്പിക്കുക. എൻടിഎ വെബ്സൈറ്റ് വഴിയാണ് അപേക്ഷാ ഫോം സമർപ്പിക്കേണ്ടത് ഓരോ ഉദ്യോഗാർത്ഥിയും ഒരു അപേക്ഷ മാത്രം സമർപ്പിക്കുക. എൻടിഎ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ ഉദ്യോഗാർത്ഥികൾ കർശനമായി പാലിക്കണം. നൽകുന്ന ഫോൺ നമ്പറുകളും ഇമെയിലും ആക്സസ് ചെയ്യാൻ കഴിയുന്നവയായിരിക്കണം. അപേക്ഷ സമർപ്പിക്കുമ്പോൾ ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ 011-40759000 അല്ലെങ്കിൽ 011-69227700 എന്നീ നമ്പറുകളിലോ ugcnet@nta.ac.in എന്ന ഇമെയിൽ വഴിയോ ബന്ധപ്പെടുക. ആധാർ അധിഷ്ഠിത വെരിഫിക്കേഷൻ ഉപയോഗിക്കുന്നത് രജിസ്ട്രേഷനും പരീക്ഷാ കേന്ദ്രങ്ങളിലെ നടപടികൾക്കും ജെആർഎഫ് നടപടിക്രമങ്ങൾക്കും സഹായകരമാകും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
EMI and Credit Score:  ഇഎംഐ കൃത്യമായി അടച്ചാലും ഭവന വായ്പ ലഭിക്കണമെന്നില്ല!

EMI and Credit Score: ഇഎംഐ കൃത്യമായി അടച്ചാലും ഭവന വായ്പ ലഭിക്കണമെന്നില്ല!

ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങാൻ ഇന്ന് ആളുകൾ രണ്ടാമത് ഒന്ന് ചിന്തിക്കില്ല. പുതിയ ഫോണ്‍ വാങ്ങാന്‍, വീട്ടുപകരണങ്ങൾ സ്വന്തമാക്കാൻ, എന്തിന് അവധിക്കാലയാത്രകൾക്ക് പണം കണ്ടെത്താൻ പോലും ഇന്ന് ചെറിയ വായ്പകൾ വളരെ എളുപ്പത്തിൽ ലഭ്യമാണ്. ചെറിയ വായ്പകൾ ഇത്തരത്തില്‍ അധികമായി എടുക്കുന്നത് തിരിച്ചടവുകൾക്ക് പുറമെ മറ്റ് പല പ്രശ്നങ്ങൾക്കും കാരണമാകും. ഇത് വ്യക്തികളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുകയും ഭാവിയിൽ ഭവന വായ്പ പോലുള്ള വലിയ കടങ്ങൾ ലഭിക്കുന്നത് ബുദ്ധിമുട്ടാക്കി മാറ്റുകയും ചെയ്യും. ഇഎംഐ കൃത്യമായി അടയ്ക്കുന്നവരെയും ഇക്കാര്യം ബാധിക്കാം. എത്ര വായ്പയെടുക്കുന്നുവെന്നും ഈടില്ലാത്ത വായ്പകൾ എത്രയുണ്ടെന്നും കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. വലിയ തുകയും നീണ്ട തിരിച്ചടവ് കാലാവധിയുമുള്ള ഒന്നാണ് ഭവന വായ്പകൾ. വ്യക്തിയുടെ വരുമാനം, നിലവിലെ ഇഎംഐകൾ, മുൻകാല തിരിച്ചടവുകൾ, ക്രെഡിറ്റ് സ്കോർ, മൊത്തത്തിലുള്ള കടബാധ്യത എന്നിവയെല്ലാം പരിശോധിച്ച ശേഷമാണ് ബാങ്കുകൾ വായ്പ അനുവദിക്കുക. കടവും വരുമാനവും തമ്മിലുള്ള അനുപാതവും ബാങ്ക് വിലയിരുത്തും. എങ്കിലും ചെറിയ വായ്പകളുണ്ടെന്ന കാരണത്താൽ മാത്രം ഒരാൾക്ക് ഭവന വായ്പ നിഷേധിക്കില്ല. ബാങ്കിന്റെ നയങ്ങളും വ്യക്തിയുടെ സാമ്പത്തിക സ്ഥിതിയും അനുസരിച്ചാകും അന്തിമ തീരുമാനം. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ എങ്ങനെ സംരക്ഷിക്കാം? ലഭിക്കാൻ എളുപ്പമാണെന്ന കാരണത്താൽ അനാവശ്യമായി ലോണുകൾക്ക് അപേക്ഷിക്കുന്നത് ഒഴിവാക്കുക. അപേക്ഷിക്കുന്നതിന് മുൻപ് മറ്റ് ഓപ്ഷനുകൾ താരതമ്യം ചെയ്യുക. 2. വായ്പകൾ കൃത്യമായി തിരിച്ചടക്കുക. ഇഎംഐ അടയ്ക്കാൻ വൈകുകയോ മുടങ്ങുകയോ ചെയ്താൽ അത് ക്രെഡിറ്റ് സ്കോറിനെ സാരമായി ബാധിക്കുകയും ഭാവിയിൽ ലോൺ ലഭിക്കുന്നത് തടസ്സപ്പെടുത്തുകയും ചെയ്യും. 3. ഒന്നിലധികം വായ്പകളുണ്ടെങ്കിൽ ഏറ്റവും കൂടുതൽ പലിശയുള്ള വായ്പകൾ ആദ്യം തന്നെ തിരിച്ചടച്ച് തീർക്കുക. ലോൺ മുഴുവനായി അടച്ചുതീർത്തുകഴിഞ്ഞാൽ നോ ഡ്യൂസ് സർട്ടിഫിക്കറ്റോ (No Dues Certificate) മറ്റ് രേഖയോ വാങ്ങി സൂക്ഷിക്കുക. ക്രെഡിറ്റ് റിപ്പോർട്ടിൽ അക്കൗണ്ട് ക്ലോസ് ചെയ്തതായി ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. 4. ക്രെഡിറ്റ് റിപ്പോർട്ടിൽ തെറ്റുകളോ തിരിച്ചടച്ചിട്ടും ക്ലോസ് ആകാത്ത അക്കൗണ്ടുകളോ ഉണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധിക്കുക. എന്തെങ്കിലും തെറ്റുകൾ കണ്ടാൽ ബാങ്കിലോ ക്രെഡിറ്റ് ബ്യൂറോയിലോ പരാതിപ്പെട്ട് അവ തിരുത്തുക. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

bank: ബാങ്ക് നിങ്ങളെ പറ്റിച്ചോ? ദിവസം 5000 രൂപ വരെ പിഴ വാങ്ങാം!

@ZeeMalayalam12h ago
#India News
Videos

mobile tariff: കനത്ത പ്രഹരം; നിരക്ക് കൂട്ടി എയർടെൽ, ജിയോയും വിഐയും പിന്നാലെ!

@ZeeMalayalam12h ago
#India
Videos

onion price: സവാള വില കുത്തനെ താഴേക്ക്; ജനം വലയും

@ZeeMalayalam12h ago
#Kerala News
Videos

onion price: സവാള വില കുത്തനെ താഴേക്ക്; ജനം വലയും

@ZeeMalayalam12h ago
#Kerala News
Videos

dubai house: പ്രവാസികൾ പെട്ടു; ഷെയറിങ് താമസത്തിന് കടുത്ത നിയന്ത്രണം!

@ZeeMalayalam12h ago
#international
Videos

SOCIAL MEDIA: പ്രധാനമന്ത്രിക്കും റീച്ചില്ല, സ്റ്റാറായി രാഹുൽ ഗാന്ധി

@ZeeMalayalam12h ago
#Rahul Gandhi