UPSC Recruitment: യുപിഎസിസിയിൽ 34 ഒഴിവുകൾ; അവസരം എഞ്ചിനീയറിങ് ബിരുദധാരികൾക്കും
)
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ വിവിധ തസ്‌തികയിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വഴി നിയമനം. ഇതുവരെ 7 തസ്തികകളിലേക്ക് 34 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നിയമനം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് ഡയറക്ടർ, റിസർച്ച് ഓഫീസർ, ഹോർട്ടികൾച്ചർ ഡെവലപ്മെന്റ് ഓഫീസർ, സോയിൽ കൺസർവേഷൻ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ്. ആഗസ്റ്റ് 28 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി.
ഒഴിവുകൾ
അസിസ്റ്റന്റ് എക്സിക്യു്ട്ടീവ് എഞ്ചിനീയർ- ഒഴിവ് 1
ഈ തസ്തികയിലേക്ക് സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദവും ഡിസൈൻ, മെയിന്റനൻസ്, സ്ട്രക്ചറൽ, RCC നിർമാണ പ്രവർത്തനങ്ങളിൽ രണ്ട് വർഷത്തെ സൂപ്പർവൈസറി പ്രവൃത്തിപരിചയവും വേണം
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഇലക്ട്രോണിക്സ്)- 9 ഒഴിവുകൾ
ടെലികമ്മ്യൂണിക്കേഷൻസ്/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങിൽ ബിരുദവും റേഡിയോ എയ്ഡ്സ് ടു നാവിഗേഷനിൽ രണ്ട് വർഷത്തെ സൂപ്പർവൈസറി പരിചയവും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആവശ്യമാണ്.
അസിസ്റ്റന്റ് ഡയറക്ടർ (എഞ്ചിനീയറിങ്)- 1 ഒഴിവ്
സിവിൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദമാണ് ഈ തസ്തികയ്ക്ക് യോഗ്യത. സിവിൽ എഞ്ചിനീയറിങ് പ്രവൃത്തികളിലോ ക്രെയിൻ, ഡീസൽ ലോക്കോ, മറൈൻ എൻജിൻ തുടങ്ങിയവയുടെ മെയിന്റനൻസ്/ഓപ്പറേഷൻ മേഖലയിലോ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം.
സൂപ്രണ്ടന്റ് ട്രാൻസ്ലേഷൻ (ഹിന്ദി ബ്രാഞ്ച്) ഒഴിവ് 1
നിയമ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുള്ള മറ്റ് നിയമ യോഗ്യതകൾ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആവശ്യമാണ്. ബന്ധപ്പെട്ട നിയമ/പരിഭാഷാ മേഖലയിൽ പ്രവൃത്തിപരിചയവും വേണം.
5. റിസർച് ഓഫീസർ- ഒഴിവുകൾ 11
ജിയോഗ്രഫി, ജിയോളജി, അപ്ലൈഡ് ജിയോളജി, ജിയോയിൻഫോർമാറ്റിക്സ്, GIS ആൻഡ് റിമോട്ട് സെൻസിങ്, ജിയോസ്പേഷ്യൽ ടെക്നോളജി തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം എന്നിവ ഇതിലേക്ക് അപേക്ഷിക്കാൻ വേണം. അഞ്ച് വർഷത്തെ ബന്ധപ്പെട്ട അധ്യാപന/ഗവേഷണ പരിചയവും ആവശ്യമാണ്.
6. ഹോർട്ടികൾച്ചർ ടെവേലോപെണ്ണ്ട് ഓഫീസർ- ഒഴിവ് 4
ഹോർട്ടികൾച്ചർ സയൻസിലോ അഗ്രിക്കൾച്ചർ സയൻസിലോ ബിരുദമാണ് യോഗ്യത. ഈ തസ്തിക ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തെ ഉദ്യോഗാർഥികൾക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുക.
പ്രായപരിധി, ശമ്പളം
ഈ തസ്തികയിലേക്ക് പരമാവധി പ്രായപരിധി 30 മുതൽ 40 വയസ്സ് വരെയാണ്. സംവരണ വിഭാഗങ്ങൾക്കും PwBD വിഭാഗങ്ങൾക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.
ശമ്പളം 7-ാം ശമ്പള കമ്മീഷൻ പേ ലെവൽ 7 മുതൽ ലെവൽ 10 വരെയുള്ള ശമ്പള സ്കെയിലാണ്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, റിസർച്ച് ഓഫീസർ തുടങ്ങിയ തസ്തികകൾ പേ ലെവൽ 10 ലാണ് ശമ്പളം ലഭിക്കുക
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)