SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Bank of Baroda Recruitment 2026: ബാങ്ക് ഓഫ് ബറോഡയിൽ 1100 ഒഴിവുകൾ; യോഗ്യത ബിരുദം മുതൽ CA വരെ

Bank Of Baroda Recruitment: വെൽത്ത് എക്സിക്യൂട്ടീവ്, ക്രെഡിറ്റ് അനലിസ്റ്റ് എന്നിവയുൾപ്പെടെ 1,100 ഓഫീസർ തസ്തികകളിലേക്ക് ബാങ്ക് ഓഫ് ബറോഡ അപേക്ഷ ക്ഷണിച്ചു.

Written By Ajitha Kumari Updated by Ajitha Kumari
Published: Sep 07, 2026, 11:07 AM | Updated: Sep 07, 2026, 11:07 AM

ബാങ്ക് ഓഫ് ബറോഡയിൽ വൻ അവസരം. വിവിധ തസ്തികകളിലേക്ക് 1100 ഒഴിവുകളാണ് ഉള്ളത്. അപേക്ഷിക്കേണ്ട യോഗ്യത ബിരുദം മുതലുള്ളവർക്ക് ആകാം.

എങ്കിലും പ്രവൃത്തി പരിചയം ആവശ്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 24 ആണ്. ഒഴിവുള്ള തസ്തികകളും യോഗ്യതകളും അറിയാം...

വെൽത്ത് എക്‌സിക്യൂട്ടീവ്

ആകെ ഒഴിവ് 1000. 22 മുതൽ 32 വയസുവരെയുള്ളവർക്ക് അപേക്ഷിക്കാം. ഏതെകിലും വിഷയത്തിൽ ബിരുദവും IC 38, NISM Series V-A, XXI-A അല്ലെങ്കിൽ V-D എന്നിവയിൽ ഏതെങ്കിലും ഒരു സാധുവായ സർട്ടിഫിക്കേഷനും ഉണ്ടായിരിക്കണം. ഒപ്പം ബാങ്കുകൾ, ബ്രോക്കിംഗ് സ്ഥാപനങ്ങൾ, അസറ്റ് മാനേജ്‌മെന്റ് കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ വെൽത്ത് ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. തിരഞ്ഞെടുക്കുന്നവർക്ക് മൂന്നു വർഷത്തെ നിർബന്ധിത സേവനമോ, മൂന്ന് മാസത്തെ മൊത്തം ശമ്പളത്തിന് തുല്യമായ പരമാവധി 2 ലക്ഷം രൂപ സർവീസ് ബോണ്ടോ ഉണ്ടായിരിക്കും.

ക്രെഡിറ്റ് അനലിസ്റ്റ്

ഒഴിവുകളുടെ എണ്ണം 100. 21 മുതൽ 33 വയസുവരെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും CA യോഗ്യതയും നിർബന്ധമാണ്. കൂടാതെ ഒരു ഷെഡ്യൂൾഡ് കൊമേർഷ്യൽ ബാങ്കിൽ കുറഞ്ഞത് 1 വർഷത്തെ ബാങ്കിങ് പ്രവൃത്തി പരിചയംവേണം. ഇവർക്ക് മൂന്നു വർഷത്തെ നിർബന്ധിത സേവനമോ, മൂന്ന് മാസത്തെ മൊത്തം ശമ്പളത്തിന് തുല്യമായ പരമാവധി 3 ലക്ഷം രൂപ സർവീസ് ബോണ്ടോ ഉണ്ടായിരിക്കും.

അപേക്ഷകളുടെ സൂക്ഷ്മപരിശോധന

ഓൺലൈൻ പരീക്ഷ: 120 ചോദ്യങ്ങൾ, 120 മാർക്ക്, 120 മിനിറ്റ്. ഇംഗ്ലീഷ്, റീസണിംഗ്/ക്വാണ്ട്, ബാങ്കിംഗ് അവബോധം, പ്രൊഫഷണൽ നോളജ് എന്നിവ ഉണ്ടാകും. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കും ഉണ്ട്.

സോയ്ക്കോമെട്രിക് ടെസ്റ്റ്

ഗ്രൂപ്പ് ഡിസ്കഷൻ (GD) & പേഴ്‌സണൽ ഇന്റർവ്യൂവിൽ വിജയിക്കാൻ ജനറൽ/EWS വിഭാഗക്കാർക്ക് 60% മാർക്കും സംവരണ വിഭാഗക്കാർക്ക് 55% മാർക്കും ലഭിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author