SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Canara Bank Recruitment 2026: കനറ ബാങ്കിൽ 3,500 അപ്രന്റീസ് ഒഴിവുകൾ; ഒക്ടോബർ 1 മുതൽ അപേക്ഷിക്കാം

കനറ ബാങ്കിൽ അപ്രൻറീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 1 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Edited by Karthika V Updated by Karthika V
Published: Sep 28, 2026, 07:37 PM | Updated: Sep 28, 2026, 07:37 PM

കനറ ബാങ്കിൽ 3,500 ഗ്രാജുവേറ്റ് അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനത്തിനൊപ്പം പ്രതിമാസം 16,650 രൂപ വീതം സ്റ്റൈപ്പന്റും ലഭിക്കും. ഒക്ടോബർ 1 മുതൽ ഓൺലൈൻ അപേക്ഷാ നടപടികൾ തുടങ്ങും. ഒഴിവിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പായി നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സ്‌കീം (NATS) പോർട്ടലിൽ ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്യണം. പ്രൊഫൈൽ 100 ശതമാനം പൂർത്തിയാക്കുകയും വേണം. ഓൺലൈൻ വഴി മാത്രമേ അപേക്ഷകൾ സമർപ്പിക്കാൻ കഴിയൂ.

സംവരണം തിരിച്ചുളള ഒഴിവുകൾ

ആകെ 3,500 ഒഴിവുകളിൽ 1,541 തസ്തികകൾ ജനറൽ വിഭാഗത്തിനാണ്. ഒ.ബി.സി (OBC) - 845, പട്ടികജാതി (SC) - 553, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ (EWS) - 335, പട്ടികവർഗം (ST) - 226 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിലെ ഒഴിവുകൾ.

സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്ക്

കർണാടക - 581 ഒഴിവുകൾ. ഉത്തർപ്രദേശിൽ 409-ഉം തമിഴ്‌നാട്ടിൽ 391-ഉം ഒഴിവുകളുണ്ട്. കേരളത്തിൽ 240 തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. ആന്ധ്രാപ്രദേശിൽ 247, മഹാരാഷ്ട്രയിൽ 205, പശ്ചിമ ബംഗാളിൽ 150, തെലങ്കാനയിൽ 134, ബിഹാറിൽ 122, ഹരിയാനയിൽ 114, മധ്യപ്രദേശിൽ 110, ഒഡീഷയിൽ 104 എന്നിങ്ങനെയാണ് മറ്റ് പ്രധാന സംസ്ഥാനങ്ങളിലെ ഒഴിവുകൾ.

വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. 2023 ജനുവരി 1-നും 2026 സെപ്റ്റംബർ 1-നും ഇടയിൽ ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. കൂടാതെ, പ്ലസ് ടു അല്ലെങ്കിൽ ഡിപ്ലോമ തലത്തിൽ ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗക്കാർക്ക് കുറഞ്ഞത് 60 ശതമാനം മാർക്ക് വേണം. എസ്.സി, എസ്.ടി, ഭിന്നശേഷി (PwD) വിഭാഗക്കാർക്ക് 55 ശതമാനം മാർക്കും ഉണ്ടായിരിക്കണം. മാർക്കുകൾ റൗണ്ട് ഓഫ് ചെയ്ത് കണക്കാക്കില്ല.

2026 സെപ്റ്റംബർ 1 അടിസ്ഥാനമാക്കി 20 നും 28 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും. മുൻപ് അപ്രന്റീസ്ഷിപ്പ് പരിശീലനം പൂർത്തിയാക്കിയവർ, നിലവിൽ പരിശീലനം നടത്തുന്നവർ, അല്ലെങ്കിൽ ബിരുദത്തിനു ശേഷം ഒരു വർഷമോ അതിൽ കൂടുതലോ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാനാകില്ല.

സെലക്ഷൻ പ്രോസസ്

പ്ലസ് ടു അല്ലെങ്കിൽ ഡിപ്ലോമ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന സംസ്ഥാനതല മെരിറ്റ് ലിസ്റ്റ് വഴിയായിരിക്കും ഉദ്യോ​ഗാർത്ഥികളെ തിരഞ്ഞെടുക്കുക. തുല്യ മാർക്ക് വന്നാൽ ഉയർന്ന പ്രായമുള്ള ഉദ്യോഗാർത്ഥിക്ക് മുൻഗണന ലഭിക്കും. മെരിറ്റ് ലിസ്റ്റിൽ ഇടംപിടിക്കുന്നവർ സർട്ടിഫിക്കറ്റ് പരിശോധന, പ്രാദേശിക ഭാഷാ പരീക്ഷ, വൈദ്യപരിശോധന എന്നിവയ്ക്ക് ഹാജരാകണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷാ പരിജ്ഞാനം നിർബന്ധമാണ്.

ഫീസ്

500 രൂപയാണ് അപേക്ഷാ ഫീസ്. അതേസമയം പട്ടികജാതി (SC), പട്ടികവർഗം (ST), ഭിന്നശേഷി (PwD) എന്നീ വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികളെ അപേക്ഷാ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷിക്കേണ്ടതെങ്ങനെ?

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author