CBI Recruitment 2026: സിബിഐ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആകാം: അഭിഭാഷക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
സിബിഐ അഭിഭായക പാനലിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി ഒക്ടോബർ 8 ആണ്.
ന്യൂഡൽഹി: സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) അഭിഭാഷക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ കോടതികളിൽ ലോക്പാൽ റഫർ ചെയ്ത സിബിഐ കേസുകൾ നടത്തുന്നതിനാണ് പാനൽ തയ്യാറാക്കുന്നത്. കോയമ്പത്തൂർ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്കാണ് നിയമനം. യോഗ്യരായ അഭിഭാഷകർക്ക് ഒക്ടോബർ 8 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അംഗീകൃത എൽ.എൽ.ബി (LLB) ബിരുദവും ബാർ കൗൺസിൽ എൻറോൾമെന്റുമുള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം. വക്കീൽ വൃത്തിയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. സെഷൻസ് കോടതികളിൽ ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്ത് പരിചയമുള്ളവർക്കായിരിക്കും മുൻഗണന. കൂടാതെ, 1988-ലെ അഴിമതി നിരോധന നിയമപ്രകാരമുള്ള (Prevention of Corruption Act) കേസുകൾ വിചാരണ ചെയ്യുന്നതിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും.
നിലവിൽ ഏതെങ്കിലും കേന്ദ്ര/ സംസ്ഥാന സർക്കാർ/ മന്ത്രാലയം/ വകുപ്പ്/ സംഘടന എന്നിവയ്ക്കായി പാനൽ അഭിഭാഷകൻ/ സ്റ്റാൻന്റിങ് കൗൺസിൽ/ നിയമ ഉപദേഷ്ടാവ് എന്നിങ്ങനെ ജോലി ചെയ്യുകയോ/ ചെയ്തിട്ടോ ഉള്ളവരാണെങ്കിൽ അപേക്ഷയ്ക്കൊപ്പം ഇതിന്റെ വിശദാംശങ്ങളും ഉൾപ്പെടുത്തണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.