SOCIAL MEDIA

Newsletter

PARTNER SITES
icons Career icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Utility icons Religion 🖼️ Photo Gallery icons Videos

CBSE Exam 2027: പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷാ രജിസ്ട്രേഷൻ: വിവരങ്ങളിൽ കൃത്യത പാലിക്കണമെന്ന് സിബിഎസ്ഇ

Career

2027-ലെ ബോർഡ് പരീക്ഷകൾക്കായുള്ള വിദ്യാർത്ഥികളുടെ ലിസ്റ്റ് (LOC) ഒക്ടോബർ 21-നകം തെറ്റുകളില്ലാതെ സമർപ്പിക്കണം

Written By Mekha P Panicker Updated by Karthika V
Published: Oct 10, 2026, 04:13 PM | Updated: Oct 10, 2026, 04:13 PM

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ക്കുള്ള വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് (LOC) തയ്യാറാക്കുമ്പോള്‍ സ്കൂളുകള്‍ കൃത്യത പാലിക്കണമെന്ന് സിബിഎസ്ഇ . സമര്‍പ്പിക്കുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കുന്നത് സംബന്ധിച്ച് അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സ്കൂളുകള്‍ക്കും സിബിഎസ്ഇ സര്‍ക്കുലര്‍ അയച്ചിരുന്നു. തെറ്റുകള്‍ ഒഴിവാക്കാന്‍ ഡാറ്റ പൂരിപ്പിക്കാന്‍ ചുമതലയുള്ള ജീവനക്കാര്‍ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന എല്ലാ മാര്‍ഗ്ഗനിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് സ്കൂളുകള്‍ ഉറപ്പാക്കണമെന്ന് ബോര്‍ഡ് നിര്‍ദ്ദേശിച്ചു.

കൃത്യമായ വിവരങ്ങള്‍ നല്‍കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും തെറ്റായ വിവരങ്ങള്‍ നല്‍കിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും രക്ഷിതാക്കളെ ബോധവല്‍ക്കരിക്കാനും സിബിഎസ്ഇ സ്കൂളുകളോട് ആവശ്യപ്പെട്ടു. എല്‍ഒസി ഡാറ്റ കൃത്യമായും ഒക്ടോബര്‍ 21-നുള്ളില്‍ സമര്‍പ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ പ്രിന്‍സിപ്പല്‍മാരോടും ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2026-2027 അധ്യയന വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ നല്‍കുന്നതിന് മുന്നോടിയായി സെപ്റ്റംബര്‍ 10-ന് സിബിഎസ്ഇ ഒരു അറിയിപ്പും തുടര്‍ന്ന് സെപ്റ്റംബര്‍ 17-ന് വിശദമായ വിജ്ഞാപനവും പുറത്തിറക്കിയിരുന്നു. മാത്രമല്ല ഡാറ്റ സമര്‍പ്പിക്കാന്‍ അഫിലിയേറ്റ് ചെയ്ത സ്കൂളുകളെ സഹായിക്കുന്നതിനായി എല്‍ഒസിയുടെയും രജിസ്ട്രേഷന്‍ ഡാറ്റയുടെയും പ്രാധാന്യത്തെക്കുറിച്ച് ബോര്‍ഡ് സെപ്റ്റംബര്‍ 29-ന് ഒരു വെബ്നാറും സംഘടിപ്പിച്ചിരുന്നു.

2027-ലെ ബോര്‍ഡ് പരീക്ഷകളുടെ തീയതി പട്ടിക സിബിഎസ്ഇ ഉടന്‍ പുറത്തിറക്കും. നിലവിൽ പരീക്ഷകളുടെ മാതൃക ചോദ്യപേപ്പർ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്. cbseacademic.nic.in വെബ്സൈറ്റ് വഴി മാതൃക ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author