SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

CBSE Exam 2027: സിബിഎസ്‌ഇ 2027 പരീക്ഷാ തീയതികൾ, ടൈംടേബിൾ ഉടന്‍ പ്രതീക്ഷിക്കാം

സിബിഎസ്‌ഇ 10, 12 ക്ലാസ് പരീക്ഷാ തീയതി പട്ടിക 2026 അവസാനത്തോടെ പുറത്തിറക്കും. പരീക്ഷകൾ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കും.

Written By Mekha P Panicker Updated by Roniya Baby
Published: Sep 12, 2026, 04:48 PM | Updated: Sep 12, 2026, 04:48 PM

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ (CBSE) 2027-ലെ 10,12 ക്ലാസുകളിലെ പരീക്ഷ തീയതിയുടെ പട്ടിക 2026 നവംബറിലോ ഡിസംബറിലോ പുറത്തിറക്കും. ബോർഡ് ഇതുവരെ ഔദ്യോഗിക ടൈംടേബിൾ പുറത്തുവിട്ടിട്ടില്ല. വിശദമായ പരീക്ഷ പദ്ധതികൾ തയ്യാറാക്കുന്നതിന് മുമ്പ് വിദ്യാർത്ഥികൾ അന്തിമ ഷെഡ്യൂളിനായി കാത്തിരിക്കണം.

2027 ഫെബ്രുവരിക്കും മാർച്ചിനും ഇടയിൽ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ നടക്കുമെന്നാണ് പ്രതീക്ഷ. ഷെഡ്യൂൾ പുറത്തിറങ്ങിയാൽ അതിൽ വിഷയം അടിസ്ഥാനമാക്കിയുള്ള പരീക്ഷാ തീയതികളും മറ്റ് പ്രധാന വിവരങ്ങളും ഉൾപ്പെടും.

ഏറ്റവും പുതിയ വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് പതിവായി പരിശോധിക്കാനും ഓൺലൈനിൽ പ്രചരിക്കുന്ന വ്യാജ ടൈംടേബിളുകളെ ആശ്രയിക്കാതിരിക്കാനും വിദ്യാർത്ഥികളോട് സിബിഎസ്ഇ നിർദ്ദേശിച്ചു.

സിബിഎസ്ഇ പരീക്ഷാ ടൈംടേബിൾ ഔദ്യോഗികമായി പുറത്തിറങ്ങിയ ശേഷം ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടങ്ങൾ:

1. ഔദ്യോഗിക വെബ്സൈറ്റായ cbse.nic.in സന്ദർശിക്കുക.


2. ഹോംപേജിലെ മെയിൻ വെബ്സൈറ്റ് (Main Website) എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.


3. പുതിയ വിവരങ്ങൾ നൽകിയിരിക്കുന്ന ലേറ്റസ്റ്റ് ന്യൂസ് (Latest News) സെക്ഷനിൽ നിന്ന് സിബിഎസ്ഇ ഡാറ്റാഷീറ്റ് 2027 പിഡിഎഫ് (CBSE Datasheet 2027 PDF) എന്ന് ലിങ്കിൽ ക്ലിക്ക് ചെയ്യുക.


4. അക്കാദമിക് ഉപയോഗത്തിനായി തീയതി ഷീറ്റ് ശ്രദ്ധാപൂർവ്വം പരിശോധിക്കുക.

സിബിഎസ്ഇ 10,12 ക്ലാസ് പൊതുപരീക്ഷകൾ 2027 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടക്കാനാണ് സാധ്യത. വിദ്യാർത്ഥികൾക്ക് ഈ സമയപരിധിയുടെ അടിസ്ഥാനത്തിൽ റിവിഷൻ ആസൂത്രണം ചെയ്യാം. എന്നാൽ സിബിഎസ്ഇ ഔദ്യോഗിക ഡേറ്റ് ഷീറ്റ് പുറത്തുവിട്ടതിന് ശേഷം മാത്രമേ യഥാർത്ഥ പരീക്ഷാ തീയതികൾ സ്ഥിരീകരിക്കപ്പെടുകയുള്ളൂ.

അതെസമയം ചില സംസ്ഥാന ബോർഡുകൾ 2027ലെ പത്താം ക്ലാസ് പരീക്ഷാ ഷെഡ്യൂളുകൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഗോവ ബോർഡ് എസ്എസ്‍സി (SSC) പരീക്ഷകൾ 2027 മാർച്ച് 15 മുതൽ ഏപ്രിൽ 10 വരെയും, മധ്യപ്രദേശ് ബോർഡ് പത്താം ക്ലാസ് പരീക്ഷകൾ 2027 ഫെബ്രുവരി 24 മുതൽ മാർച്ച് 18 വരെയും നടക്കാൻ നിശ്ചയിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.

TAGS:

About the Author