IIT Madras Admission 2027: IIT മദ്രാസ് ഗവേഷണ പ്രോഗ്രാമുകൾ: ജനുവരി 2027 പ്രവേശനത്തിന് അപേക്ഷിക്കാം
ഐഐടി മദ്രാസിലെ 2027 ജനുവരി സെഷൻ പിഎച്ച്ഡി, എംഎസ് ഗവേഷണ പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) മദ്രാസ് പിഎച്ച്ഡി (PhD), എംഎസ് (MS) ഗവേഷണ പ്രോഗ്രാമുകളിലേക്കുള്ള 2027 ജനുവരിയിലെ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അറിയിപ്പുകൾ പ്രകാരം അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഒക്ടോബർ 30 ആണ്. അന്നേ ദിവസം വൈകിട്ട് 5 മണിവരെ അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കാം.
തിരഞ്ഞെടുപ്പ് പ്രക്രിയ അനുസരിച്ച് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനും അല്ലെങ്കിൽ അഭിമുഖത്തിന് മാത്രമായോ വിളിക്കും. പരീക്ഷാ തീയതി, സമയം, സ്ഥലം എന്നിവ അധികാരികൾ ഇമെയിൽ വഴി ഷോർട്ട്‌ലിസ്റ്റ് ചെയ്ത അപേക്ഷകരെ അറിയിക്കും. അപേക്ഷാ ഫോമുകളുടെ പ്രിന്റോ/ഹാർഡ് കോപ്പിയോ സ്വീകരിക്കില്ലെന്ന് ഐഐടി മദ്രാസ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഐഐടി മദ്രാസ് ജനുവരി 2027; പ്രവേശനം
അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 30, 2026
പ്രവേശന സെക്ഷൻ: ജനുവരി 2027
തിരഞ്ഞെടുപ്പ് പ്രക്രിയ: എഴുത്തുപരീക്ഷ, അഭിമുഖം അല്ലെങ്കിൽ അഭിമുഖം മാത്രം.
ഷോർട്ട്ലിസ്റ്റിംഗ്, ടെസ്റ്റുകൾ, അഭിമുഖം തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട വകുപ്പുകളുടെ വെബ്സൈറ്റുകൾ പരിശോധിക്കുക.
അപേക്ഷാ ഫീസ്
GN/EWS/OBC-NCL പുരുഷ അപേക്ഷകർ: 1,000 രൂപ
GN/EWS/OBC-NCL ട്രാൻസ്ജെൻഡർ അപേക്ഷകർ: 1,000 രൂപ
GN/EWS/OBC-NCL വനിതാ അപേക്ഷകർ: 500 രൂപ
SC/ST അപേക്ഷകർ: 500 രൂപ
PwD അപേക്ഷകർ: 500 രൂപ
അപേക്ഷ ഫീസുകൾ തിരികെ നൽകുന്നതല്ല.
പ്രോഗ്രാമുകൾ
എഞ്ചിനീയറിംഗ്, സയൻസ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, മാനേജ്മെന്റ് എന്നിവയിലുടനീളം ഗവേഷണ അവസരങ്ങളാണ് ഐഐടി മദ്രാസ് വാഗ്ദാനം ചെയ്യുന്നത്. പല മേഖലകളിലും ഗവേഷണം നടക്കുന്നുണ്ടെന്നും സ്പോൺസേർഡ്, ഇൻഡസ്ട്രിയൽ കൺസൾട്ടൻസി, സഹകരണാധിഷ്ഠിത ഗവേഷണ പ്രോജക്റ്റുകളിൽ ഗവേഷകർക്ക് പങ്കെടുക്കാമെന്നും ബ്രോഷറിൽ പറയുന്നു.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ പിഎച്ച്ഡി, എംഎസ് പ്രവേശനങ്ങളിൽ റെഗുലർ-എച്ച്ടിആർഎ, ദേശീയതല ഫെലോഷിപ്പ്, പ്രോജക്റ്റ്, എക്സ്റ്റേണൽ, സ്റ്റാഫ്, ക്യുഐപി (QIP) തുടങ്ങിയ വിവിധ വിഭാഗങ്ങൾ ഉൾപ്പെടുന്നു. ബ്രോഷറിൽ വ്യക്തമാക്കിയിട്ടുള്ള യോഗ്യതാ വ്യവസ്ഥകൾക്ക് വിധേയമായിരിക്കും ഇത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.