SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

IIT Blacklist Companies: ഒറാക്കിൾ ഉൾപ്പെടെയുള്ള 22 കമ്പനികളെ പ്ലേസ്‌മെന്റുകളിൽ നിന്ന് വിലക്കി IIT

വിദ്യാർത്ഥികൾക്ക് നൽകിയ 150-ലധികം ജോലി വാഗ്ദാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് ഒറാക്കിൾ ഉൾപ്പെടെയുള്ള 22 കമ്പനികളെ അടുത്ത രണ്ട് സീസണുകളിലേക്ക് കാമ്പസ് പ്ലേസ്‌മെന്റുകളിൽ നിന്ന് ഐഐടികൾ വിലക്കി.

Written By Mekha P Panicker Updated by Karthika V
Published: Sep 27, 2026, 03:40 PM | Updated: Sep 27, 2026, 03:40 PM

വിദ്യാർത്ഥികൾക്ക് നൽകിയ ജോലി വാഗ്ദാനങ്ങൾ പാലിക്കാത്തതിനെ തുടർന്ന് 22 കമ്പനികളെ കാമ്പസ് പ്ലേസ്മെന്റുകളിൽ നിന്ന് വിലക്കി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT). ഒറാക്കിൾ (Oracle) ഉൾപ്പെയുള്ള കമ്പനികളെയാണ് ഐഐടി സ്ഥാപനങ്ങളുടെ സംയുക്ത സമിതി അടുത്ത രണ്ട് പ്ലേസ്മെന്റ് സീസണുകളിലേക്ക് ഐഐടി കാമ്പസുകളിൽ നിന്ന് ഒഴിവാക്കിയത്.

2026-ൽ പഠനം പൂർത്തിയാക്കി പുറത്തിറങ്ങേണ്ട വിദ്യാർത്ഥികൾക്ക് നൽകിയ 150-ലധികം ജോലി വാഗ്ദാനങ്ങൾ കമ്പനികൾ അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. ഇതിൽ ഒറാക്കിൾ മാത്രം ഏകദേശം 40-ഓളം ഓഫറുകൾ പിൻവലിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഓഫറുകൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് മറ്റ് കമ്പനികളിൽ അവസരം കണ്ടെത്തി നൽകാനുള്ള ശ്രമങ്ങൾ അതത് ഐഐടി പ്ലേസ്‌മെന്റ് സെല്ലുകൾ ചെയ്തുവരുന്നുണ്ട്.

ഈ വർഷത്തെ റിക്രൂട്ട്‌മെന്റിനായി ഒറാക്കിൾ ഐഐടികളെ സമീപിച്ചിട്ടില്ലെന്നും വിഷയത്തിൽ പ്രതികരിക്കാൻ കമ്പനി തയ്യാറായില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഇൻഫ്രാസ്ട്രക്ചറിലെ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കമ്പനി വലിയ തോതിലുള്ള പുനഃസംഘടനയ്ക്കും ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നതിനുമിടയിലാണ് ഐഐടിയിൽ നിന്ന് വിലക്ക് നേരിടുന്നത്. പുനഃസംഘടനയ്ക്കുള്ള ചെലവ് ഈ വർഷം 70 കോടി ഡോളർ കൂടി വർധിച്ച് മൊത്തം 280 കോടി ഡോളറിലെത്തുമെന്നാണ് ഒറാക്കിൾ അറിയിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author