SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

India Ship Technology Centre: കൊച്ചി ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവുകൾ

ആകെ ഒൻപത് ഒഴിവുകളാണുള്ളത്. സെപ്തംബർ 18 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി.

Written By Roniya Baby Updated by Roniya Baby
Published: Sep 05, 2026, 09:59 PM | Updated: Sep 05, 2026, 09:59 PM

കേന്ദ്ര പോർട്ട് ഷിപ്പിങ് മന്ത്രാലയത്തിൻറെ കീഴിൽ കൊച്ചിയിൽ പ്രവർത്തിക്കുന്ന ഇന്ത്യ ഷിപ്പ് ടെക്നോളജി സെൻററിലെ വിവിധ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ കപ്പൽ നിർമാണ സാങ്കേതികരംഗത്തെ വികസനത്തിനും കപ്പൽ രൂപകൽപ്പന, നിർമാണം, പരിപാലനം എന്നിവയിൽ മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനമാണിത്. ആകെ ഒൻപത് ഒഴിവുകളാണുള്ളത്. സെപ്തംബർ 18 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി.

മാസം രണ്ട് ലക്ഷം രൂപ ശമ്പളവും പ്രതിവർഷം മൂന്ന് ശതമാനം വർധനവും ലഭിക്കുന്ന എഞ്ചിനീയറിംഗ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാൻ നേവൽ ആർക്കിടെക്ചർ, മറൈൻ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദം വേണം. ഷിപ്പ് ഡിസൈനിലോ ഷിപ്പ് യാർഡിലോ 15 വർഷത്തെ പരിചയസമ്പത്തും അതിൽ അഞ്ച് വർഷം ഒരു പ്രത്യേക വിഭാഗത്തിൻറെ ചുമതല വഹിച്ച പരിചയവും ആവശ്യമാണ്. പരിശീലനം, കൺസൾട്ടൻസി, ആശയവിനിമയം എന്നിവയിലുള്ള താത്പര്യം അധികയോഗ്യതയായി പരിഗണിക്കും. 40നും 57നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

TAGS:

About the Author