SOCIAL MEDIA

Newsletter

PARTNER SITES
icons Career icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Utility icons Religion 🖼️ Photo Gallery icons Videos

ISRO Apprentice Recruitment: ഐഎസ്ആർഒയിൽ അപ്രന്റീസാകാം; ശ്രീഹരിക്കോട്ട സെൻററിൽ 400 ഒഴിവുകൾ

Career

50 എഞ്ചിനീയറിങ് ഗ്രാജ്വേറ്റ് അപ്രൻറീസ് ഒഴിവുകളാണ് ഉള്ളത്. 35 ടെക്നീഷ്യൻ അപ്രൻറീസ് ഒഴിവുകളും ഡിപ്ലോമ കൊമേഴ്സ്യൽ ആൻഡ് കംപ്യൂട്ടർ പ്രാക്ടീസിന് 60 ഒഴിവുകളും ഉണ്ട്.

Written By Roniya Baby Updated by Roniya Baby
Published: Nov 13, 2026, 03:45 PM | Updated: Nov 13, 2026, 03:45 PM

ഐഎസ്ആർഒയുടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ വിവിധ വിഭാഗങ്ങളിലായി അപ്രൻറീസുകളെ തിരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. എഞ്ചിനീയറിങ്, ബിഎ, ബി എസ് സി, ബികോം ബിരുദധാരികൾക്കും ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കാം. എഴുത്തുപരീക്ഷയോ അഭിമുഖമോ ഇല്ലാതെ ഉദ്യോഗാർഥികളുടെ അക്കാദമിക് യോഗ്യതയുടെ മാത്രം അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. നവംബർ 26 ആണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി.

ആകെ 385 ഒഴിവുകളാണ് വിവിധ വിഭാഗങ്ങളിലായി ഉള്ളത്. ഇതിൽ മെക്കാനിക്കൽ, എയ്റോസ്പേസ്, പ്രൊഡക്ഷൻ, ഇൻഡസ്ട്രിയൽ, ഇലക്ട്രോണിക്സ, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോജളി, സിവിൽ, കെമിക്കൽ എഞ്ചിനീയറിങ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിങ് എന്നീ വിഭാഗങ്ങളിലായി 50 എഞ്ചിനീയറിങ് ഗ്രാജ്വേറ്റ് അപ്രൻറീസ് ഒഴിവുകളാണ് ഉള്ളത്.

സയൻസ്, ആർട്സ്, കൊമേഴ്സ് വിഭാഗങ്ങളിൽ നിന്നായി 60 നോൺ എഞ്ചിനീയറിങ് ഗ്രാജുവേറ്റ് അപ്രൻറീസ് ഒഴിവുകളും ഉണ്ട്. കൂടാതെ, മെക്കാനിക്കൽ, എയ്റോസ്പേസ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോജളി, സിവിൽ, കെമിക്കൽ, ഓട്ടോമൊബൈൽ, ഫോട്ടോഗ്രഫി എന്നീ വിഷയങ്ങളിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 35 ടെക്നീഷ്യൻ അപ്രൻറീസ് ഒഴിവുകളും ഡിപ്ലോമ കൊമേഴ്സ്യൽ ആൻഡ് കംപ്യൂട്ടർ പ്രാക്ടീസിന് 60 ഒഴിവുകളും ഉണ്ട്.

ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, കെമിക്കൽ, റഫ്രിജറേറ്റർ ആൻഡ് എയർ കണ്ടീഷനിങ്, പ്ലംബർ, ഡീസൽ മെക്കാനിക്, മെഷീനിസ്റ്റ്, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), മോട്ടോർ മെക്കാനിക് എന്നീ ട്രേഡുകളിലായി 180 ട്രേഡ് അപ്രൻറീസ് ഒഴിവുകളും, മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ, മെഡിക്കൽ ലാബ് ടെക്നീഷ്യൻ, കൺസ്ട്രക്ഷൻ എഞ്ചിനീയറിങ് ടെക്നോളജി എന്നീ വിഭാഗങ്ങളിലായി 15 വൊക്കേഷണൽ അപ്രൻറീസ് ഒഴിവുകളുമാണ് വിജ്ഞാപനത്തിലുള്ളത്.

എഞ്ചിനീയറിങ് ഗ്രാജ്വേറ്റ് അപ്രൻറീസിന് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നും ഒന്നാം ക്ലാസോടുകൂടിയും 60 ശതമാനം മാർക്കിലോ അല്ലെങ്കിൽ തുല്യമായ സിജിപിഎയിലോ എഞ്ചിനീയറിങ് ബിരുദം നേടിയിരിക്കണം. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലൊന്നിൽ 60 ശതമാനം മാർക്കോടെ ബി എസ് സി ബിരുദമോ അല്ലെങ്കിൽ ബിഎ, ബികോം എന്നിവയിൽ ഏതെങ്കിലും ഒന്നിൽ 60 ശതമാനം മാർക്കോ തുല്യമായ സിജിപിയോ ഉള്ളവർക്ക് നോൺ എഞ്ചിനീയറിങ് ഗ്രാജ്വേറ്റ് അപ്രൻറീസിന് അപേക്ഷിക്കാം.

ടെക്നീഷ്യൻ അപ്രൻറീസിന് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെയോ തുല്യ സിജിപിയോടെയോ ഡിപ്ലോമ പാസായിരിക്കണം. എസ്എസ്എൽസി പാസായ ശേഷം എൻസിവിടി അംഗീകാരമുള്ള ഐടിഐ യോഗ്യതയുള്ളവർക്ക് ട്രേഡ് അപ്രൻറീസായും പ്രസക്ത വിഷയത്തിൽ രണ്ട് വർഷത്തെ വൊക്കേഷണൽ കോഴ്സ് പാസായവർക്ക് വൊക്കേഷണൽ അപ്രൻറീസായും അപേക്ഷിക്കാവുന്നതാണ്.

എന്നാൽ, എല്ലാ ബിരുദ, ഡിപ്ലോമ അപ്രൻറീസ് വിഭാഗങ്ങളിലേക്കും അപേക്ഷിക്കുന്നവർ തങ്ങളുടെ നിശ്ചിത യോഗ്യത 2022ലോ അതിന് ശേഷമോ നേടിയവരായിരിക്കണം എന്നത് നിർബന്ധമാണ്. ഒരു വർഷത്തെ കാലയളവിലേക്കാണ് ഈ നിയമനം നടപ്പിലാക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന എഞ്ചിനീയറിങ്, നോൺ എഞ്ചിനീയറിങ് ഗ്രാജ്വേറ്റ് അപ്രൻറീസുമാർക്ക് പ്രതിമാസം 12,300 രൂപയും ടെക്നീഷ്യൻമാർക്ക് 10,900 രൂപയും ഐടിഐ, വൊക്കേഷണൽ അപ്രൻറീസുമാർക്ക് 9,600 രൂപ വീതവും സ്റ്റൈപൻഡ് ലഭിക്കുന്നതാണ്.

നേരത്തെ അപ്രൻറീസായി ഇതേ രീതിയിൽ ജോലി ചെയ്തവരെ ഇതിലേക്ക് പരിഗണിക്കാറില്ല. അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ആദ്യം നാഷണൽ അപ്രൻറീസ്ഷിപ് ട്രെയിനിങ് സ്കീം (എൻഎടിഎസ്) പോർട്ടൽ https://nats.education.gov.in വഴിയോ അല്ലെങ്കിൽ നാഷണൽ അപ്രൻറീസ്ഷിപ് പ്രൊമോഷൻ സ്കീം പോർട്ടൽ www.apprenticeship.gov.in വഴിയോ രജിസ്റ്റർ ചെയ്യേണ്ടതാണ്. തുടർന്ന് ഉമാംഗ് പോർട്ടൽ https://web.umang.gov.in/landing വഴി വേണം അന്തിമ അപേക്ഷ സമർപ്പിക്കാൻ. അപേക്ഷ സമർപ്പിക്കേണ്ടതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ apprenticeship@shar.gov.in എന്ന ഇ-മെയിൽ വിലാസത്തിലൂടെ ബന്ധപ്പെടാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author