ISRO Recruitment 2026: പിഎച്ച്ഡി ഉണ്ടോ? സയന്റിസ്റ്റ് ആകാം; മികച്ച അവസരവുമായി ISRO
ISRO Recruitment Updates: ഈ വിഷയത്തിൽ പിഎച്ച്ഡി ഉള്ളവർക്ക് ISRO യിൽ അവസരം. ആഗസ്റ്റ് 30 വരെ അപേക്ഷിക്കാം
ഐഎസ്ആർഒയുടെ കീഴിലുള്ള ഹ്യൂമൻ സ്‌പേസ് ഫ്‌ളൈറ്റ് സെന്റർ ബംഗളൂരു സയന്റിസ്റ്റ്/എഞ്ചിനീയർ തസ്തികകളിൽ നിയമനം നടത്തുനന്നതായി റിപ്പോർട്ട്. ഒഴിവുകൾ 6 എണ്ണമാണ് ഉള്ളത്. ഈ തസ്തികയിലേക്ക് പിഎച്ച്ഡി ഉള്ളവർക്കാണ് കൂടുതൽ അവസരം.
അപേക്ഷകൾ ആഗസ്റ്റ് 30 ഏറെ സമർപ്പിക്കാം. ഒഴിവുകൾ ഏതൊക്കെ വിഭാഗങ്ങളിൽ ഉണ്ടെന്ന് നോക്കാം...
- ബയോഇൻസ്ട്രുമെന്റേഷൻ/ബയോഫിസിക്സ്/മെഡിക്കൽ ഫിസിക്സ് - 1 ഒഴിവ്
- ഡെവലപ്മെന്റൽ ബയോളജി / ബയോടെക്നോളജി - 1 ഒഴിവ്
- സെല്ലുലാർ & മോളിക്യുലാർ ബയോളജി/സെൽ ബയോളജി - 1 ഒഴിവ്
- കംപ്യുട്ടേഷണൽ ബയോളജി/സിസ്റ്റംസ് ബയോളജി/ബയോഇൻഫോർമാറ്റിക്സ് - 1 ഒഴിവ്
- ബയോമെഡിക്കൽ എഞ്ചിനീയറിങ് /ബയോമെഡിക്കൽ സയൻസസ് (ബയോമെക്കാനിക്സ് തീസിസ്) - 1 ഒഴിവ്
- ബയോമെഡിക്കൽ എഞ്ചിനീയറിങ് / ബയോമെഡിക്കൽ സയൻസസ് (ബയോ-ഇമേജിങ് തീസിസ്) - 1 ഒഴിവ്
എന്താണ് യോഗ്യത? അറിയാം...
- ബന്ധപ്പെട്ട വിഷയങ്ങളിൽ പി.എച്ച്.ഡി (Ph.D.) നിർബന്ധം
- ബിരുദ (BE/B.Tech/B.Sc) ബിരുദാനന്തര (ME/M.Tech/MS/M.Sc) തലങ്ങളിൽ കുറഞ്ഞത് 60% മാർക്ക് അല്ലെങ്കിൽ 6.5 CGPA ഉണ്ടായിരിക്കണം.
- വിദൂര വിദ്യാഭ്യാസം വഴി പ്രൊഫഷണൽ കോഴ്സുകൾ പഠിച്ചവർക്ക് അപേക്ഷിക്കാൻ യോഗ്യതയില്ല.
ശമ്പളം
പേ മാട്രിക്സ് ലെവൽ 11 പ്രകാരമുള്ള ശമ്പളമാണ് ഈ നിയമനം ലഭിക്കുന്നവർക്ക് കിട്ടുന്നത്. നിയമനം 67700-208700 എന്ന ശമ്പള സ്കെയിലാണ്. പ്രതിമാസത്തെ അടിസ്ഥാന ശമ്പളം 67,700 രൂപയായിരിക്കും. കൂടാതെ കേന്ദ്ര സർക്കാർ നിയമപ്രകാരമുള്ള മറ്റ് അലവൻസുകളും ലഭിക്കും.
പ്രായപരിധി, അപേക്ഷാ ഫീസ്
- പ്രായം: ആഗസ്റ്റ് 30 വരെയുള്ള സമയത്ത് പരമാവധി 35 വയസ് ആയിരിക്കണം പ്രായം. ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കുന്നത് കേന്ദ്ര സർക്കാർ ജീവനക്കാർ, ഭിന്നശേഷിക്കാർ, മുൻ സൈനികർ എന്നിവർക്കാണ്.
- ഈ ഒഴിവിലേക്ക് അപേക്ഷിക്കുന്നതിന് ഒരു അപേക്ഷാ ഫീസും ഇല്ല.
എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത്?
- ഓൺലൈൻ അപേക്ഷകളുടെ പ്രാഥമിക പരിശോധനയ്ക്ക് (Screening) ശേഷം യോഗ്യരായവരെ അഭിമുഖത്തിനായി ക്ഷണിക്കും.
- ഇന്റർവ്യൂ പ്രകടനത്തിന്റെ മാത്രം അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ് നടക്കുക.
- ഉദ്യോഗാർത്ഥികൾ isro.gov.in എന്ന ഇസ്രോ വെബ്‌സൈറ്റിലെ കരിയർ (Career) ടാബ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.
ഇനി കൂടുതൽ ഇവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
https://www.isro.gov.in/media_isro/pdf/recruitmentNotice/2026/August/PhDLive_Register_Adv_10.08.2026.pdf