JEE Mains 2027 Registration: ജെ.ഇ.ഇ മെയിൻ രജിസ്ട്രേഷൻ തുടങ്ങി; അവസാന തിയതി നവംബർ 22, പരീക്ഷാ തീയതികളിൽ മാറ്റം
ജെഇഇ മെയിൻ പരീക്ഷയ്ക്കായി പിഴ കൂടാതെ നവംബർ 22 വരെ അപേക്ഷിക്കാം.
ജെഇഇ മെയിൻ പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ തുടങ്ങി. ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.nic.inൽ അപേക്ഷിക്കാനുള്ള ലിങ്ക് ലഭ്യമാണ്. നവംബർ 22 ആണ് പിഴ കൂടാതെ അപേക്ഷിക്കാനുള്ള അവസാന തിയതി. 500 രൂപ പിഴയോട് കൂടി നവംബർ 26 വരെയും അപേക്ഷിക്കാനുള്ള അവസരമുണ്ട്. രജിസ്ട്രേഷനൊപ്പം തന്നെ അപേക്ഷയിലെ തിരുത്തലുകൾ, എക്സാം സിറ്റി ഇന്റിമേഷൻ സ്ലിപ്പ്, അഡ്മിറ്റ് കാർഡ് തുടങ്ങിയവയ്ക്കുള്ള തിയതിയും എൻടിഎ അറിയിച്ചിട്ടുണ്ട്. 2027 ജനുവരി സെഷൻ പരീക്ഷാ തീയതികളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ജനുവരി സെഷൻ ജനുവരി 20, 21, 22, 23, 24, 28 തിയതികളിലായി നടക്കും.
രാജ്യത്തെ എൻ.ഐ.ടി, ഐ.ഐ.ഐ.ടി, ജി.എഫ്.ടി.ഐ തുടങ്ങിയ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് പ്രവേശനത്തിനായി ദേശീയ തലത്തിൽ നടത്തുന്ന പരീക്ഷയാണിത്. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ മികച്ച റാങ്ക് നേടുന്ന ആദ്യ 2,50,000 പേർക്ക് ഇന്ത്യയിലെ 23 ഐ.ഐ.ടി കളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ അഡ്വാൻസ്ഡിന് യോഗ്യത നേടാൻ സാധിക്കും.
എങ്ങനെ അപേക്ഷിക്കാം?
- ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.nic.in. സന്ദർശിക്കുക.
- ജെ.ഇ.ഇ മെയിൻ 2027 രജിസ്ട്രേഷൻ പോർട്ടലിൽ ക്ലിക്ക് ചെയ്ത് പുതിയ കാൻഡിഡേറ്റ് ആയി രജിസ്റ്റർ ചെയ്യുക.
- രജിസ്ട്രേഷൻ പൂർത്തിയായാൽ ലഭിക്കുന്ന ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത് അപേക്ഷ ഫോം പൂരിപ്പിക്കുക.
- തുടർന്ന് വ്യക്തിഗത-വിദ്യാഭ്യാസ വിവരങ്ങൾ, ആവശ്യമായ രേഖകൾ, അപേക്ഷാ ഫീസ് അടയ്ക്കുക എന്നീ കാര്യങ്ങൾ പൂർത്തിയാക്കുക.
- വിവരങ്ങളെല്ലാം കൃത്യമാണോ എന്ന് പരിശോധിച്ച് ജെ.ഇ.ഇ മെയിൻ 2027 സെഷൻ 1 അപേക്ഷ അവസാന തീയതിക്ക് മുൻപായി സമർപ്പിക്കുക.
അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ...
- പാസ്പോർട്ട് സൈസ് ഫോട്ടോ
- അപേക്ഷകന്റെ ഒപ്പ്
- PwD / PwBD / UDID സർട്ടിഫിക്കറ്റ്
- പത്താം ക്ലാസ് സർട്ടിഫിക്കറ്റ് / മാർക്ക്ഷീറ്റ് (ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ)
- മറ്റ് തിരിച്ചറിയൽ രേഖകൾ
യോഗ്യത
2025 അല്ലെങ്കിൽ 2026 വർഷങ്ങളിൽ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചവർക്ക് ഇതിനായി അപേക്ഷിക്കാവുന്നതാണ്. 2027ൽ പ്ലസ് ടു പരീക്ഷ എഴുതാൻ പോകുന്നവർക്കും പരീക്ഷയ്ക്കായി അപേക്ഷിക്കാം. 2024-ലോ അതിന് മുൻപോ പ്ലസ് ടു പൂർത്തിയാക്കിയവർക്ക് പരീക്ഷ എഴുതാൻ അർഹതയുണ്ടായിരിക്കില്ല. പരീക്ഷ എഴുതുന്നതിന് പ്രായപരിധി നിശ്ചയിച്ചിട്ടില്ല. പക്ഷേ, ഏത് സ്ഥാപനത്തിലാണോ നിങ്ങൾ ചേരാൻ ആഗ്രഹിക്കുന്നത് ആ സ്ഥാപനത്തിന്റെയോ കോഴ്‌സിന്റെയോ പ്രത്യേക യോഗ്യതാ നിബന്ധനകൾ നിർബന്ധമായും പാലിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.