SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Job Vacancy: കർണാടക സ്കൂൾ അധ്യാപക നിയമനം; 15,000 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Edited by Roniya Baby Updated by Roniya Baby
Published: Sep 08, 2026, 07:26 AM | Updated: Sep 08, 2026, 07:26 AM

കർണാടകയിലെ സർക്കാർ പ്രൈമറി ഹൈസ്കൂളുകളിലേക്ക് വിവിധ തസ്തികകളിലായി 15,000 അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഈ റിക്രൂട്ട്മെൻറിൽ ഗ്രാജ്വേറ്റ് പ്രൈമറി സ്കൂൾ ടീച്ചർ, അസിസ്റ്റൻറ് ടീച്ചർ, പ്രൈമറി സ്കൂൾ ടീച്ചർ, ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ, കംപ്യൂട്ടർ സയൻസ് ടീച്ചർ എന്നീ തസ്തികകളിലേക്കാണ് അവസരം. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് സെപ്തംബർ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഒഴിവുകൾ

ആകെ പ്രഖ്യാപിച്ചിട്ടുള്ള ഒഴിവുകളിൽ 8,500ഉം ഗ്രാജ്വേറ്റ് പ്രൈമറി സ്കൂൾ അധ്യാപക തസ്തികകളിലേക്കാണ്. തസ്തികകളെ കല്യാണ കർണാടക (ബിദാർ, കലബുറഗി, റായ്ച്ചൂർ, യാഡ്ഗിർ, ബെല്ലാരി, വിജയനഗരം, കൊപ്പൽ എന്നീ ഏഴ് ജില്ലകൾ). മറ്റ് എല്ലാ ജില്ലകളും കല്യാണേതര കർണാടക എന്നിങ്ങനെ രണ്ട് മേഖലകളായി തിരിച്ചാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

ഗ്രാജ്വേറ്റ് പ്രൈമറി ടീച്ചർ- കല്യാണ കർണാടക- 3,228. കല്യാണേതര കർണാടക- 5,272. അസിസ്റ്റൻറ് ടീച്ചർ- കല്യാണ കർണാടക- 2,214. കല്യാണേതര കർണാടക- 2,286. പ്രൈമറി സ്കൂൾ ടീച്ചർ- കല്യാണ കർണാടക- 800. കല്യാണേതര കർണാടക- 100. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ- കല്യാണ കർണാടക- 425. കല്യാണേതര കർണാടക- 175. കമ്പ്യൂട്ടർ സയൻസ് ടീച്ചർ- കല്യാണ കർണാടക- 300. കല്യാണേതര കർണാടക- 200.

ഇംഗ്ലീഷ്, കന്നഡ, മാത്തമാറ്റിക്സ് ആൻഡ് സയൻസ്, സോഷ്യൽ സ്റ്റഡീസ് ബയോളജിക്കൽ സയൻസ് തുടങ്ങിയ വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് അധ്യാപക നിയമനം.

വിദ്യാഭ്യാസ യോഗ്യത

പന്ത്രണ്ടാം ക്ലാസ്/പിയുസി/ഡിപ്ലോമ അല്ലെങ്കിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. തസ്തികകൾക്കും വിഷയങ്ങൾക്കും അനുസരിച്ച് ഡിഎൽഎഡ്, ബിഎഡ്, കർണാടക ടെറ്റ്, അല്ലെങ്കിൽ സി ടെറ്റ് എന്നീ അനുബന്ധ യോഗ്യതകളും ഉണ്ടായിരിക്കണം.

തിരഞ്ഞെടുപ്പ് പ്രക്രിയ

പരീക്ഷ തിയതി കർണാടക സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എഴുത്തുപരീക്ഷയിലൂടെയോ അല്ലെങ്കിൽ യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയിട്ടുള്ള മെറിറ്റ് വഴിയോ ആകാം തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ നടക്കുകയാണെങ്കിൽ അതിൻറെ ഘടനയും തീയതിയും ഔദ്യോഗിക വെബ്സൈറ്റിലൂടെ പരീക്ഷാ ബോർഡ് അറിയിക്കും. ഉദ്യോഗാർഥികൾക്ക് വിശദ വിവരങ്ങൾ അറിയാൻ ഔദ്യോഗിക വെബ്സൈറ്റ് കൃത്യമായി സന്ദർശിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author