SOCIAL MEDIA

Newsletter

PARTNER SITES
icons Career icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Utility icons Religion 🖼️ Photo Gallery icons Videos

Junior Lecturer Vacancies: തിരുവനന്തപുരം സർക്കാർ നഴ്‌സിങ് കോളജിൽ ജൂനിയർ ലക്ചറർ ഒഴിവ്; 32,000 രൂപ സ്റ്റൈപ്പന്റ്

Career

തിരുവനന്തപുരം സർക്കാർ നഴ്സിങ് കോളജിൽ ജൂനിയർ ലക്ചറർ ഒഴിവിലേക്ക് നിയമനം. നവംബർ 3ന് നേരിട്ട് ഹാജരാകണം.

Edited by Karthika V Updated by Karthika V
Published: Oct 28, 2026, 08:24 PM | Updated: Oct 28, 2026, 08:24 PM

തിരുവനന്തപുരം സർക്കാർ നഴ്സിങ് കോളജിൽ ജൂനിയർ ലക്ചറർമാരുടെ ഒഴിവ്. സർക്കാർ/ സ്വകാര്യ/ സ്വാശ്രയ നഴ്സിങ് കോളജുകളിൽ നിന്ന് എം.എസ്‌സി നഴ്സിങ് പാസായവരും കെഎൻഎംസി രജിസ്ട്രേഷൻ ഉള്ളവർക്കും ഈ ഒഴിവിലേക്ക് അപേക്ഷിക്കാവുന്നതാണ്. നിയമനം ലഭിക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് പ്രതിമാസം 32,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.

നവംബർ 3ന് രാവിലെ 10.30ന് ആണ് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കുക. അന്നേദിവസം ബയോഡാറ്റ, യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

1943-ൽ സ്ഥാപിതമായ കേരളത്തിലെ നഴ്സിംഗ് വിദ്യാഭ്യാസ‌ സ്ഥാപനമാണ് തിരുവനന്തപുരം ഗവൺമെന്റ് കോളേജ് ഓഫ് നഴ്സിംഗ്. സംസ്ഥാനത്ത് ആദ്യമായി ബിഎസ്‌സി നഴ്‌സിംഗ്, എംഎസ്‌സി നഴ്‌സിംഗ് കോഴ്‌സുകൾ ആരംഭിച്ച സ്ഥാപനമാണിത്. ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന്റെയും കേരള ആരോഗ്യ സർവ്വകലാശാലയുടെയും അറിയപ്പെടുന്ന പിഎച്ച്ഡി പഠന കേന്ദ്രമാണിത്. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഈ സ്ഥാപനത്തിന് ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ എന്നിവയുടെ അംഗീകാരവുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author