SOCIAL MEDIA

Newsletter

PARTNER SITES
icons Career icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Utility icons Religion 🖼️ Photo Gallery icons Videos

KEAM 2027: കീം 2027 പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; വിദ്യാർത്ഥികൾക്ക് ഇനി തയ്യാറെടുപ്പുകളുടെ ദിനങ്ങൾ

Career

കീം 2027 പരീക്ഷകൾ ഏപ്രിൽ 21 മുതൽ 26 വരെ നടക്കും. ഉച്ചയ്ക്ക് 2 മുതൽ 5 മണി വരെയാണ് പരീക്ഷ സമയം.

Edited by Karthika V Updated by Karthika V
Published: Nov 04, 2026, 02:49 PM | Updated: Nov 04, 2026, 02:49 PM

തിരുവനന്തപുരം: കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ ( കീം-2027) തിയതി പ്രഖ്യാപിച്ചു. 2027 ഏപ്രിലില്‍ 21 മുതല്‍ 26 വരെ പരീക്ഷകൾ നടക്കുക. മുൻവർഷങ്ങളിലേത് പോലെ തന്നെ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായിരിക്കും. ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയാണ് സമയക്രമം.

പരീക്ഷാ തീയതികൾ, രജിസ്ട്രേഷൻ നടപടികൾ, സിലബസ്, മറ്റ് പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ എല്ലാം കമ്മീഷണർ ഫോർ എൻട്രൻസ് എക്സാമിനേഷൻസിന്റെ (CEE) ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.in അറിയാൻ സാധിക്കും.

'കേരള എഞ്ചിനീയറിങ്, ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ എക്സാം' എന്നാണ് കീമിന്റെ മ്പൂർണ്ണ രൂപം. കേരളത്തിലെ സർക്കാർ, സ്വാശ്രയ കോളേജുകളിലെ ബി.ഇ, ബി.ടെക്, ബി.ആർക്ക്, ബി.ഫാം എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് വേണ്ടിയാണ് ഈ സംസ്ഥാനതല എൻട്രൻസ് പരീക്ഷ നടത്തുന്നത്.

പരീക്ഷാ ഫീസ് വിവരം

യോഗ്യതാ മാനദണ്ഡങ്ങൾ എൻട്രൻസ് കമ്മീഷണറേറ്റ് പുറത്തിറക്കുന്ന പ്രോസ്പെക്ടസിൽ പ്രസിദ്ധീകരിക്കും. പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപായി വിദ്യാർത്ഥികൾ ഇത് പരിശോധിക്കണം. പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, നാഷണാലിറ്റി തുടങ്ങിയ കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

പ്രായപരിധി - കുറഞ്ഞ പ്രായം 17 വയസ്സ്. ഉയർന്ന പ്രായപരിധിയില്ല

കേരള ഹയർ സെക്കൻഡറി അല്ലെഹ്കിൽ തതുല്യമായ പരീക്ഷയോ കുറഞ്ഞത് 45% മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം. കേരളീയർ (Keralite), നോൺ-കേരളീയർ കാറ്റഗറി 1 (NK I), നോൺ-കേരളീയർ കാറ്റഗറി 2 (NK II) എന്നീ മൂന്ന് വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനുള്ള അർഹതയുള്ളത്.

അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author