Kerala Minimum Marks: 'SSLC വിജയശതമാനം കുത്തനെ ഇടിയും', ഹൈസ്കൂളുകളിലെ മിനിമം മാർക്ക് ഉത്തരവ് മരവിപ്പിച്ച് സർക്കാർ
എസ്എസ്എൽസി വിജയശതമാനം കുത്തനെ ഇടിയുന്നത് ഒഴിവാക്കാൻ ഹൈസ്കൂൾ മിനിമം മാർക്ക് ഉത്തരവ് സർക്കാർ താൽക്കാലികമായി മരവിപ്പിച്ചു.
ഹൈസ്കൂള്‍ ക്ലാസുകളിലെ പരീക്ഷകളില്‍ മിനിമം മാര്‍ക്ക് നടപ്പിലാക്കിയ മുന്‍ സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ച് പുതിയ സര്‍ക്കാര്‍. മുന്‍പ് 20 ശതമാനം ഇന്റേണല്‍ മാര്‍ക്ക് ഉള്ളതിനാല്‍ വെറും 10 ശതമാനം മാത്രം എഴുത്തുപരീക്ഷയില്‍ നേടിയാല്‍ പോലും കുട്ടികള്‍ വിജയിക്കുമായിരുന്നു. ഇതേതുടര്‍ന്ന് എഴുതാനും വായിക്കാനും അറിയാത്ത കുട്ടികള്‍ക്ക് വരെ ഉയര്‍ന്ന ഗ്രേഡുകള്‍ ലഭിക്കാന്‍ തുടങ്ങിയത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമായി. തുടര്‍ന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ 'മിനിമം മാര്‍ക്ക്' സംവിധാനം അവതരിപ്പിച്ചത്. ഈ സംവിധാനത്തില്‍ പരീക്ഷയിലെ വിജയത്തിന് എഴുത്തുപരീക്ഷയില്‍ മാത്രം 30 ശതമാനം മാര്‍ക്ക് നേടണമെന്നായിരുന്നു വ്യവസ്ഥ.
2024-25 അക്കാദമിക് വര്‍ഷം എട്ടാം ക്ലാസിലും തുടര്‍ന്ന് 2025-26 വര്‍ഷം ഒന്‍പതാം ക്ലാസിലുമായി മിനിമം മാര്‍ക്ക് സമ്പ്രദായം അവതരിപ്പിച്ചു. അടുത്ത ഘട്ടമായി പത്താം ക്ലാസിലേക്ക് കൂടി ഇത് വ്യാപിപ്പിക്കാന്‍ ഇരിക്കെയാണ് പുതിയ സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചത്.
മിനിമം മാര്‍ക്ക് രീതി പത്താം ക്ലാസില്‍ അവതരിപ്പിച്ചാല്‍ എസ്എസ്എല്‍സി വിജയശതമാനത്തില്‍ വന്‍ ഇടിവുണ്ടാകുമെന്നും അത് ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം. 95-ന് മുകളില്‍ നില്‍ക്കുന്ന നിലവിലെ സംസ്ഥാനത്തിന്റെ എസ്എസ്എല്‍സി വിജയശതമാനം മിനിമം മാര്‍ക്ക് നടപ്പിലാക്കുകയാണെങ്കില്‍ 60-65 ശതാമാനമായി കുറയുമെന്നാണ് വിലയിരുത്തല്‍.
കൂടുതല്‍ തയ്യാറെടുപ്പുകള്‍ക്ക് ശേഷം മാത്രം മിനിമം മാര്‍ക്ക് നടപ്പിക്കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇതോടെ ഈ വര്‍ഷത്തെ പരീക്ഷകള്‍ പഴയ മാര്‍ക്കിടല്‍ രീതിയില്‍ തന്നെ നടത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.