Navy Children School Kochi Recruitment: കൊച്ചി നേവി ചിൽഡ്രൻസ് സ്കൂളിൽ അധ്യാപക ഒഴിവുകൾ; ഉടൻ അപേക്ഷിക്കൂ, കൂടുതൽ വിവരങ്ങൾ ഇതാ
കൊച്ചി നേവി ചിൽഡ്രൻസ് സ്കൂളിൽ അധ്യാപക, അനധ്യാപക ഒഴിവുകളിലേക്ക് നവംബർ 10ന് മുൻപ് അപേക്ഷിക്കാം.
)
കൊച്ചിയിലെ നേവൽ ബേസിലുള്ള നേവി ചിൽഡ്രൻസ് സ്കൂളിൽ അധ്യാപക, അനധ്യാപക തസ്തികകളിൽ ഒഴിവുകൾ. 26 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. നവംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കൻ അവസരമുണ്ട്.
തസ്തികയും ഒഴിവുകളും
1. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ
- മാത്തമാറ്റിക്സ്: 01
- എക്കണോമിക്സ്: 01
2. ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ
- ഹിന്ദി: 02
- സോഷ്യൽ സയൻസ്: 01
- സംസ്കൃതം: 01
- സയൻസ്: 01
- മാത്തമാറ്റിക്സ്: 01
- മ്യൂസിക്: 01
3. പ്രൈമറി ടീച്ചേർസ്
- സ്പെഷ്യൽ എഡ്യൂക്കേറ്റർ – 01
- ഹിന്ദി – 01
- ജനറൽ– 04
- ആർട്ട് – 01
- ഫിസിക്കൽ എജ്യുക്കേഷൻ – 01
- ലൈബ്രേറിയൻ – 01
- അസിസ്റ്റന്റ് ലൈബ്രേറിയൻ – 01
- അക്കാദമിക് കൗൺസിലർ – 01
4. അഡ്മിനിസ്ട്രേഷൻ / സപ്പോർട്ട് സ്റ്റാഫ്
- ലോവർ ഡിവിഷൻ ക്ലർക്ക് – 01
- ഗ്രൂപ്പ് ഡി (എം.ടി.എസ്. – പുരുഷൻ) – 02
- ഗ്രൂപ്പ് ഡി (എം.ടി.എസ്. – വനിത) – 01
യോഗ്യത
- പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (PGT) തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും 50 ശതമാനം മാർക്കോടെ ബി.എഡ് ബിരുദവും നേടിയിരിക്കണം. കൂടാതെ, പ്ലസ് ടു, ബിരുദ തലങ്ങളിലും അപേക്ഷിക്കുന്ന വിഷയം പ്രധാന വിഷയമായി പഠിച്ചിട്ടുണ്ടായിരിക്കണം.
- ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (TGT) തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദവും, 50 ശതമാനം മാർക്കോടെ ബി.എഡ് ബിരുദവും നേടിയിരിക്കണം. കൂടാതെ, ഹയർ സെക്കൻഡറി (പ്ലസ് ടു) തലത്തിലും ഈ വിഷയം പഠിച്ചിട്ടുണ്ടായിരിക്കണം.
- പ്രൈമറി ടീച്ചർ (PRT) തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ബിരുദത്തിനൊപ്പം ബി.എഡ് അല്ലെങ്കിൽ ഡി.എൽ.എഡ് (D.El.Ed) യോഗ്യത നേടിയിരിക്കണം. അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയ്ക്ക് ശേഷം എലമെന്ററി എജ്യുക്കേഷനിൽ നേടിയ രണ്ട് വർഷത്തെ ഡിപ്ലോമയോ നാല് വർഷത്തെ ബി.എൽ.എഡ് (B.El.Ed) ബിരുദമോ ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
- ലൈബ്രേറിയൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് ലൈബ്രറി സയൻസിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തോടൊപ്പം ലൈബ്രറി സയൻസിൽ ഒരു വർഷത്തെ ഡിപ്ലോമ ആവശ്യമാണ്. അസിസ്റ്റന്റ് ലൈബ്രേറിയൻ തസ്തികയിലേക്ക് പ്ലസ് ടുവും ലൈബ്രറി സയൻസിൽ ഒരു വർഷത്തെ ഡിപ്ലോമയും പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.
- ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്ക് ബിരുദം പാസായവർക്ക് അപേക്ഷിക്കാം. മിനിറ്റിൽ 40 വാക്ക് ടൈപ്പിങ് വേഗത, മൂന്ന് വർഷത്തെ ഓഫീസ് പ്രവൃത്തിപരിചയം, കംപ്യുട്ടർ പരിജ്ഞാനം എന്നിവയും ഉദ്യോഗാർത്ഥിക്ക് ഉണ്ടായിരിക്കണം.
- ഗ്രൂപ്പ് ഡി (എം.ടി.എസ്.) തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത പത്താം ക്ലാസ് വിജയമാണ്.
അപേക്ഷിക്കേണ്ട വിധം
നേവി ചിൽഡ്രൻസ് സ്കൂളിന്റെ ഔദ്യോഗിക വെബ്സൈറ്റായ ncskochi.nesnavy.in വഴിയാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്. വെബ്സൈറ്റിലെ Miscellaneous – Career വിഭാഗത്തിൽ ലഭ്യമായിട്ടുള്ള അപേക്ഷാ ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)