SOCIAL MEDIA

Newsletter

PARTNER SITES
icons Career icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Utility icons Religion 🖼️ Photo Gallery icons Videos

KUFOS Recruitment: KUFOS-ൽ ഗസ്റ്റ് ഫാക്കൽറ്റി നിയമനം; വിവിധ വിഷയങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, അവസാന തിയതി ഡിസംബർ 14

Career

കുഫോസിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഡിസംബർ 14 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി.

Edited by Karthika V Updated by Karthika V
Published: Nov 25, 2026, 02:02 PM | Updated: Nov 25, 2026, 02:02 PM

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുകൾ. ഫിഷറീസ് സയൻസ്, ഓഷ്യൻ സയൻസ് ആൻഡ് ടെക്നോളജി, ഫിഷറീസ് എഞ്ചിനീയറിങ്, ഫിഷറീസ് മാനേജ്‌മെന്റ് എന്നീ വിഭാഗങ്ങളിലായി 20 വിഷയങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾ ഡിസംബർ 14 നുള്ളിൽ തപാൽ വഴി അപേക്ഷ നൽകേണ്ടതാണ്.

ഒഴിവുകളും തസ്തികകളും

1. ഫിഷറീസ് സയൻസ് വിഭാഗം - 5 വിഷയങ്ങൾ

അക്വാകൾച്ചർ

അക്വാട്ടിക് എൻവയോൺമെന്റ് മാനേജ്‌മെന്റ്

അക്വാട്ടിക് അനിമൽ ഹെൽത്ത് മാനേജ്‌മെന്റ്

ഫിഷിങ് ടെക്നോളജി

ഫിഷ് പ്രോസസിങ് ടെക്നോളജി

2. ഓഷ്യൻ സയൻസ് ആൻഡ് ടെക്നോളജി വിഭാഗം - 10 വിഷയങ്ങൾ

ഫുഡ് സയൻസ് ആൻഡ് ടെക്നോളജി

ബയോടെക്നോളജി

എൻവയോൺമെന്റൽ സയൻസ്

അപ്ലൈഡ് ജിയോളജി

മറൈൻ കെമിസ്ട്രി

മൈക്രോബയോളജി

ഡിസാസ്റ്റർ മാനേജ്‌മെന്റ്

റിമോട്ട് സെൻസിങ് ആൻഡ് ജിഐഎസ്

മറൈൻ ബയോളജി

ഫിസിക്സ്

3. ഫിഷറീസ് എഞ്ചിനീയറിങ് വിഭാഗം - 3 വിഷയങ്ങൾ

കംപ്യുട്ടർ സയൻസ്

ഓഷ്യൻ എഞ്ചിനീയറിങ്

ഫുഡ് പ്രോസസ് എഞ്ചിനീയറിങ്

4. ഫിഷറീസ് മാനേജ്‌മെന്റ് വിഭാഗം - 2 വിഷയങ്ങൾ

മാരിടൈം ലോ

ജനറൽ ലോ/കൊമേഴ്‌സ്യൽ ലോ

ശമ്പളം - തിയറിക്ക് മണിക്കൂറിന് 1,500 രൂപയും പ്രാക്ടിക്കലിന് 750 രൂപയുമാണ്. അതായത് പ്രതിദിനം പരമാവധി 3,000 രൂപ ലഭിക്കും. പ്രതിമാസം 40,000 രൂപ വരെയാണ് ശമ്പളം ലഭിക്കുക.

പ്രായപരിധിയും ഫീസും: യുജിസി മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. ജനറൽ കാറ്റ​ഗറിക്കാർക്ക് 1,500 രൂപ ആണ് ഫീസ്. എസ്‌സി/എസ്ടി വിഭാഗങ്ങൾക്ക് 375 രൂപയും.

അപേക്ഷിക്കേണ്ടതെങ്ങനെ?

അപേക്ഷ അയയ്ക്കേണ്ട വിലാസം - രജിസ്ട്രാർ, കുഫോസ്, പനങ്ങാട് പി.ഒ., കൊച്ചി – 682506 എന്ന വിലാസത്തിൽ വേണം തപാൽ വഴി അയയ്ക്കാൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author