SOCIAL MEDIA

Newsletter

PARTNER SITES
icons Career icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Utility icons Religion 🖼️ Photo Gallery icons Videos

Malabar Cancer Centre Recruitment: മലബാർ കാൻസർ സെന്ററിൽ അവസരം; വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു!

Career

മലബാർ കാൻസർ സെൻററിൽ വിവിധ തസ്തികകളിലായി 20 ഒഴിവുകൾ. നവംബർ 5ന് മുൻപ് അപേക്ഷകൾ സമർപ്പിക്കാം.

Edited by Karthika V Updated by Karthika V
Published: Nov 02, 2026, 01:14 PM | Updated: Nov 02, 2026, 01:14 PM

മലബാർ കാൻസർ സെന്ററിൽ‌ (MCC) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള വിജ്ഞാപനം പുറത്തിറക്കി. സ്റ്റാഫ് നഴ്സ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, അസിസ്റ്റന്റ് ഫാർമസിസ്റ്റ്, റസിഡന്റ് സ്റ്റാഫ് നഴ്സ്, സിസ്റ്റം അനലിസ്റ്റ് ട്രെയിനി, റസിഡന്റ് ഫാർമസിസ്റ്റ് തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ആകെ 20 ഒഴിവുകളാണ് ഉള്ളത്. നവംബർ 05ന് വൈകിട്ട് 5 മണിക്ക് മുൻപ് www.mcc.kerala.gov.in & www.mcconline.in വെബ്സൈറ്റുകൾ വഴി അപേക്ഷകൾ സമർപ്പിക്കണം. എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കുന്നതാണ്. കോൺട്രാക്ട് അടിസ്ഥാനത്തിലാണ് നിയമനം.

ഒഴിവുകൾ, യോ​ഗ്യത, ശമ്പളം, പ്രായപരിധി

1. സ്റ്റാഫ് നഴ്സ് - ഈ വിഭാ​ഗത്തിൽ 10 ഒഴിവുകളാണ് ഉള്ളത്.

ശമ്പളം: 32,550 രൂപ

പ്രായം: 40 വയസ്സിൽ താഴെ

യോഗ്യത: ജി.എൻ.എം (3 വർഷത്തെ പരിചയം) അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിംഗ് (2 വർഷത്തെ പരിചയം) പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 200 ബെഡ്ഡുകളുള്ള മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയിൽ ജോലി ചെയ്ത പരിചയം വേണം. ഓങ്കോളജി/ക്യാൻസർ വിഭാഗത്തിലെ പ്രവർത്തിപരിചയം കൂടുതൽ അനുയോജ്യമാണ്. അപേക്ഷകർക്ക് കെ.എൻ.എം.സി (KNMC) രജിസ്ട്രേഷനും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം.

2. ഒക്യുപേഷണൽ തെറാപ്പിസ്റ്റ് - 1 ഒഴിവ് മാത്രമാണ് ഈ വിഭാ​ഗത്തിലുള്ളത്.

ശമ്പളം: 37,800 രൂപ

പ്രായം: 40 വയസ്സിൽ താഴെ

യോഗ്യത: ഒക്യുപേഷണൽ തെറാപ്പിയിൽ ബിരുദം വേണം (BOT). പ്രവൃത്തിപരിചയം ഉള്ള ഉദ്യോ​ഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും.

3. അസിസ്റ്റന്റ് ഫാർമസിസ്റ്റ് - 1 ഒഴിവിലേക്കാണ് നിയമനം നടക്കുന്നത്.

ശമ്പളം: 22,110 രൂപ

പ്രായം: 40 വയസ്സിൽ താഴെ

യോഗ്യത: D.Pharm അല്ലെങ്കിൽ B.Pharm പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഉദ്യോ​ഗാർത്ഥികൾക്ക് കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ വേണം. ഹോസ്പിറ്റൽ മേഖലയിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണനയുണ്ടാകും.

4. റസിഡന്റ് സ്റ്റാഫ് നഴ്സ് - 4 ഒഴിവുകളാണ് ഈ വിഭാ​ഗത്തിലുള്ളത്.

ശമ്പളം: 22,000 രൂപ

പ്രായം: 30 വയസ്സിൽ താഴെ

യോഗ്യത: ബിഎസ്.സി നഴ്സിം​ഗ്/ജിഎൻഎം/പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്‌സിംഗ് എന്നിവ പൂർത്തിയാക്കിയവർക്കും കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവർക്കും അപേക്ഷിക്കാം.

5. സിസ്റ്റം അനലിസ്റ്റ് ട്രെയിനി - ഈ വിഭാ​ഗത്തിൽ 1 ഒഴിവ് മാത്രമാണുള്ളത്

ശമ്പളം: 19,800 രൂപ

പ്രായം: 30 വയസ്സിൽ താഴെ

യോഗ്യത: റെഗുലർ സ്ട്രീമിൽ MCA അല്ലെങ്കിൽ M.Sc കംപ്യൂട്ടർ സയൻസ് പാസ്സായവർക്ക് അപേക്ഷിക്കാം

6. റസിഡന്റ് ഫാർമസിസ്റ്റ് - 3 ഒഴിവുകളാണ് ഈ വിഭാ​ഗത്തിലുള്ളത്.

ശമ്പളം: ഡിപ്ലോമ ഉള്ളവർക്ക് 16,500 രൂപയും, ബിരുദധാരികൾക്ക് 18,700 രൂപയുമാണ് ശമ്പളം.

പ്രായം: 30 വയസ്സിൽ താഴെ

യോഗ്യത: D.Pharm അല്ലെങ്കിൽ B.Pharm പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം

എങ്ങനെ അപേക്ഷിക്കാം?

മലബാർ കാൻസർ സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ എംസിസി ഓൺലൈൻ പോർട്ടൽ വഴിയോ (www.mcc.kerala.gov.in & www.mcconline.in) ഉദ്യോഗാർത്ഥികൾ അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി മാത്രമേ അപേക്ഷിക്കാനാകൂ.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം നോക്കാം…

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.

TAGS:

About the Author