MG University Recruitment: എംജി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറാകാം; 23 ഒഴിവുകൾ, അപേക്ഷ ക്ഷണിച്ചു
എംജി സർവകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസറാകാൻ അവസരം. 23 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
)
കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിൽ അവസരം. വിവിധ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർമാരാക്കായി നിയമനം നടത്തുന്നു. കെ 23 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. പ്രതിമാസം 40,000 രൂപയാണ് ഏകീകൃത പ്രതിഫലം നൽകുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് അടുത്ത വർഷം ഏപ്രിൽ 15 വരെയാണ് നിയമനം ലഭിക്കുക. തപാൽ വഴി ഡിസംബർ 4നുള്ളിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
ഒഴിവുകൾ
- സ്കൂൾ ഓഫ് ബയോസയൻസസ്: ബയോഫിസിക്സ് – 1, മൈക്രോബയോളജി – 1.
- സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സ്: ഫിസിക്സ് – 1.
- സ്കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസ്: ഫിസിക്കൽ എജ്യുക്കേഷൻ – 1.
- സ്കൂൾ ഓഫ് ലെറ്റേഴ്സ്: ഇംഗ്ലീഷ് – 1.
- സ്കൂൾ ഓഫ് കംപ്യുട്ടർ സയൻസസ്: കംപ്യുട്ടർ സയൻസ് – 1.
- ഡിപ്പാർട്ട്മെന്റ് ഓഫ് ലൈഫ്ലോങ് ലേണിങ് ആൻഡ് എക്സ്റ്റൻഷൻ: കൗൺസലിങ് – 1.
- സ്കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസ്: എൻവയോൺമെന്റ് സയൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് – 3, എൻവയോൺമെന്റ് സയൻസ് ആൻഡ് മാനേജ്മെന്റ് – 1.
- സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ്: എച്ച്ആർഎം – 1.
- സ്കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ്: കംപ്യുട്ടർ സയൻസ്/ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – 2.
- സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസ്: സോളാർ – 1.
- സ്കൂൾ ഓഫ് നാനോസയൻസ് ആൻഡ് നാനോടെക്നോളജി: നാനോ – 1.
- സ്കൂൾ ഓഫ് ഡാറ്റ അനലിറ്റിക്സ്: ഡാറ്റ സയൻസ് – 1, സ്റ്റാറ്റിസ്റ്റിക്സ് – 1.
- സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്: മാത്തമാറ്റിക്സ്/അപ്ലൈഡ് മാത്തമാറ്റിക്സ് – 1, സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് – 2.
- സ്കൂൾ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജി: ഫുഡ് സയൻസ്/ഫുഡ് ടെക്നോളജി – 1.
- സ്കൂൾ ഓഫ് പോളിമർ സയൻസ് ആൻഡ് ടെക്നോളജി: പോളിമർ സയൻസ് ആൻഡ് ടെക്നോളജി – 1.
ഉദ്യോഗാർത്ഥിക്ക് യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത വേണം. അസിസ്റ്റന്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട യുജിസി ചട്ടങ്ങൾ അനുസരിച്ചാണ് പ്രായപരിധി നിശ്ചയിക്കുന്നത്. വിരമിച്ച കോളജ്, സർവകലാശാല അധ്യാപകരെയും ഒഴിവുകളിലേക്ക് പരിഗണിക്കും. 2026 ജനുവരി ഒന്ന് പ്രകാരം അപേക്ഷകന്റെ പ്രായം 70 വയസ് കവിയാൻ പാടില്ല..
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ ആദ്യം അപേക്ഷ ഫോം കൃത്യമായി പൂരിപ്പിക്കുക. പ്രായം, വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയം, സംവരണം, ഗവേഷണ പ്രസിദ്ധീകരണങ്ങൾ എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ ഈ ഫോമിനൊപ്പം ഉൾപ്പെടുത്തി തപാൽ വഴി അയക്കണം.
അപേക്ഷ അയയ്ക്കേണ്ട വിലാസം - The Registrar, Mahatma Gandhi University, Priyadarsini Hills P.O., Kottayam, Kerala – 686 560.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)