SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

NCERT Text Book: എൻസിഇആർടിയുടെ പുതിയ പുസ്തകങ്ങൾ എത്തിയത് പരീക്ഷയ്ക്ക് തൊട്ടുമുമ്പ്!

ഒമ്പതാം ക്ലാസ് പുതിയ പാഠപുസ്തകങ്ങൾ പുറത്തിറക്കി എൻസിഇആർടി. അർധവാർഷിക പരീക്ഷയ്ക്ക് തൊട്ടുമുമ്പത്തെ പ്രഖ്യാപനം വിമർശനങ്ങള്‍ക്കിടെ.

Written By Mekha P Panicker Updated by Karthika V
Published: Sep 22, 2026, 04:04 PM | Updated: Sep 22, 2026, 04:04 PM

അര്‍ധവാര്‍ഷിക പരീക്ഷകള്‍ സെപ്റ്റംബര്‍ 23-ന് ആരംഭിക്കാനിരിക്കെ ഒമ്പതാം ക്ലാസിലെ രണ്ട് പുതിയ പാഠപുസ്തകങ്ങള്‍ കൂടി ലഭ്യമാക്കി എന്‍സിഇആര്‍ടി (NCERT). ഗണിതം ഭാഗം 2 (Ganita Manjari), സോഷ്യല്‍ സയന്‍സ് ഭാഗം 2 (India & Beyond) എന്നീ രണ്ട് പുസ്കങ്ങളാണ് ലഭ്യമാക്കിയത്.

ദേശീയ വിദ്യാഭ്യാസ നയം 2020, ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCF 2023) എന്നിവയുടെ അടിസ്ഥാനത്തിലാണ് എൻസിഇആർടി പുതിയ പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നത്. എന്നാൽ അധ്യയന വർഷം ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പുസ്തകങ്ങള്‍ ലഭിച്ചില്ല. പരീക്ഷകൾ അടുത്തിട്ടും പുസ്തകങ്ങൾ വൈകുന്നതിനെതിരെ രക്ഷിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും വലിയ തോതിലുള്ള വിമർശനങ്ങളാണ് ഉയര്‍ന്നത്.

എന്നാല്‍ അംഗീകൃത ഷെഡ്യൂള്‍ പ്രകാരമാണ് പുസ്തകങ്ങള്‍ പുറത്തിറക്കിയതെന്നാണ് എൻസിഇആർടിയുടെ വാദം. ദേശീയ വിദ്യാഭ്യാസ നയം 2020, എൻസിഎഫ് 2023 എന്നിവയ്ക്ക് അനുസൃതമായാണ് പുസ്തകങ്ങള്‍ തയാറാക്കിയതെന്ന് എൻസിഇആർടി വ്യക്തമാക്കി. ഇതിനിടയിൽ വിഷയങ്ങളുടെ പേരുകൾ മാറ്റുകയും പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഗണിതം 'ഗണിത മഞ്ജരി' ആയും സോഷ്യൽ സയൻസ് 'അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്' എന്നിങ്ങനെയും പേരുകള്‍ മാറ്റി.

ഗണിത പുസ്തകം ഇതിനകം അച്ചടിച്ച് സെപ്റ്റംബർ 21 മുതൽ വിൽപനയ്ക്കെത്തിയിട്ടുണ്ട്. എന്നാൽ സോഷ്യൽ സയൻസ് പുസ്തകം സെപ്റ്റംബർ 30-നാണ് വിപണിയിലെത്തുക. എൻസിഇആർടിയുടെ സെയിൽസ് കൗണ്ടറുകൾ, ഔദ്യോഗിക വെബ്‌സൈറ്റ്, ആമസോൺ എന്നിവയിലൂടെ പുസ്തകങ്ങൾ വാങ്ങാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author