SOCIAL MEDIA

Newsletter

PARTNER SITES
icons Career icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Utility icons Religion 🖼️ Photo Gallery icons Videos

NMC: എൻഎംസി എലിജിബിലിറ്റി സർട്ടിഫിക്കറ്റ്: അപേക്ഷാ തീയതി നീട്ടി

Career

മെഡിക്കൽ എലിജിബിലിറ്റി സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാനുള്ള തീയതി 2026 ഒക്ടോബർ 7 വരെ നീട്ടി എൻഎംസി.

Written By Mekha P Panicker Updated by Karthika V
Published: Oct 03, 2026, 02:23 PM | Updated: Oct 03, 2026, 02:23 PM

നാഷണൽ മെഡിക്കൽ കമ്മീഷൻ (NMC) എലിജിബിലിറ്റി സർട്ടിഫിക്കറ്റിനായുള്ള ഓൺലൈൻ അപേക്ഷാ തീയതി നീട്ടി. എത്റ്റിക്സ് ആൻഡ് മെഡിക്കൽ രജിസ്ട്രേഷൻ ബോർഡിന്റെ (EMRB) വിജ്ഞാപനം അനുസരിച്ച് മുൻപ് അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ പോർട്ടൽ വീണ്ടും തുറന്നിരിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റായ application.nmc.org.in വഴി വിദ്യാർത്ഥികൾക്ക് 2026 ഒക്ടോബർ 7 വൈകുന്നേരം 6 മണി വരെ അപേക്ഷ സമർപ്പിക്കാം.

വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തി പ്രാക്ടീസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് എൻഎംസി നല്‍കുന്ന എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ആവശ്യമാണ്. മുൻപ് അപേക്ഷ സമർപ്പിക്കുമ്പോൾ ബുദ്ധിമുട്ടുകൾ നേരിട്ട നിരവധി വിദ്യാർത്ഥികളുടെ അഭ്യർത്ഥന പ്രകാരമാണ് എൻഎംസി പുതിയ അവസരം നൽകിയിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം. അപൂർണ്ണമായി സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കപ്പെട്ടാ അതിൽ എൻഎംസിക്ക് ഉത്തരവാദിത്തമുണ്ടാകില്ലെന്നും അറിയിച്ചു.

അവസാന തീയതിക്കായി കാത്തുനിൽക്കാതെ എത്രയും വേഗം അപേക്ഷകൾ സമർപ്പിക്കാൻ വിദ്യാർത്ഥികൾക്ക് എൻഎംസി നിർദ്ദേശം നൽകി. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് എൻഎംസി നൽകിയിട്ടുള്ള എല്ലാ നിർദ്ദേശങ്ങളും കൃത്യമായി വായിച്ച് മനസ്സിലാക്കണം. മാത്രമല്ല, അപേക്ഷകർ അവരുടെ ഇ-മെയിലുകളും നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്‌സൈറ്റും പതിവായി പരിശോധിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

https://application.nmc.org.in/login
TAGS:

About the Author