SOCIAL MEDIA

Newsletter

PARTNER SITES
icons Career icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Utility icons Religion 🖼️ Photo Gallery icons Videos

Railway Jobs 2026: റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ നിയമനം: കുറഞ്ഞ പ്രായപരിധി 20 വയസ്സാക്കി ഉയര്‍ത്തി

Career

റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ തസ്തികയിലെ കുറഞ്ഞ പ്രായപരിധി 18 വയസ്സിൽ നിന്ന് 20ആയി ഉയര്‍ത്തി.

Written By Mekha P Panicker Updated by Karthika V
Published: Oct 17, 2026, 04:59 PM | Updated: Oct 17, 2026, 04:59 PM

ഡൽഹി: സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന്റെ കുറഞ്ഞ പ്രായപരിധി റെയിൽവേ ഉയർത്തി. 18 വയസ്സിൽ നിന്ന് 20ആയിട്ടാണ് പ്രായപരിധി ഉയർത്തിയത്.

18-30 വയസ്സ് എന്ന് നിശ്ചയിച്ചിരുന്ന ഇന്ത്യൻ റെയിൽവേ എസ്റ്റാബ്ലിഷ്മെന്റ് മാനുവലാണ് ബോർഡ് ഭേദഗതി ചെയ്തത്. ഒക്ടോബർ 7-ന് എല്ലാ സോണൽ റെയിൽവേകളുടെയും പ്രൊഡക്ഷൻ യൂണിറ്റുകളുടെയും ജനറൽ മാനേജർമാർക്കും റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളുടെ ചെയർമാൻമാർക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി ഔദ്യോഗിക അറിയിപ്പ് നൽകി. കത്ത് ലഭിച്ച ഒക്ടോബർ 7 മുതലാണ് ഭേദഗതി നിലവിൽ വന്നത്. അതേസമയം ഇതിനകം പ്രക്രിയയിലുള്ള കേസുകൾ മുമ്പത്തെ നിയമന നിയമങ്ങൾ അനുസരിച്ച് കൈകാര്യം ചെയ്യാം.

പുതിയ ഭേദഗതി ഓൾ ഇന്ത്യ സ്റ്റേഷൻ മാസ്റ്റേഴ്സ് അസോസിയേഷൻ (AISMA) സ്വാഗതം ചെയ്തു. പ്രായപരിധി ഉയർത്തുന്നത് അസോസിയേഷന്റെ ദീർഘകാലമായുള്ള ആവശ്യമായിരുന്നെന്ന് വ്യക്തമാക്കി.

സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനത്തിനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ബിരുദമായതിനാൽ ഉദ്യോഗാർത്ഥികൾ ബിരുദം പൂർത്തിയാകുമ്പോഴേക്കും 20 വയസ്സ് തികയുകയോ അതിൽ കൂടുതൽ പ്രായമാകുകയോ ചെയ്യും. 18 വയസ്സിൽ ആരും ബിരുദം പൂർത്തിയാക്കില്ല. അതിനാൽ പുതിയ ഭേദഗതി വിദ്യാഭ്യാസ യോഗ്യതയുമായി പൊരുത്തപ്പെടുന്നതാണെന്ന് ഓൾ ഇന്ത്യ സ്റ്റേഷൻ മാസ്റ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശരത് ചന്ദ്ര പുരോഹിത് പറഞ്ഞു.

അസോസിയേഷൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതുകയും സ്റ്റേഷൻ മാസ്റ്റർമാരുടെ തൊഴിൽ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ഉന്നയിക്കുകയും ചെയ്തതായി അസോസിയേഷൻ ജനറൽ സെക്രട്ടറി പറഞ്ഞു. കുറഞ്ഞ പ്രായപരിധി ഉയർത്തിയത് നല്ല കാര്യമാണെന്നും ബോർഡ് വളരെ ശരിയായ തീരുമാനമാണ് എടുത്തതെന്നും ശരത് ചന്ദ്ര പുരോഹിത് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author