iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Assistant Professor Recruitment: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്; നവംബർ 11 വരെ അപേക്ഷിക്കാം

Career

വിവിധ വിഷയങ്ങളിലായി ആകെ 32 ഒഴിവുകളാണുള്ളത്. നവംബർ 11ന് ഉള്ളിൽ അപേക്ഷിക്കാം. 

കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഒഴിവ്. വിവിധ വിഷയങ്ങളിലായി ആകെ 32 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 50,000 രൂപയാണ് ശമ്പളം. ഉദ്യോ​ഗാർത്ഥികൾക്ക് നവംബർ 11 വരെ അപേക്ഷകൾ സമർപ്പിക്കാം.

വിഷയങ്ങളും ഒഴിവുകളും

  • സോഷ്യൽ വർക്ക് (BSW & MSW) – 5
  • അറബിക് – 3
  • പബ്ലിക് അഡ്മിനിസ്ട്രേഷൻ (BA & MA) – 3
  • ലൈബ്രറി സയൻസ് – 3
  • മാത്തമാറ്റിക്സ് (MSc) – 3
  • മൾട്ടിമീഡിയ (BSc) – 3
  • ഇംഗ്ലീഷ് – 2
  • കമ്പ്യൂട്ടർ സയൻസ് (BCA, MCA, BSc Data Science) – 2
  • ഹിന്ദി – 1
  • പൊളിറ്റിക്കൽ സയൻസ് – 1
  • സൈക്കോളജി – 1
  • സോഷ്യോളജി – 1
  • ഇക്കണോമിക്സ് – 1
  • കൊമേഴ്സ് – 1
  • ബിസിനസ് സ്റ്റഡീസ് – 1
  • ഫിലോസഫി – 1

യോഗ്യത

  • ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 55% മാർക്കോടെ ബിരുദാനന്തര ബിരുദം (Post Graduation) ഉണ്ടായിരിക്കണം. സംവരണ വിഭാഗക്കാരാണെങ്കിൽ അവർക്ക് ഉയർന്ന മാർക്കിൽ സർക്കാർ നിയമങ്ങൾ പ്രകാരമുള്ള ഇളവുകൾ ലഭിക്കുന്നതാണ്.
  • UGC അല്ലെങ്കിൽ CSIR നടത്തുന്ന NET പരീക്ഷ വിജയിച്ചിരിക്കണം. അതും അല്ലെങ്കിൽ SLET/SET പാസാകണം.
  • യുജിസി ചട്ടങ്ങൾ പാലിച്ചുകൊണ്ട് Ph.D. എടുത്തവരെ NET പരീക്ഷയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പ്രായപരിധി

2026 ജനുവരി 1-ലെ കണക്കനുസരിച്ച് ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 50 വയസ്സാണ്. പട്ടികജാതി, പട്ടികവർഗ്ഗ (SC/ST) വിഭാഗക്കാർക്കും പിന്നാക്ക (OBC) വിഭാഗങ്ങൾക്കും കേരള സർക്കാർ നിയമങ്ങൾ അനുസരിച്ചുള്ള അർഹമായ പ്രായഇളവുകൾ ലഭിക്കുന്നതാണ്.

അപേക്ഷിക്കേണ്ട വിധം

  • യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പോർട്ടലായ sgou.ac.in വഴി അപേക്ഷിക്കാം. അപേക്ഷ സമർപ്പിച്ചതിന്റെ പ്രിന്റൗട്ട് എടുത്ത് വയ്ക്കുക.
  • പ്രിന്റൗട്ട് എടുത്ത ഫോമിൽ ഫോട്ടോ, ഒപ്പ് എന്നിവ ഉൾപ്പെടുത്തുക. ശേഷം യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ (സ്വയം സാക്ഷ്യപ്പെടുത്തിയത്), ഫീസ് അടച്ച രസീത് എന്നിവ സഹിതം താഴെ പറയുന്ന വിലാസത്തിലേക്ക് തപാൽ വഴി അയക്കാവുന്നതാണ്.

വിലാസം: The Registrar, Sreenarayanaguru Open University, Kureepuzha, Kollam, Kerala, Pin: 691012.

കവറിന് മുകളിൽ "Application for the post of Assistant Professor - [Subject Name], Notification No. RECN/108/2026" എന്ന് നിർബന്ധമായും എഴുതിയിരിക്കണം

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.