SOCIAL MEDIA

Newsletter

PARTNER SITES
icons Career icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Utility icons Religion 🖼️ Photo Gallery icons Videos

Supreme Court Job Alert: ഡി​ഗ്രിക്കാർക്ക് സുപ്രീം കോടതിയിൽ ജോലി! കോർട്ട് മാസ്റ്റർ തസ്തികയിൽ 20 ഒഴിവുകൾ; നവംബർ 15 വരെ അപേക്ഷിക്കാം

Career

ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് കോർട്ട് മാസ്റ്റർ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

Edited by Karthika V Updated by Karthika V
Published: Oct 26, 2026, 01:21 PM | Updated: Oct 26, 2026, 01:21 PM

സുപ്രീം കോടതിയിലെ കോർട്ട് മാസ്റ്റർ (ഷോർട്ട്ഹാൻഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിൽ 20 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ഭാവിയിൽ ഒഴിവുകളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15 ആണ്.

യോഗ്യത

അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം. ഇംഗ്ലീഷ് ഷോർട്ട്ഹാൻഡിൽ മിനിറ്റിൽ 120 വാക്കുകളുടെ വേഗത ആവശ്യമാണ്. കമ്പ്യൂട്ടറിൽ മിനിറ്റിൽ 40 വാക്കുകൾ ടൈപ്പ് ചെയ്യനുള്ള വേഗതയുണ്ടായിരിക്കണം.

പ്രവൃത്തിപരിചയം - ഉദ്യോ​ഗാർത്ഥികൾക്ക് ഗവൺമെന്റ്/പൊതുമേഖലാ സ്ഥാപനങ്ങൾ/നിയമപരമായ ബോഡികൾ എന്നിവയിൽ പ്രൈവറ്റ് സെക്രട്ടറി/സീനിയർ പി.എ/പി.എ/സീനിയർ സ്റ്റെനോഗ്രാഫർ തസ്തികകളിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം വേണം.

പ്രായപരിധി (01 ഒക്ടോബർ 2026 അനുസരിച്ച്)

ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് വേണ്ട കുറഞ്ഞ പ്രായം 30 വയസ്സും പരമാവധി പ്രായം 45 വയസ്സുമാണ്. SC/ST, OBC, എക്സ്-സർവീസ്മെൻ, സ്വാതന്ത്ര്യസമര സേനാനികളുടെ ആശ്രിതർ എന്നിവർക്ക് നിയമാനുസൃതമായ പ്രായയിളവ് ലഭിക്കും. സുപ്രീം കോടതി രജിസ്ട്രിയിലെ നിലവിലെ ജീവനക്കാർക്ക് ഉയർന്ന പ്രായപരിധി ബാധകമല്ല.

സെലക്ഷൻ പ്രോസസ്

നാല് ഘട്ടങ്ങളായാണ് ഈ തസ്തികയിലേക്കുള്ള നിയമനം നടക്കുന്നത്. ഒബ്ജക്ടീവ് ടെസ്റ്റ്, ഷോർട്ട്ഹാൻഡ് ടെസ്റ്റ്, ടൈപ്പിംഗ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ഉദ്യോ​ഗാർത്ഥികളെ നിയമിക്കുക. ഒബ്ജക്ടീവ് പരീക്ഷയ്ക്കായി കേരളത്തിൽ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കുക. എന്നാൽ ഷോർട്ട്ഹാൻഡ്, ടൈപ്പിംഗ് ടെസ്റ്റുകൾ നടത്തുന്നത് ഡൽഹി/NCR-ൽ വെച്ചായിരിക്കും.

അതേസമയം സുപ്രീം കോടതിയിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റ് തസ്തികയിലേക്കും നിയമനം നടത്തുന്നുണ്ട്. ആകെ 250 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് ഒക്ടോബർ 28നുള്ളിൽ അപേക്ഷിക്കാം. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക. ഉദ്യോ​ഗാർത്തിക്ക് കമ്പ്യൂട്ടറിൽ അടിസ്ഥാന പരിചയവും മിനിറ്റിൽ 35 വാക്കുകൾ ഇംഗ്ലീഷിൽ ടൈപ്പിംഗ് ചെയ്യാനുള്ള അറിവുമുണ്ടായിരിക്കണം. അപേക്ഷകന്റെ പ്രായം 18-30 വയസിനും ഇടയിൽ ആയിരിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author