SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Unni Mukundan: സംവിധായകനാകാൻ ഉണ്ണി മുകുന്ദൻ; പനോരമ സ്റ്റുഡിയോസിനൊപ്പം പുതിയ പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രം

സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി നടൻ ഉണ്ണി മുകുന്ദൻ. പനോരമ സ്റ്റുഡിയോസിനൊപ്പം ചേർന്നാണ് ഉണ്ണി അരങ്ങേറ്റ ചിത്രമൊരുങ്ങുന്നത്.

Edited by Karthika V Updated by Karthika V
Published: Sep 21, 2026, 05:24 PM | Updated: Sep 21, 2026, 05:24 PM

കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു. പ്രമുഖ നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും സംയുക്തമായി നിർമ്മിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രത്തിലൂടെയാണ് ഉണ്ണിയുടെ സംവിധായകനായുള്ള അരങ്ങേറ്റം.

ദേശീയ പുരസ്‌കാര ജേതാക്കളായ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടെ പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദന്റെ നിർമ്മാണ സംരംഭവും കൈകോർക്കുന്ന ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് നായകനാകുന്നത്. ഹൈ-വോൾട്ടേജ് ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നതും ഉണ്ണി മുകുന്ദൻ തന്നെയാണ്.

'മാർക്കോ'യ്ക്ക് ശേഷം പാൻ-ഇന്ത്യൻ തലത്തിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രം കൂടിയാണിത്. 'ഓംകാര', 'സ്പെഷ്യൽ 26', 'പ്യാർ കാ പഞ്ച്നാമ', 'റെയ്ഡ്', 'ഷൈത്താൻ', 'ദൃശ്യം' ഫ്രാഞ്ചൈസി ഉൾപ്പെടെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഇന്ത്യൻ സിനിമയിലെ മുൻനിര നിർമ്മാണ കമ്പനിയാണ് പനോരമ സ്റ്റുഡിയോസ്. അമ്പതിലധികം പുരസ്കാരങ്ങൾ കരസ്ഥമാക്കിയ പനോരമ സ്റ്റുഡിയോസ് നിർമ്മിച്ച് അഭിഷേക് പഥക് സംവിധാനം ചെയ്ത 'ദൃശ്യം 2' വൻ വിജയമായിരുന്നു. അഭിഷേക് പഥക് നിർമ്മിച്ച് സംവിധാനം ചെയ്യുന്ന 'ദൃശ്യം: ദി കൺക്ലൂഷൻ' ഒക്ടോബർ രണ്ടിന് റിലീസിനായി ഒരുങ്ങുകയാണ്. ഈ പ്രമുഖ നിർമ്മാണ പങ്കാളികളുമായി ചേർന്നാണ് ഉണ്ണി മുകുന്ദൻ തന്റെ പുതിയ ചിത്രം ഒരുക്കുന്നത്.

"ഉണ്ണി മുകുന്ദനുമായും അദ്ദേഹത്തിന്‍റെ നിർമ്മാണ കമ്പനിയുമായും സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ശക്തനായ ഒരു പാൻ-ഇന്ത്യൻ താരമാണ് ഉണ്ണി. തന്‍റെ 50-ാമത് ചിത്രത്തിൽ രചയിതാവായും സംവിധായകനായും അദ്ദേഹം അരങ്ങേറുന്നത് ഈ കൂട്ടുകെട്ടിന് മാറ്റുകൂട്ടുന്നു. ഈ സിനിമയുടെ പ്രമേയത്തിലും ഉണ്ണിയുടെ ക്രിയേറ്റീവ് എനർജിയിലും ഞങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്.", സിനിമയെക്കുറിച്ച് പനോരമ സ്റ്റുഡിയോസ് ചെയർമാൻ കുമാർ മംഗത് പഥക് പറഞ്ഞു.

"എന്‍റെ 50-ാമത് ചിത്രം എനിക്ക് വളരെ സവിശേഷമായ ഒന്നാണ്. രചയിതാവിന്‍റെയും സംവിധായകന്‍റെയും കുപ്പായമണിയുന്നത് അതിന് കൂടുതൽ അർത്ഥം നൽകുന്നു. സ്വന്തം ശൈലിയിൽ കഥകൾ പറയണമെന്നത് എന്‍റെ വലിയ ആഗ്രഹമായിരുന്നു. കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടേയും പനോരമ സ്റ്റുഡിയോസിന്‍റെയും വലിയ പരിചയസമ്പത്തും അനുഭവസമ്പത്തും ഈ സിനിമയ്ക്ക് വലിയ കരുത്ത പകരും. ഭാഷാതിർത്തികൾക്കപ്പുറം ഈ ചിത്രം പ്രേക്ഷകർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.", ചിത്രത്തെ കുറിച്ച് ഉണ്ണി മുകുന്ദന്‍റെ വാക്കുകള്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author