SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Vinu Mohan-Vidya Divorce: 13 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചു; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

13 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് നടൻ വിനു മോഹനും നടി വിദ്യയും വിവാഹമോചിതരായി.

Edited by Karthika V Updated by Karthika V
Published: Sep 22, 2026, 01:43 PM | Updated: Sep 22, 2026, 01:43 PM

നടൻ വിനു മോഹനും നടി വിദ്യയും വിവാഹമോചിതരായി. ഏറെ നാളുകളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് ഇരുവരും വേർപിരിഞ്ഞ വിവരം പുറത്തുവരുന്നത്. പരസ്പര സമ്മതത്തോടെയാണ് ദാമ്പത്യബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. കഴിഞ്ഞ ഒരു മാസമായി ഇരുവരും വേറെ വേറെയാണ് താമസിക്കുന്നത്.

2013-ലായിരുന്നു താരകുടുംബത്തിൽ നിന്നുള്ള വിനു മോഹനും അഭിനേത്രിയായ വിദ്യയും തമ്മിലുള്ള വിവാഹം നടന്നത്. സിനിമാഭിനയത്തിനിടയിൽ പ്രണയത്തിലായ ഇരുവരും വീട്ടുകാരുടെ പൂർണ്ണ സമ്മതത്തോടെയാണ് വിവാഹിതരായത്. സിനിമകളിലൂടെയും ജനപ്രിയ സ്റ്റേജ് ഷോകളിലൂടെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ജോഡികളായി ഇരുവരും മാറിയിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ഇരുവരും കുറച്ചുനാളുകളായി ഒന്നിച്ചുള്ള വിശേഷങ്ങളൊന്നും പങ്കുവെച്ചിരുന്നില്ല. ഇത് ആരാധകർക്കിടയിൽ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്ന് വിനു മോഹൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ നിന്ന് വിദ്യയുമൊത്തുള്ള ചിത്രങ്ങളെല്ലാം നീക്കം ചെയ്തിരുന്നു. എന്നാൽ വിദ്യയുടെ പ്രൊഫൈലിൽ ഇപ്പോഴും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളുണ്ട്. ഇൻസ്റ്റഗ്രാമിൽ 'വിദ്യ വിനു മോഹൻ' എന്ന് തന്നെയാണ് അക്കൗണ്ടിന്റെ പേര് നൽകിയിരിക്കുന്നത്.

വേർപിരിയലിന്റെ കൃത്യമായ കാരണം വ്യക്തമല്ല. ഇരുവരും സ്വന്തം കരിയറുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ്. ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെയാണ് വിനു മോഹൻ നായകനായി അരങ്ങേറ്റം കുറിച്ചത്. പ്രശസ്ത നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ ചെറുമകനും നടൻ അനു മോഹന്റെ സഹോദരനുമാണ്. അതേസമയം, നിരവധി ജനപ്രിയ ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് വിദ്യ.

2007-ൽ റിലീസ് ചെയ്ത 'ദണ്ഡയുതപാണി' എന്ന തമിഴ് ചിത്രത്തിലൂടെ നായികയായാണ് വിദ്യ സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. 2009-ൽ പുറത്തിറങ്ങിയ 'നീലാംബരി' എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലെ തുടക്കം. തുടർന്ന് 'ചെറിയ കള്ളനും വലിയ പോലീസും', 'മഹാരാജാ ടാക്കീസ്' തുടങ്ങി പതിനഞ്ചോളം മലയാള സിനിമകളിലും ആറോളം തമിഴ് ചിത്രങ്ങളിലും ഒരു കന്നഡ സിനിമയിലും വിദ്യ അഭിനയിച്ചു. സിനിമകൾക്ക് പുറമെ മലയാളത്തിലും തമിഴിലുമുള്ള ജനപ്രിയ സീരിയലുകളിലും താരം സജീവ സാന്നിധ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author