SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Actress Varshini Venkat Arrested: ഹ്രസ്വ ചിത്രം നിർമിച്ച് നൽകാമെന്ന് വാഗ്ദാനം, പണം തിരികെ ചോദിച്ചപ്പോൾ ഭീഷണി; നടി വർഷിണി വെങ്കട്ട് അറസ്റ്റിൽ

Varshini Venkat Arested: ഷോർട്ട് ഫിലിം നിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ടിവി റിയാലിറ്റി ഷോയിൽ പങ്കെടുത്ത നടി വർഷിണി വെങ്കട്ടിനെ അറസ്റ്റ് ചെയ്തു.

Written By Ajitha Kumari Updated by Ajitha Kumari
Published: Sep 24, 2026, 07:30 AM | Updated: Sep 24, 2026, 07:30 AM

ചെന്നൈ: ഹ്രസ്വ ചിത്രം നിർമിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി യുവാവിൽ നിന്നും 5 ലക്ഷം രൂപ തട്ടിയെടുക്കുകയും പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി ഫോണും പണവും കവർച്ച ചെയ്ത കേസിൽ നടി വർഷിണി അറസ്റ്റിൽ.

നടിയേയും കൂട്ടാളികളെയും നാടകീയമായി പിടികൂടിയത് ചെന്നൈ പോലീസാണ്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഹ്രസ്വ ചിത്ര നിർമാണമിച്ചു നൽകാമെന്ന വർഷിണിയുടെ വാഗ്ദാനത്തിൽ വിശ്വസിച്ച് പരാതിക്കാരനായ യുവാവ് ഇവർക്ക് 5 ലക്ഷം രൂപ കൈമാറിയെന്നും എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ചിത്രത്തിന്റെ പണികൾ നടക്കാത്തതിനെ തുടർന്ന് യുവാവ് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പണം തിരികെ നൽകാനെന്ന വ്യാജേന യുവാവിനെ വിളിച്ചുവരുത്തിയ നടി ഇയാളെ ഭീഷണിപ്പെടുത്തുകയും കയ്യിലുണ്ടായിരുന്ന 50,000 രൂപയും രണ്ട് വിലകൂടിയ മൊബൈൽ ഫോണുകളും ബലമായി പിടിച്ചെടുക്കുകയുമായിരുന്നു എന്നാണ്.

തുടർന്ന് യുവാവ് നൽകിയ പരാതിയിൽ തട്ടിപ്പ്, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തി വർഷിണിക്കും മറ്റ് മൂന്ന് പേർക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശേഷം നടിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. സംഭവത്തിലെ ബാക്കി പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയതായിട്ടാണ്‌ റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author