SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Aishwarya Rai Bachchan: ഫാഷൻ ലോകത്ത് വീണ്ടും വിസ്മയമായി ഐശ്വര്യ റായ് ബച്ചൻ, ലോറിയൽ പാരിസ് റൺവേ ഷോയിൽ തിളങ്ങി താരം

ലോറിയൽ പാരിസ് ലെ ഡെഫിലേ റൺവേ ഷോയിൽ കറുത്ത വെൽവെറ്റ് ഗൗണിൽ തിളങ്ങി ഐശ്വര്യ റായ് ബച്ചൻ

Edited by Mekha P Panicker Updated by Ajitha Kumari
Published: Sep 29, 2026, 01:32 PM | Updated: Sep 29, 2026, 01:32 PM

വീണ്ടും ആരാധകരെ വിസ്മയിപ്പിച്ച് ഐശ്വര്യ റായ് ബച്ചൻ. ലോറിയൽ പാരിസ് 'ലെ ഡെഫിലേ' (Le Défilé) റൺവേ ഷോയിലാണ് ഐശ്വര്യ കറുപ്പിൽ തിളങ്ങിയത്. വെൽവെറ്റ് ഗൗണിന്റെ അരികിലും പുറകുവശത്തും മനോഹരമായ എംബ്രോയ്ഡറി ചെയ്തതാണ് വസ്ത്രം. വസ്ത്രത്തിൽ വലിയ കേപ്പും നൽകിയിട്ടുണ്ട്.

യാര ഷൂമേക്കർ ഡിസൈൻ ചെയ്ത കസ്റ്റം വസ്ത്രമാണ് ഐശ്വര്യ ധരിച്ചത്. മോഹിത് റായ് ആയിരുന്നു ഐശ്വര്യയുടെ സ്റ്റൈലിംഗ്. കടും ചുവപ്പ് ലിപ്സ്റ്റിക്കിനൊപ്പം കിരീടം ധരിച്ചാണ് ഐശ്വര്യ റാമ്പ് കീഴടക്കിയത്.

ഫാഷൻ ലോകത്തെ പ്രമുഖരായ ഒട്ടനവധി വനിതകൾ അണിനിരന്ന ഷോ സ്ത്രീശാക്തീകരണത്തിന്റെയും വ്യക്തിത്വത്തിന്റെയും ഒരു ആഘോഷമായിരുന്നു. കെൻഡൽ ജെന്നറാണ് ഷോ ഉദ്ഘാടനം ചെയ്തത്. വയോള ഡേവിസ്, കാര ഡെലവിൻ, ഈവ ലോങ്കോറിയ, ജെയ്ൻ ഫോണ്ട തുടങ്ങിയ ലോകപ്രശസ്ത താരങ്ങളും പല തലമുറകളിൽ നിന്നുള്ള മോഡലുകളും റാമ്പിൽ അണിനിരന്നു. സെലീൻ ഡിയോണിന്റെ ഗാനത്തോടെയാണ് ഷോ സമാപിച്ചത്.

അന്താരാഷ്ട്ര ഫാഷൻ വേദികളിലെ സ്ഥിരസാന്നിധ്യമായ ഐശ്വര്യ റായ് ബച്ചൻ തന്റെ തനതായ റെഡ് കാർപെറ്റ് സ്റ്റൈലിലൂടെ ഇന്നും ഫാഷൻ ലോകത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമായി തുടരുന്നു. ലോറിയൽ പാരിസുമായി ഐശ്വര്യയുടെ ബന്ധത്തിന് പതിറ്റാടുകളുടെ പഴക്കമുണ്ട്. 2004 മുതൽ ലോറിയൽ പാരിസിന്റെ ഗ്ലോബൽ അംബാസഡറാണ് താരം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി കാൻസ് ചലച്ചിത്രമേളയിലും ബ്രാൻഡിന്റെ 'ഡ്രീം ടീമിനെ' നയിക്കുന്നത് ഐശ്വര്യയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author