SOCIAL MEDIA

Newsletter

PARTNER SITES
icons Entertainment icons Kerala icons National icons International icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Aishwarya Rai Bodyguard: 'ഐശ്വര്യ റായിയെ സൽമാൻ ഖാനിൽ നിന്നും സംരക്ഷിക്കാൻ നിയമിച്ചു' മുൻ അം​ഗരക്ഷകൻ മനസ് തുറക്കുന്നു

Entertainment

സൽമാൻ ഖാനുമായുള്ള തർക്കത്തിനിടെ ഐശ്വര്യ റായിക്ക് സുരക്ഷയൊരുക്കാൻ തന്നെ നിയമിച്ചതിനെക്കുറിച്ച് കേതൻ കരണ്ടെ.

Written By Mekha P Panicker Updated by Mekha P Panicker
Published: Nov 22, 2026, 02:56 PM | Updated: Nov 22, 2026, 02:56 PM

സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള പ്രണയവും വേർപിരിയലും 1999-2002 വരെയുള്ള കാലഘട്ടത്തിൽ ചൂടുള്ള ചർച്ചാ വിഷയമായിരുന്നു. ഇരുവരും പിരിഞ്ഞ ശേഷം പരസ്യമായ പല തർക്കങ്ങളും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അക്കാലത്ത് ഐശ്വര്യയുടെ അം​ഗരക്ഷകനായിരുന്ന കേതൻ കരണ്ടെ അക്കാലത്തെ ചില കാര്യങ്ങൾ കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

സൽമാൻ ഖാനിൽ നിന്ന് ഐശ്വര്യയെ സംരക്ഷിക്കുന്നതിനായി ഏഴ് ദിവസത്തേക്കാണ് തന്നെ പ്രത്യേകം നിയമിച്ചതെന്ന് കേതൻ പറയുന്നു. വീട്ടിൽ നിന്ന് സിനിമാ സെറ്റുകളിലേക്ക് ഐശ്വര്യയെ സുരക്ഷിതയായി എത്തിക്കുന്നത് അന്ന് പതിവായിരുന്നു.

ഒരു ദിവസം ഒരു ഫാഷൻ ഷോ കഴിഞ്ഞ് ഐശ്വര്യയുമായി മടങ്ങുന്നതിനിടെ സൽമാൻ ഖാനെ നേരിട്ട് കണ്ടുമുട്ടിയത് ഭയപ്പെടുത്തുന്ന ഒരു സാഹചര്യമാണ് സൃഷ്ടിച്ചതെന്ന് അദ്ദേഹം ഓർത്തു പറയുന്നു. സൽമാന്റെയും ഐശ്വര്യയുടെയും ആരാധകനായ തനിക്ക് അവരുടെ വ്യക്തിപരമായ പ്രശ്നങ്ങളിൽ ഇടപെടാൻ താല്പര്യമില്ലാത്തതിനാൽ ഈ സംഭവത്തോടെ കേതൻ കരണ്ടെ ഐശ്വര്യയുടെ സുരക്ഷാ ജോലി ഉപേക്ഷിച്ചുവെന്നും വ്യക്തമാക്കി.

വേർപിരിഞ്ഞ ശേഷം ഐശ്വര്യയുടെ കരിയർ നശിപ്പിക്കാൻ സൽമാൻ ശ്രമിച്ചിരുന്നു. ഷാരൂഖ് ഖാൻ നായകനായ 'ചൽതേ ചൽതേ' എന്ന ചിത്രത്തിന്റെ സെറ്റിൽ സൽമാൻ ഖാൻ ഉണ്ടാക്കിയ പ്രശ്നങ്ങളെത്തുടർന്ന് ഷൂട്ടിം​ഗ് നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. പിന്നീട് ചിത്രത്തിൽ നിന്ന് ഐശ്വര്യയെ മാറ്റി റാണി മുഖർജിയെ ഉൾപ്പെടുത്തുകയായിരുന്നു. കൂടാതെ ‘വീർ-സാര’, ‘മേം ഹൂം നാ’ തുടങ്ങിയ വലിയ ചിത്രങ്ങളിലെ അവസരങ്ങളും സൽമാൻ കാരണം ഐശ്വര്യയ്ക്ക് നഷ്ടമായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author