SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Bethlehem Kudumba Unit OTT: ഒടിടിയിലും റെക്കോർഡുകൾ മറികടക്കാൻ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; സ്ട്രീമിങ് പ്രഖ്യാപിച്ചു

ബെത്ലഹേം കുടുംബ യൂണിറ്റിൻറെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. ജിയോ ഹോട്ട്സ്റ്റാർ ആണ് സ്ട്രീമിങ് പാർട്ണർ.

Edited by Karthika V Updated by Karthika V
Published: Sep 27, 2026, 06:24 PM | Updated: Sep 27, 2026, 06:24 PM

നിവിൻ പോളി, മമിത ബൈജു എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒടിടി റിലീസിന് ഒരുങ്ങുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഒക്ടോബർ രണ്ടിനാണ് ചിത്രം സ്ട്രീമിംഗ് തുടങ്ങുന്നത്. തിയേറ്ററുകളിൽ 300 കോടി ക്ലബ്ബിൽ ഇടംനേടി ചരിത്രവിജയം കൊയ്ത ചിത്രം ഒടിടിയിലും പുതിയ റെക്കോർഡുകൾ കുറിക്കാനൊരുങ്ങുകയാണ്.

കേരളത്തിൽ ബോക്‌സ് ഓഫീസ്‌ റെക്കോർഡുകൾ തിരുത്തിക്കുറിച്ച 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തമിഴ്, തെലുങ്ക് പതിപ്പുകളിലും വൻ കളക്ഷൻ നേടി മുന്നേറുകയാണ്. 'പ്രേമലു'വിന്റെ വൻ വിജയത്തിന് ശേഷം ഗിരീഷ് എ.ഡിയും ഭാവന സ്റ്റുഡിയോസും വീണ്ടും ഒന്നിച്ച ചിത്രമാണിത്. നിവിൻ പോളിയുടെ ശക്തമായ തിരിച്ചുവരവിനും ഗിരീഷ് എ.ഡി - ഭാവന സ്റ്റുഡിയോസ് - മമിത ബൈജു കൂട്ടുകെട്ടിന്റെ വിജയത്തുടർച്ചയ്ക്കും ചിത്രം വഴിയൊരുക്കി.

ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം മലയാള സിനിമയിൽ ഏറ്റവും വേഗത്തിൽ 300 കോടി നേടുന്ന ചിത്രമെന്ന അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രം ആ​ഗോളതലത്തിൽ മികച്ച പ്രതികരണം നേടിയിരുന്നു. നിവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രമായി ബികെയും മാറി.

വിഷ്ണു വിജയൻ ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. അജ്‌മൽ സാബു ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. എഡിറ്റിങ് നിർവഹിച്ചത് ആകാശ് ജോസഫ് വർഗ്ഗീസ് ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author