SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Picnic Movie: ‘ബെത്​ലഹേം കുടുംബ യൂണിറ്റി’ന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം; ‘പിക്നിക്കിൽ’ സന്ദീപ് പ്രദീപ് നായകൻ

ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന പുതിയ ചിത്രമാണ് 'പിക്നിക്'.

Edited by Karthika V Updated by Karthika V
Published: Sep 18, 2026, 07:14 PM | Updated: Sep 18, 2026, 07:14 PM

കൊച്ചി: ബോക്സ് ഓഫീസിൽ 300 കോടിയും കടന്ന് ഇൻഡസ്ട്രി ഹിറ്റായി മാറിയ 'ബെത്​ലഹേം കുടുംബ യൂണിറ്റ്' എന്ന വൻ വിജയ ചിത്രത്തിന് ശേഷം പുതിയ പ്രോജക്റ്റുമായി ഭാവന സ്റ്റുഡിയോസ്. ‘പിക്നിക്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സന്ദീപ് പ്രദീപാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.‘പ്രേമലു’, ‘ബെത്​ലഹേം കുടുംബ യൂണിറ്റ്’ എന്നീ തരംഗ ചിത്രങ്ങളുടെ സഹരചയിതാവായിരുന്ന കിരൺ ജോസിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കിരൺ ജോസിയുടെ കന്നി സംവിധാന സംരംഭമാണിത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.

ചിത്രം ഒരു ഫാമിലി ഫൺ എന്റർടെയ്‌നറായാണ് അണിയറയിൽ ഒരുങ്ങുന്നത്. കിരൺ ജോസിയും അനുരാജ് ഒ.ബിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ചിത്രം 2027 ജനുവരി 14-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ‘പിക്‌നിക്കി’ൽ ഇന്ദ്രജിത് സുകുമാരനും ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുജിന ശ്രീധരൻ, അക്ഷത അജിത്, രേഷ്മ ജോസി, മേരി, വിജയ് മുത്തു, പ്രണവ് പ്രഭു, ഉത്തര ഗംഗ, ജിമ്മി ഡാനി, അർഷദ് അലി, നന്ദു കെ യു, അജസ്റ്റസ് എ ജെ, അരുൺ വെയിലർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ഛായാഗ്രഹണം: ആദർശ് സദാനന്ദൻ, എഡിറ്റിംഗ്: സനത് ശിവരാജ്, സംഗീതം: ഗോവിന്ദ് വസന്ത, പ്രൊഡക്ഷൻ ഡിസൈൻ: വിവേക് കളത്തിൽ, വസ്ത്രാലങ്കാരം: ആശിഷ് നമ്പ്യാർ, മേക്കപ്പ്: റോണക്സ് സേവ്യർ, ഗാനരചന: സുഹൈൽ കോയ, സൗണ്ട് ഡിസൈൻ: ശങ്കരൻ കെ എസ്, കെ സി സിദ്ധാർത്ഥൻ, ഫൈനൽ മിക്സ്: വിഷ്ണു സുജാതൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: ജംഷീർ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, വി എഫ് എക്സ്: എഗ്വൈറ്റ് വി എഫ് എക്സ്, ഡി ഐ സ്റ്റുഡിയോ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, സ്റ്റിൽസ്: ജിത്തു ഫ്രാൻസിസ്, പ്രൊമോഷണൽ സ്റ്റിൽസ്: രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ: സാർക്കസനം, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്സ്, പിആർഒ : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author