Bigg Boss Malayalam S8: ആവേശമായി 'ലെഗസി വീക്ക്' പ്രമോ, മുന്‍ മത്സരാര്‍ത്ഥികള്‍ തിരിച്ചെത്തുന്നു
മുന്‍ മത്സരാര്‍ത്ഥികള്‍ പ്രത്യേക ദൗത്യവുമായി ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തുന്നു.
ബിഗ് ബോസ് മലയാളം സീസൺ 8-ന്റെ 'ലെഗസി വീക്ക്' പ്രമോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മത്സരം 11-ാം ആഴ്ചയിലേക്ക് കടക്കുമ്പോഴാണ് ബിഗ് ബോസ് പുതിയൊരു സെഗ്മന്റായ 'ലെഗസി വീക്ക്' അവതരിപ്പിക്കുന്നത്.
മുൻ സീസണുകളിലെ ചില പരിചിതമായ മുഖങ്ങൾ ഒരു പ്രത്യേക ദൗത്യത്തിനായി വീണ്ടും ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിക്കുന്നതായാണ് പ്രമോ സൂചിപ്പിക്കുന്നത്. മുൻപ് അതിഥികളായി വന്ന് പോകുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഒരു പ്രത്യേക സെഗ്മെന്റായാണ് പഴയ മത്സരാർത്ഥികൾ എത്തുന്നത്.
അഖിൽ മാരാർ, ജാസ്മിൻ ജാഫർ, നൂറ, അനീഷ്, ജിന്റോ, വിഷ്ണു, ബ്ലെസ്ലി, റിയാസ് സലിം തുടങ്ങിയ മുൻ സീസണുകളിലെ വിജയികളും ജനപ്രീയ മത്സരാർത്ഥികളുമാണ് പ്രമോയിൽ ഉള്ളത്. മോഹൻലാലിന്റെ സാന്നിദ്ധ്യവും പ്രമോയിലെ ഹൈലൈറ്റാണ്. 'എന്റെ പിള്ളാരെ വെല്ലുവിളിക്കാനാണെങ്കിൽ കയറി വരട്ടെ, ബിഗ് ബോസ് വീട്ടിൽ വന്ന് പണി വാങ്ങാതെ നോക്കണം' എന്ന മോഹൻലാലിന്റെ മാസ് ഡയലോഗോടെയാണ് പ്രമോ അവസാനിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.