SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Bigg Boss: ​'ഗൂഢാലോചനക്കാരിയെന്ന് പറ‍ഞ്ഞ രാഹുൽ ഈശ്വറിനെക്കൊണ്ട് തിരുത്തി പറയിപ്പിച്ചു, അതാണ് തന്റെ വിജയം'; റിനി ആൻ ജോർജ്

ബിഗ് ബോസിൽ നിന്ന് പുറത്തായ ശേഷം റിനി ആൻ ജോർജ് മോഹൻലാലിനോട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

Edited by Karthika V Updated by Karthika V
Published: Sep 14, 2026, 07:57 PM | Updated: Sep 14, 2026, 07:57 PM

ബി​ഗ് ബോസ് സീസൺ 8ന്റെ വീക്കെൻഡ് എപ്പിസോഡ് ആയിരുന്നു കഴിഞ്ഞ ദിവസം. രണ്ട് പേരാണ് ആദ്യ വീക്കെൻഡ് എപ്പിസോഡുകളിൽ ഹൗസിൽ നിന്ന് പുറത്തായത്. ശനിയാഴ്ച കാളിധന്യയും ഞായറാഴ്ച പുറത്ത് പോയത് റിനി ആൻ ജോർജുമാണ്. ആദ്യമായാണ് ആദ്യത്തെ ആഴ്ചയിൽ തന്നെ ഡബിൾ എവിക്ഷൻ നടക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെയും വാർത്തകളിലൂടെയും മലയാളികൾ പരിചിതമായി മാറിയ ആലാണ് റിനി. ബിബി വീട്ടിൽ കയറിയ ശേഷം റിനിയും രാഹുൽ ഈശ്വറും തമ്മിൽ വലിയൊരു വഴക്കുണ്ടായിരുന്നു. എന്നാൽ രാുലിനെ മാത്രം ഫോക്കസ് ചെയ്ത് കൊണ്ടുള്ള മത്സരമാത്രമായി പോയി റിനിയുടേത്. അതുകൊണ്ട് തന്നെ ഒരാഴ്ച വീട്ടിൽ നിന്നിട്ടും പ്രേക്ഷകർക്കിടയിൽ ഒരു ഇംപാക്ട് ഉണ്ടാക്കാൻ റിനിക്ക് സാധിച്ചില്ല. പുറത്തെ കാര്യങ്ങളിലായിരുന്നു റിനി കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിനാൽ സഹമത്സരാർത്ഥികളിലും ഇംപാക്ട് ഉണ്ടാക്കാൻ ഇവർക്ക് സാധിച്ചില്ല. ഏറ്റവും കൂടുതൽ വോട്ടുകളോടെ നോമിനേഷനിൽ വന്നതും റിനിയാണ്.

പുറത്തായതിന് ശേഷം മോഹൻലാലിന് മുന്നിലെത്തിയ റിനി വികാരഭരിതയായിട്ടായിരുന്നു സംസാരിച്ചത്. റിനിയുടെ വാക്കുകൾ...

​"ഞാൻ ഒരു ഗൂഢാലോചനക്കാരിയാണെന്ന് ഈ സമൂഹത്തിന് മുന്നിൽ പരസ്യമായി വിളിച്ചുപറഞ്ഞത് രാഹുൽ ഈശ്വറാണ്. എന്നാൽ, ഞാൻ അങ്ങനെയൊരു ആളേയല്ല എന്ന് അതേ രാഹുൽ ഈശ്വറിനെക്കൊണ്ട് തന്നെ തിരുത്തി പറയിപ്പിക്കാൻ ഈ വെറും ഏഴ് ദിവസം കൊണ്ട് എനിക്ക് കഴിഞ്ഞു! അത് തന്നെയാണ് ബിഗ് ബോസ് ഹൗസിൽ നിന്ന് ഞാൻ നേടിയെടുത്ത ഏറ്റവും വലിയ വിജയം."

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author