SOCIAL MEDIA

Newsletter

PARTNER SITES
icons Entertainment icons Kerala icons National icons International icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Bigg Boss Malayalam S8: റിയാസ്-വിക്കി തര്‍ക്കം, ബിഗ് ബോസ് അധികൃതര്‍ മാപ്പ് പറയണമെന്ന് ഡിംപിള്‍ ഭായ്

Entertainment

ബിഗ് ബോസ് മലയാളം സീസൺ 8 ലെഗസി വീക്കിലെ റിയാസ്-വിക്കി തര്‍ക്ക ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ‍ഡിംപിള്‍ ഭായ്

Written By Mekha P Panicker Updated by Mekha P Panicker
Published: Nov 13, 2026, 02:35 PM | Updated: Nov 13, 2026, 02:35 PM

ബിഗ് ബോസ് മലയാളം സീസൺ 8-ല്‍ 'ലെഗസി വീക്ക്' പുരോഗമിക്കുകയാണ്. മുൻപ് അതിഥികളായി വന്ന് പോകുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഒരു പ്രത്യേക സെഗ്മെന്റായാണ് പഴയ മത്സരാർത്ഥികൾ ബിഗ് ബോസ് ഹൗസില്‍ എത്തിയത്. അഖിൽ മാരാർ, ജാസ്മിൻ ജാഫർ, നൂറ, അനീഷ്, ജിന്റോ, വിഷ്ണു, ബ്ലെസ്ലി, റിയാസ് സലിം തുടങ്ങിയ മുൻ സീസണുകളിലെ വിജയികളും ജനപ്രീയ മത്സരാർത്ഥികളുമാണ് ഹൗസില്‍ എത്തിയത്.

ലെഗസി വീക്കിനിടെ റിയാസ് സലീമും വിക്കിയു തമ്മിലുണ്ടായ തര്‍ക്കം വലിയ രീതിയിലാണ് വിവാദമായത്. ഗെയിമുകളോ പ്രകടനങ്ങളോ കാഴ്ചവെക്കാതെ നിഷ്ക്രിയനായി നില്‍ക്കുന്നു എന്ന് കുറ്റപ്പെടുത്തി വിക്കിയെ റിയാസ് 'വാഴ' എന്നും 'ഭാരം' എന്നും വിശേഷിപ്പിച്ചു. എന്നാല്‍ റിയാസിന്റെ ജെന്‍ഡര്‍ വ്യക്തിത്വത്തെ ലക്ഷ്യംവെച്ച് വിക്കി 'താങ്ക്യൂ മാഡം' എന്ന് വിളിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്പോരുണ്ടായി. 'എന്നെ നീ വാഴ എന്ന് വിളിച്ചാല്‍ നീ മൊണ്ണയാണെന്ന് ഞാനും തിരിച്ചുവിളിക്കും' എന്ന് വിക്കി തുറന്നടിച്ചു. 'മൊണ്ണ' എന്ന് വിക്കി പറഞ്ഞത് ടെലിവിഷന്‍ സംപ്രേക്ഷണത്തില്‍ പിന്നീട് മ്യൂട്ട് ചെയ്തു.

സംഭവത്തില്‍ സീസണ്‍ 3 മത്സരാര്‍ഥിയും മാനസികാരോഗ്യ വിദഗ്ധയുമായ ഡിംപിള്‍ ഭായ് കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. റിയാസ്-വിക്കി തര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ എല്ലാ പ്ലാറ്റ്ഫോമുകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ഡിംപിള്‍ ആവശ്യപ്പെട്ടു. മാത്രമല്ല ജിയോഹോട്ട്സ്റ്റാറും, ഏഷ്യാനെറ്റും, ബിഗ് ബോസും ഇക്കാര്യത്തില്‍ പരസ്യമായി മാപ്പ് പറയണമെന്നും ഡിംപിള്‍ വ്യക്തമാക്കി.

ഭാരതീയ ന്യായ സംഹിതയിലെ 356, 352 വകുപ്പുകള്‍, ഭരണഘടനയുടെ 21-ാം അനുച്ഛേദം, കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിയമം 1995-ലെ ചട്ടം 6 എന്നിവ ചൂണ്ടിക്കാണിച്ചാണ് ഡിംപിള്‍ വിഷയത്തില്‍ നിയമപരമായ വശങ്ങള്‍ ഉന്നയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author