SOCIAL MEDIA

Newsletter

PARTNER SITES
icons Entertainment icons Kerala icons National icons International icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Drishyam 3 Hindi: 'ക്ലൈമാക്സ് ചോർത്താൻ പണം വാഗ്ദാനം ചെയ്തു, എഴുതിവെച്ചത് 100 ഡ്രാഫ്റ്റുകള്‍' മലയാളത്തിൽ നിന്ന് വ്യത്യസ്തമായി ദൃശ്യം 3 ഹിന്ദി പതിപ്പ്

Entertainment

നൂറിലധികം ഡ്രാഫ്റ്റുകളും അതീവ രഹസ്യസ്വഭാവവുമായി ചിത്രീകരിച്ച ദൃശ്യം 3 ഹിന്ദി പതിപ്പ് ബോക്സ് ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു.

Written By Mekha P Panicker Updated by Ajitha Kumari
Published: Oct 06, 2026, 01:47 PM | Updated: Oct 06, 2026, 01:47 PM

ദൃശ്യം 3-യുടെ ഹിന്ദി പതിപ്പായ 'ദൃശ്യം 3: ദി കൺക്ലൂഷൻ' തിയേറ്ററുകളിൽ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. അജയ് ദേവ്ഗൺ, തബു, ജയ്ദീപ് അഹ്ലാവത്ത്, പ്രകാശ് രാജ് എന്നിവർ അഭിനയിച്ച ചിത്രം റിലീസ് ചെയ്ത നാലാം ദിവസം ലോകമെമ്പാടുമായി വൻ റെക്കോർഡുകളാണ് സൃഷ്ടിച്ചത്. ഇന്ത്യയിൽ നിന്ന് ചിത്രം ഇതിനകം 178.78 കോടി രൂപ നെറ്റ് കളക്ഷൻ നേടിയിട്ടുണ്ട്. ആഗോളതലത്തിലുള്ള ഗ്രോസ് കളക്ഷൻ ആകട്ടെ 272.80 കോടി രൂപയ്ക്ക് മുകളിലാണ്.

വ്യത്യസ്തമായ ഒറിജിനൽ കഥ!

ഹിന്ദിയിലെ ആദ്യ രണ്ട് ഭാഗങ്ങളും മോഹൻലാൽ നായകനായ ദൃശ്യത്തിന്റെ നേരിട്ടുള്ള റീമേക്കുകൾ ആയിരുന്നുവെങ്കിൽ മൂന്നാം ഭാഗം തികച്ചും ഒറിജിനലായാണ് അവതരിപ്പിച്ചിരിക്കുന്നത്. മലയാളം പതിപ്പുകളിൽ നിന്നും കടമെടുക്കാതെ ഹിന്ദിയിൽ പുതിയൊരു കഥ എഴുതുക എന്നതായിരുന്നു തന്റെ മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് തിരക്കഥാകൃത്ത് ആമിൽ കീയാൻ ഖാൻ വ്യക്തമാക്കുന്നു.

നൂറിലധികം ഡ്രാഫ്റ്റുകൾ

ചിത്രത്തിന്റെ ക്ലൈമാക്സ് മികച്ചതാക്കാൻ നൂറിലധികം ഡ്രാഫ്റ്റുകൾ മാറ്റിയെഴുതേണ്ടി വന്നുവെന്ന് ആമിൽ കീയാൻ പറയുന്നു. തന്റെ കൈവശം ഫോൾഡറുകൾക്കുള്ളിലെ ഫോൾഡറുകൾ വരെയുണ്ടെന്ന് അദ്ദേഹം രസകരമായി ഓർത്തെടുക്കുന്നു. തീയതികളിട്ട ഡ്രാഫ്റ്റുകൾക്ക് പുറമെ നമ്പറുകൾ ഇട്ട ഡ്രാഫ്റ്റുകളും അതിനുശേഷം FINAL, FINAL 2, FINAL FINAL ഒടുവിൽ FINAL PLEASE GOD എന്നിങ്ങനെ വരെ പേരിട്ട ഫയലുകൾ വരെയുണ്ടായിരുന്നു!

പണം നല്‍കി ക്ലൈമാക്സ് അറിയാൻ ശ്രമം!

ചിത്രത്തിന്റെ ക്ലൈമാക്സ് എന്താണെന്ന് അറിയാൻ അഭിനേതാക്കളും അണിയറപ്രവർത്തകരും മാത്രമല്ല സുഹൃത്തുക്കളും ബന്ധുക്കളും വരെ തിരക്കഥാകൃത്ത് ആമിൽ കീയാനെ സമീപിച്ചിരുന്നു. പലരും ക്ലൈമാക്സ് പറഞ്ഞുതരാൻ പണം വരെ വാഗ്ദാനം ചെയ്തു! എന്നാൽ താൻ നിർമാതാക്കളോട് വിശ്വസ്തനായി നിന്നുവെന്ന് അദ്ദേഹം തമാശയായി പറയുന്നു.

അതീവ രഹസ്യമായി ചിത്രീകരണം

ചിത്രത്തിലെ ട്വിസ്റ്റുകൾ ചോർന്നുപോകാതിരിക്കാൻ സംവിധായകൻ അഭിഷേക് പഥക് വലിയ ശ്രദ്ധ നല്‍കിയിരുന്നു. പല നിർണ്ണായക വിവരങ്ങളും അദ്ദേഹം വലിയൊരു വിഭാഗം അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും പങ്കുവെച്ചിരുന്നില്ല. ഒരു രംഗം എങ്ങനെ ചിത്രീകരിക്കണം എന്ന വിവരം മാത്രമാണ് നൽകിയിരുന്നത്. എന്തിനാണ് രംഗം ചെയ്യുന്നതെന്ന് പോലും സെറ്റിലുള്ള അണിയറപ്രവര്‍ത്തകരില്‍ പലർക്കും അറിയില്ലായിരുന്നു!

TAGS:

About the Author