SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Independence Day 2026: വെള്ളിത്തിരയിലെ ദേശസ്നേഹം, ദേശസ്നേഹം തുളുമ്പുന്ന 5 ബോളിവുഡ് ഡയലോഗുകൾ ഇതാ...

ദേശഭക്തി പ്രമേയമായ സിനിമകളും നിരവധിയാണ്. മലയാള സിനിമകളെ മാറ്റി നിർത്തിയാൽ ചില പ്രശസ്തമായ ബോളിവുഡ് സിനിമകളും പട്ടികയിലുണ്ട്. ഈ സിനിമകളിൽ ചില ഐതിഹാസിക സംഭാഷണങ്ങൾ പരിശോധിക്കാം

Written By Mekha P Panicker Updated by Ajitha Kumari
Published: Aug 13, 2026, 12:15 PM | Updated: Aug 13, 2026, 12:15 PM

ഇന്ത്യയുടെ സ്വാതന്ത്യത്തിന് വേണ്ടി പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുന്നതിനും സ്വതന്ത്ര രാഷ്ട്രമെന്ന നിലയിലുള്ള ഇന്ത്യയുടെ യാത്രയെ ആഘോഷിക്കുന്നതും ആഗസ്റ്റ് 15 നാണ്. രാജ്യത്തെ സ്വാതന്ത്ര്യദിനം ദേശീയ പതാക ഉയർത്തിയും, ദേശഭക്തി വിളിച്ചോതുന്ന പരിപാടികളിലൂടെയും, സാംസ്കാരിക കൂട്ടായ്മയിലൂടെയുമാണ് ആഘോഷിക്കുന്നത്.

ദേശഭക്തി ​ഗാനങ്ങൾ പലപ്പോഴും ആഘോഷങ്ങളുടെ ഹൈലൈറ്റാണ്. കൂടാതെ ദേശഭക്തി പ്രമേയമായ സിനിമകളും നിരവധിയാണ്. മലയാള സിനിമകളെ മാറ്റി നിർത്തിയാൽ ചില പ്രശസ്തമായ ബോളിവുഡ് സിനിമകളും ഈ പട്ടികയിലുണ്ട്. ഈ സിനിമകളിൽ ചില ഐകണിക് സംഭാഷണങ്ങളുണ്ട്. അത്തരത്തിലുള്ള ചില ഡയലോഗുകൾ പരിശോധിക്കാം...

1. 'Hindustan Zindabad Tha, Zindabad Hai, Zindabad Rahega' (ഹിന്ദുസ്ഥാൻ എക്കാലത്തും വിജയിച്ചുകൊണ്ടിരിക്കും, വിജയിക്കുകയാണ് തുടർന്നും വിജയിക്കും)

2001 പുറത്തിറങ്ങിയ ഗദർ ഏക് പ്രേം കഥ (Gadar: Ek Prem Katha) ബോക്സ് ഓഫീസിൽ വലിയ ചരിത്രം സൃഷ്ടിക്കുകയും റെക്കോർഡുകൾ സ്ഥാപിക്കുകയും ചെയ്ത ചിത്രമാണ്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെും ശക്തവും ആവേഷകരവുമായ സംഭാഷണങ്ങളിൽ ഒന്നാണ് ഇത്. സണ്ണി ഡിയോൾ ഈ ഡയലോഗിനെ കാലാതീതമാക്കി. വിഭജനത്തിന്റെ പശ്ചാത്തലത്തിൽ താര സിംഗ് തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്.

2. 'Mujhe states ke naam… sirf ek mulk ka naam sunai deta hai.. (എനിക്ക് സംസ്ഥാനങ്ങളുടെ പേരുകളല്ല... ഒരു രാജ്യത്തിന്റെ പേര് മാത്രമാണ് കേൾക്കാൻ കഴിയുന്നത്... ഇന്ത്യ)

ചക് ദേ ഇന്ത്യ (Chak De! India) എന്ന 2007 വർഷത്തിൽ പുറത്തിറങ്ങിയ ചിത്രത്തിലെ സംഭാഷണമാണ് ഇത്. യുദ്ധവുമായി ബന്ധപ്പെടുത്താതെ രാജ്യസ്നേഹം മനോഹരമായി അവതരിപ്പിച്ച ചിത്രമാണ് ചക് ദേ ഇന്ത്യ. ഷാരൂഖ് ഖാൻ അവതരിപ്പിച്ച കോച്ച് കബീർ ഖാൻ തന്റെ കളിക്കാരോട് പറയുന്നതാണ് ഈ ഡയലോഗ്. വ്യക്തിഗതമായ ഭിന്നതകളും പ്രാദേശിക വാദങ്ങളും മറന്ന് രാജ്യത്തിനുവേണ്ടി ഒന്നിച്ചു നിൽക്കേണ്ടതിന്റെ പ്രാധാന്യം ചിത്രം പറയുന്നു.

3. Watan ke aage kuch nahi, khud bhi nahi (രാജ്യത്തേക്കാൾ വലുതായി മറ്റൊന്നുമില്ല, സ്വന്തം ജീവൻ പോലും)

രാസിയിൽ (Raazi) അപകടകരമായ ഒരു ദൗത്യം ഏറ്റെടുത്ത സെഹ്മത്ത് എന്ന ഇന്ത്യൻ യുവതിയുടെ കഥയിലൂടെ ദേശസ്നേഹം പ്രകടമാക്കുന്നു. ആലിയ ഭട്ടിന്റെ കഥാപാത്രം ഇന്ത്യയോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കുന്ന ഡയലോഗാണ് വതൻ കെ ആഗെ കുച്ച് നഹി, ഖുഭ് ഭി നഹി.

4. Religion wala jo column hota hai… INDIAN likhte hain

മതം, ഭാഷ, സമൂഹം എന്നിവയ്ക്കെല്ലാം അതീതമായ രാജ്യസ്നേഹത്തെക്കുറിച്ചാണ് 'ബേബി' (Baby) എന്ന ചിത്രം പറയുന്നത്. ചിത്രത്തിൽ അക്ഷയ് കുമാറിന്റെ കഥാപാത്രം പറയുന്ന ഡയലോഗ് ആണ് പ്രേക്ഷകരുടെ കയ്യടി മൊത്തം വാരിക്കൂട്ടിയത്.

5. Amritsar ki paidaish hun… isse zyada Indian kya ho sakta hun? (അമൃത്സറിൽ ജനിച്ചവനാണ്, ഭാര്യ ബോംബെക്കാരിയാണ്, ഡൽഹിയിലാണ് ജോലി ചെയ്യുന്നത്, ഇതിനേക്കാൾ എങ്ങനെ എനിക്ക് ഇന്ത്യൻ ആകാൻ കഴിയും?)

സാം ബഹദൂർ (Sam Bahafur) എന്ന ചിത്രത്തിൽ ഇന്ത്യൻ ആർമിയുടെ ഇതിഹാസനായകൻ ഫീൽഡ് മാർഷ്യൽ സാം മാനെക്ഷായുടെ ജീവിതമാണ് പറയുന്നത്. ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരത്തെയും ദേശസ്നേഹത്തെയും ചിത്രത്തിൽ മനോഹരമായി അവതരപ്പിച്ചിരിക്കുന്നു. സാം മാനെക്ഷായുടെ ഈ ഡയലോഗ് ഏറെ ശ്രദ്ധേയമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author