SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Hail Mary Release: കുഞ്ചാക്കോ ബോബൻ - മാർട്ടിൻ പ്രക്കാട്ട് ചിത്രം 'ഹെയ്ൽ മേരി' തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബനും മാർട്ടിൻ പ്രക്കാട്ടും ഒന്നിക്കുന്ന ഹെയ്ൽ മേരിയുടെ റിലീസ് തിയതി വന്നു. നവംബറിലാണ് ചിത്രം റിലീസിനെത്തുന്നത്.

Edited by Karthika V Updated by Karthika V
Published: Sep 26, 2026, 07:51 PM | Updated: Sep 26, 2026, 07:51 PM

‘ഓഫിസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ‘ഹെയ്ൽ മേരി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. വിഷ്ണു രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 27ന് തിയേറ്ററുകളിലെത്തും. മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ജി.ആർ. ഇന്ദുഗോപന്റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ്. സൂരജ് വെഞ്ഞാറമൂട്, വിനയ് ഫോർട്ട്, ജഗദീഷ്, അനു സിത്താര, കാവ്യ രാമചന്ദ്രൻ എന്നിവരുൾപ്പെടെയുള്ള വമ്പൻ താരനിരയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നത്.

സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവരും ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളാണ്. മലയാള സിനിമയിലെ മുൻനിര സാങ്കേതിക പ്രവർത്തകരാണ് 'ഹെയ്ൽ മേരി'ക്കായി ഒന്നിക്കുന്നത്. റോബി വർഗ്ഗീസ് രാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്. ചമൻ ചാക്കോ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നു.

പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ്: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ആക്ഷൻ കൊറിയോഗ്രാഫർ: കലൈ കിങ്സൺ, ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ: വിഷ്ണു സുജാതൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആരിഷ് അസ്ലം, ജിബിൻ ജോൺ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ: അനൂപ് ചന്ദ്രൻ, സെക്കൻഡ് യൂണിറ്റ് ക്യാമറാമാൻ: അശ്വിൻ രമേഷ്, അസോസിയേറ്റ് ഡയറക്ടർ: സിദ്ധാർത്ഥ് എസ്, രാജീവ് സേതുലാൽ ബി, കളറിസ്റ്റ് : ശ്രീക് വാര്യർ, വി.എഫ്.എക്സ് : പ്രോമിസ്, സ്റ്റിൽസ് : സാബി ഹംസ, പി.ആർ.ഒ: പ്രതീഷ് ശേഖർ, ഹെയൻസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author