SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

The Paradise: പ്രതികരണങ്ങൾ വകവെക്കാതെ കുതിപ്പ് തുടർന്ന് 'ദി പാരഡൈസ്'; മൂന്നാം ദിവസം നേടിയത് വൻ കളക്ഷൻ

സമ്മിശ്ര പ്രതികരണങ്ങൾ വകവെക്കാതെ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി നാനിയുടെ ‘ദി പാരഡൈസ്’. മൂന്ന് ദിവസത്തിൽ 100 കോടി ക്ലബ്ബിൽ ഇടംനേടി.

Written By Mekha P Panicker Updated by Karthika V
Published: Sep 27, 2026, 12:30 PM | Updated: Sep 27, 2026, 12:30 PM

ശ്രീകാന്ത് ഒടേലയുടെ സംവിധാനത്തിൽ നാനി നായകനായെത്തിയ തെലുങ്ക് ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ദി പാരഡൈസ്' (The Paradise). സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചെങ്കിലും ചിത്രം ബോക്സ് ഓഫീസിൽ കുതിക്കുകയാണ്.

ചിത്രം റിലീസ് ചെയ്ത മൂന്നാം ദിവസം ആഗോളതലത്തിൽ 119.50 കോടി രൂപയാണ് നേടിയത്. ഇതോടെ ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടംനേടി. ഇന്ത്യയിൽ മൂന്നാം ദിവസം മാത്രം ചിത്രം നേടിയ കളക്ഷൻ 15.25 കോടിയാണ്. രാജ്യത്തുടനീളം 6,889 ഷോകളാണ് നടക്കുന്നത്. തെലുങ്ക് പതിപ്പിന് തന്നെയാണ് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചിരിക്കുന്നത്.

1980-കളിലെ സെക്കന്തരാബാദിന്റെ പശ്ചാത്തലത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ഗോത്രവിഭാഗത്തിന്റെ അവകാശങ്ങൾക്കും അതിജീവനത്തിനുമായുള്ള പോരാട്ടമാണ് ചിത്രം പറയുന്നത്. ജാദൽ എന്ന കഥാപാത്രമായാണ് നാനി ചിത്രത്തിലെത്തുന്നത്. എസ്‌എൽവി സിനിമാസ്, ഐവി എന്റർടൈൻമെന്റ് എന്നീ ബാനറിൽ സുധാകർ ചെറുചൂരി, ഇഷാൻ സക്സേന എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 150 മുതൽ 200 കോടി രൂപ വരെയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. നാനിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നാനിക്കൊപ്പം മോഹൻ ബാബു, കയാദു ലോഹർ, രാഘവ് ജുയൽ, സോണാലി കുൽക്കർണി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author