Bigg Boss Malayalam S8: മോഹന്‍ലാലിനെതിരെ വിമര്‍ശനവും, മാതാപിതാക്കളുടെ എതിര്‍പ്പും: ബിഗ് ബോസില്‍ നേഹ ഫാത്തിമ പ്രണയം വിവാദത്തില്‍
ബിഗ് ബോസില്‍ നേഹ ഫാത്തിമ വിഷയം കത്തുന്നു, മതപരമായ ചര്‍ച്ചകളും സൈബര്‍ ഇടങ്ങളിലെ പോരും മുറുകുന്നു.
ബിഗ് ബോസ് മലയാളം സീസൺ 8-ൽ ചൂടുപിടിച്ച ചർച്ച വിഷയങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് നേഹ ഫാത്തിമ എന്ന മത്സരാർത്ഥിയുടെ മാതാപിതാക്കൾ ബിഗ് ബോസ് വേദിയിലെത്തിയത്. പതിവ് 'ഫാമിലി വീക്കിന്' മുൻപായി വേദിയിലെത്തിയ ഇവർ ഷോ നിർത്തി പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു.
നേഹ ഗെയിമിൽ വൈകാരികമായി തളരുകയാണെന്നും മറ്റുള്ളവർ അവളെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും മാതാപിതാക്കൾ കണ്ണീരോടെ കുറ്റപ്പെടുത്തി.
സഹമത്സരാർത്ഥിയായ സന്തോഷ് രാജും (താഷി) ആയുള്ള നേഹയുടെ പ്രണയവും മറ്റൊരു മത്സരാർത്ഥിയായ വേദാംഗിയുമായി താഷിക്കുള്ള അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളുമാണ് ഇതിന് പ്രധാന കാരണം. നേഹയുടെയും താഷിയുടെയും ബന്ധവും മാതാപിതാക്കളുടെ ഇടപെടലും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കുമാണ് കാരണം ആയിരിക്കുന്നത്.
മതപരമായ ധ്രുവീകരണത്തിനും വലിയ സംവാദങ്ങള്‍ക്കും ഇത് വഴിതെളിച്ചു. പല നോർത്ത് ഇന്ത്യൻ മാധ്യമങ്ങളും വ്യക്തികളും വലിയ രീതിയിലാണ് പ്രോമോ വീഡിയോ പങ്കുവെച്ച് വിവാദം ആക്കുന്നത്.
അവതാരകന്‍ മോഹന്‍ലാലിനും വലിയ വിമര്‍ശനങ്ങള്‍ ലഭിക്കുന്നുണ്ട്. ഒരു പെണ്‍കുട്ടിയായ മത്സരാര്‍ത്ഥിയെ മാതാപിതാക്കള്‍ സ്റ്റേജില്‍ വെച്ച് ശാസിക്കാന്‍ അനുവദിച്ചതിനും അത് തടയാന്‍ അവതാരകന്‍ മോഹന്‍ലാല്‍ ശ്രമിച്ചില്ലെന്നാണ് കുറ്റപ്പെടുത്തല്‍. മോഹന്‍ലാലിന്റെ സമീപനം പുരുഷാധിപത്യപരമാണെന്നും സ്ത്രീകളുടെ സ്വയംഭരണാവകാശത്തിന് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍.
എന്നാല്‍ മാതാപിതാക്കളുടെ സമ്മര്‍ദത്തെ ധീരമായി നേരിട്ട നേഹയ്ക്ക് വലിയ പിന്തുണയാണ് സമൂഹമാധ്യങ്ങളില്‍ ലഭിക്കുന്നത്. താനൊരു മനുഷ്യനാണെന്നും തനിക്ക് വികാരങ്ങളുണ്ടെന്നുമാണ് നേഹയുടെ സമീപനം. ആരോടെങ്കിലും ഇഷ്ടം തോന്നുന്നത് തെറ്റല്ലെന്നും നേഹ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.