Bigg Boss Malayalam S8: വീഡിയോ കാണിക്കാത്തത് ബിഗ് ബോസിന്റെ തീരുമാനം? വിശദീകരണവുമായി കുടുംബം രംഗത്ത്
നേഹ ഫാത്തിമയുടെ കുടുംബത്തിന്റെ വീഡിയോ പ്രദര്‍ശിപ്പിക്കാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി നേഹയുടെ അച്ഛന്.
ബിഗ് ബോസ് മലയാളം സീസൺ 8-ൽ വലിയ വിവാദമാകുന്ന വിഷയമാണ് മത്സരാർത്ഥി നേഹ ഫാത്തിമയുമായി ബന്ധപ്പെട്ട് നടക്കുന്നത്. സഹമത്സരാർത്ഥിയായ സന്തോഷ് രാജുമായുള്ള (താഷി) നേഹയുടെ പ്രണയവും മറ്റൊരു മത്സരാർത്ഥിയായ വേദാംഗിയുമായി താഷിക്കുള്ള അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളും വലിയ രീതിയിലാണ് വൈറലായത്. ഇതിന് പ്രധാന കാരണം നേഹയുടെ മാതാപിതാക്കൾ ബിഗ് ബോസ് വേദിയിലെത്തിയതാണ്. നേഹ ഗെയിമിൽ വൈകാരികമായി തളരുകയാണെന്നും മറ്റുള്ളവർ അവളെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും മാതാപിതാക്കൾ കണ്ണീരോടെ കുറ്റപ്പെടുത്തി. ഇതിന് നേഹയെ വലിയ രീതിയിലാണ് ബാധിച്ചത്.
കഴിഞ്ഞ ദിവസം മത്സരാർത്ഥികളോട് തങ്ങളുടെ കുടുംബത്തെക്കുറിച്ച് പറയാനാണ് ബിഗ് ബോസ് പറഞ്ഞത് ഓരോ മത്സരാർത്ഥിയും കുടുംബത്തെക്കുറിച്ച് പറഞ്ഞ ശേഷം അവരുടെ കുടുംബത്തിന്റെ ആശംസ വീഡിയോ ബിഗ് ബോസ് പ്രദർശിപ്പിച്ചു. എന്നാൽ നേഹയുടെ കുടുംബവീഡിയോ മാത്രം ബിഗ് ബോസ് പ്രദർശിപ്പിച്ചിരുന്നില്ല. വീട്ടുകാർക്ക് തന്നോട് ദേഷ്യമായത് കൊണ്ടാണ് തന്റെ വീഡിയോ കാണിക്കാത്തതെന്നാണ് നേഹ കരുതിയത്. തനിക്ക് ആരുമില്ലെന്ന് പറഞ്ഞ് നേഹ ബിഗ് ബോസ് ഹൗസിൽ പൊട്ടിക്കരഞ്ഞു. നേഹയുടെ കുടുംബത്തിനെതിരെ വ്യാപക വിമർശനമാണ് ഇതിന് പിന്നാലെ ഉയർന്നത്.
എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തി നേഹയുടെ അച്ഛൻ മുഹമ്മദ് ഷെമി രംഗത്തെത്തി. മകൾക്കായി കുടുംബ വീഡിയോ അയച്ചിരുന്നുവെങ്കിലും ബിഗ് ബോസ് അത് പ്രദർശിപ്പിച്ചില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇക്കാര്യം ബിഗ് ബോസ് അധികൃതരോട് ചോദിച്ചപ്പോൾ കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാലിന്റെ കൂടെ നിന്ന് സംസാരിക്കാൻ അവസരം ലഭിച്ചതുകൊണ്ടാണ് വീഡിയോ കാണിക്കാൻ കഴിയാത്തതെന്നാണ് അധികൃതർ പറഞ്ഞതെന്ന് മുഹമ്മദ് ഷെമി പറയുന്നു. നേഹയ്ക്ക് ഇക്കാര്യത്തിൽ നല്ല വിഷമം ഉണ്ടെന്നും അച്ഛൻ പറയുന്നു. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് മുഹമ്മദ് ഷെമി ഇക്കാര്യം വ്യക്തമാക്കിയത്.
നേഹയും സന്തോഷ് രാജും തമ്മിലുള്ള പ്രണയം കുടുംബം എതിർത്തത് വലിയ വിമർശനത്തിനായിരുന്നു വഴിവെച്ചത്. പല നോർത്ത് ഇന്ത്യൻ മാധ്യമങ്ങളും വ്യക്തികളും മതപരമായ ധ്രുവീകരണത്തിനും വലിയ സംവാദങ്ങൾക്കും നേഹയുടെ മാതാപിതക്കളുടെ എതിർപ്പ് കാരണമാക്കി പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.