SOCIAL MEDIA

Newsletter

PARTNER SITES
icons Entertainment icons Kerala icons National icons International icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Bigg Boss Malayalam S8: ബി​ഗ് ബോസ് ലവ് ട്രാക്ക്: നോബിക്കെതിരെ പരോക്ഷ വിമർശനവുമായി നിലീന

Entertainment

ബന്ധങ്ങൾ മറച്ചുവെച്ച് സിംഗിളായി അഭിനയിക്കുന്നവർക്കെതിരെ നിലീനയുടെ പരോക്ഷ വിമർശനം.

Edited by Mekha P Panicker Updated by Mekha P Panicker
Published: Nov 29, 2026, 01:55 PM | Updated: Nov 29, 2026, 01:55 PM

ബിഗ് ബോസ് മലയാളം സീസൺ 8 അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ നിരവധിയാണ്. നിലീന എലിസബത്ത് ജോസഫും നോബി ബിനുവും തമ്മിലുള്ള അടുപ്പവും നിലീനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയുമാണ് വീണ്ടും ചർച്ചയാകുന്നത്.

മറ്റുള്ളവരുടെ വികാരങ്ങളും ആത്മാഭിമാനവും ജീവിതവും തകർത്ത് ആരും ഗെയിം കളിക്കരുതെന്നും നിലവിലുള്ള ബന്ധങ്ങൾ മറച്ചുവെച്ച് ക്യാമറയ്ക്ക് മുന്നിൽ സിംഗിളായി അഭിനയിക്കുന്ന പുരുഷന്മാരോട് ബഹുമാനമില്ലെന്നും നിലീന വ്യക്തമാക്കി. വിഷയം സ്വകാര്യമായി സൂക്ഷിക്കാനാണ് ആഗ്രഹിച്ചിരുന്നതെങ്കിലും മറുഭാഗം ഇത് പരസ്യമാക്കാൻ തീരുമാനിച്ചതുകൊണ്ടാണ് താൻ പ്രതികരിക്കുന്നതെന്നും നിലീന പറയുന്നു.

ഇത്തരം പെരുമാറ്റങ്ങളെ പിന്തുണയ്ക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന കുടുംബത്തെയും നിലീന പരിഹസിച്ചു. ഉത്തരവാദിത്തബോധം എന്ന കുടുംബമൂല്യമാണ് വിട്ടുപോയിരിക്കുന്നതെന്നും നിലീന കുറിപ്പിൽ ഉൾപ്പെടുത്തി.

കുറിപ്പിൽ നിലീന ആരുടെയും പേര് എടുത്തു പറഞ്ഞിട്ടില്ലെങ്കിലും ഇത് നോബി ബിനുവിനെ ലക്ഷ്യമിട്ടുള്ളതാണെന്നും താൻ വഞ്ചിക്കപ്പെട്ടുവെന്ന സൂചനയാണ് നിലീന നൽകുന്നതെന്നുമാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

നോബിയുടെ പ്രണയത്തെ താൻ പിന്തുണയ്ക്കുന്നില്ലെന്നും അത് ഗെയിമിന്റെ ഭാഗമായിരിക്കാമെന്നുമാണ് നോബിയുടെ അമ്മ സാലി അടുത്തിടെ പ്രതികരിച്ചത്.

ഒക്ടോബർ 4-നാണ് നിലീന ബിഗ് ബോസ് മലയാളം സീസൺ 8-ൽ വൈൽഡ് കാർഡ് എൻട്രിയായി പ്രവേശിച്ചത്. ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷം അവർ ഷോയിൽ നിന്നും പുറത്തായി. നോബി ഇപ്പോഴും ബിഗ് ബോസ് മത്സരാർത്ഥിയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author