SOCIAL MEDIA

Newsletter

PARTNER SITES
icons Entertainment icons Kerala icons National icons International icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Ramayana Movie: രാവണന്റെ സിംഹാസനത്തിന് 1 കോടിയും ശൂര്‍പ്പണയകയുടെ രഥത്തിന് 1.5 കോടിയും!

Entertainment

നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം രാമായണം പാര്‍ട്ട് 1 തിയേറ്ററുകളില്‍ റിലീസായി.

Written By Mekha P Panicker Updated by Mekha P Panicker
Published: Nov 06, 2026, 06:14 PM | Updated: Nov 06, 2026, 06:14 PM

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'രാമായണം'. ചിത്രത്തിന്റെ 4,000 കോടി രൂപയുടെ കൂറ്റൻ ബജറ്റിനെ സംബന്ധിച്ച് വലിയ രീതിയിലാണ് ചർച്ചകൾ നടക്കുന്നത്. 4,000 കോടി ബജറ്റ് ചിത്രത്തിന്റെ രണ്ട് ഭാഗങ്ങൾക്കുമായുള്ള ആകെ തുകയാണെന്ന് ചിത്രത്തിന്റെ പ്രധാന നിർമ്മാതാക്കളിൽ ഒരാളായ കന്നഡ സൂപ്പർതാരം യാഷ് മുൻപ് അറിയിച്ചിരുന്നു. നമിത് മൽഹോത്രയും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്.

ഒന്നാം ഭാഗത്തിന്റെ നിർമാണച്ചെലവ് ഏകദേശം 1,600 കോടി രൂപയാണ്. ചിത്രത്തിന്റെ സെറ്റാണ് ഏറ്റവും വലിയ ചിലവ് വരുത്തിവെച്ചത്. രാവണൻ കുബേരനെ തോൽപ്പിച്ച് ലങ്ക പിടിച്ചെടുക്കുന്ന രംഗത്തിലെ സിംഹാസന നിർമാണത്തിന് മാത്രം 4 മാസം സമയമെടുത്തു. ഫൈബറിൽ തീർത്ത സിംഹാസനത്തിന് 24 കാരറ്റ് സ്വർണത്തിന്റെ ഗോൾഡ് ലീഫിങ് അലങ്കാരമാണ് നൽകിയത്. അതേസമയം ശൂർപ്പണഖയുടെ രഥം ഒരേയൊരു രംഗത്തിൽ മാത്രമാണ് പ്രത്യക്ഷപ്പെടുന്നത് ഇതിന്റെ നിർമാണത്തിന് 1.5 കോടി രൂപയും 3 മാസവുമെടുത്തു. 24 അടി ഉയരമുള്ള ജടായുവിന്റെ മാതൃകയും 50 അടി വ്യാസമുള്ള പുഷ്പക വിമാനവും ചിത്രത്തിന് വേണ്ടി യഥാർത്ഥത്തിൽ നിർമ്മിച്ചതാണ്. സിനിമയ്ക്ക് വേണ്ടി 4,000-ത്തിലധികം ആഭരണങ്ങളാണ് തയ്യാറാക്കിയത്.

രൺബീർ കപൂറാണ് ചിത്രത്തിലെ ശ്രീരാമൻ, സീതയായി ചിത്രത്തിലെത്തുന്നത് സായ് പല്ലവിയാണ്. രവി ദുബെ ലക്ഷ്മണനായും രാകുൽ പ്രീത് സിങ് ശൂർപ്പണഖയായും ചിത്രത്തിൽ എത്തുന്നുണ്ട്. നവംബർ 5-ന് പുറത്തിറങ്ങിയ രാമായണം മികച്ച അഭിപ്രായം നേടിയാണ് മുന്നേറുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം 2028-ൽ ദീപാവലി റിലീസായി എത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author