SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Haiwaan Release: മോഹൻലാലിന്റെ 'ഒപ്പം' ഹിന്ദിയിലേക്ക്, പ്രിയദര്‍ശന്‍ 18 വര്‍ഷത്തിന് ശേഷം അക്ഷയ് കുമാറിനെയും സെയ്ഫ് അലി ഖാനെയും ഒന്നിപ്പിക്കുന്നു

'ഹൈവാന്‍' (Haiwaan) എന്ന ബോളിവുഡ് ചിത്രത്തില്‍ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും വീണ്ടും ഒരുമിക്കുന്നു. 'ഒപ്പം' സിനിമയുടെ ഔദ്യോഗിക ഹിന്ദി റീമേക്കാണ് ചിത്രം.

Written By Mekha P Panicker Updated by Abhipreet
Published: Aug 12, 2026, 04:54 PM | Updated: Aug 12, 2026, 05:51 PM

18 വര്‍ഷങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും വീണ്ടും ഒരുമിക്കുന്നു. 'ഹൈവാന്‍' (Haiwaan) എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിച്ചെത്തുന്നത്. പ്രിയദര്‍ശന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ 11 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ നായകനായി 2016 ല്‍ പുറത്തിറങ്ങിയ 'ഒപ്പം' സിനിമയുടെ ഔദ്യോഗിക ഹിന്ദി റീമേക്കാണ് 'ഹൈവാന്‍'. പുതുമയുള്ള രീതിയിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ അവതിപ്പിച്ച രാമേട്ടന്‍ എന്ന അന്ധനായ കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് സെയ്ഫ് അലി ഖാനാണ്. സമുദ്രക്കനി മലയാളത്തില്‍ ചെയ്ത വില്ലന്‍ കഥാപാത്രമായി ഹിന്ദിയിലെത്തുന്നത് അക്ഷയ്കുമാറാണ്. ഹിന്ദി പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ചിത്രത്തിന്റെ തിരക്കഥയിലും ഡയലോഗുകളിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ക്ക് ലഭിച്ച പ്രതികരണത്തിന് പിന്നാലെയാണ് ടീസര്‍ പുറത്തിറങ്ങിയത്. അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ക്ക് പുറമെ ബോമന്‍ ഇറാനി, സയാമി ഖേര്‍‌, ശ്രിയ പില്‍ഗോങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. അതേസമയം മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുമെന്ന സൂചനയും ലഭിക്കുന്നുണ്ട്.

കെ.വി.എന്‍ പ്രൊഡക്ഷന്‍സിന്റെയും തസ്പിയര്‍ ഫിലിംസിന്റെയും ബാനറില്‍ വെങ്കട്ട് കെ. നാരായണയും ശൈലജ ദേശായി ഫെന്നും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ബോളിവുഡ് വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഹൈവാന്‍. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധാകരായ ഹിമേഷ് രേഷാമിയയും സച്ചിന്‍-ജിഗര്‍ കൂട്ടായ്മയാണ്.

പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനാണ് ഈ ചിത്രത്തിന്റെ വി.എഫ്.എക്സ് (VFX) സൂപ്പര്‍വൈസര്‍. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനന്‍ നിര്‍വഹിച്ചിരിക്കുന്നത് കലാസംവിധായകന്‍ സാബു സിറിലാണ്. മുംബൈയില്‍ കൂടാതെ കൊച്ചി, വാഗമണ്‍, ഊട്ടി, മുംബൈ എന്നിവിടങ്ങളിലും സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. ഹേരാ ഫേരി, ഗരം മസാല, ഭൂല്‍ ഭുലയ്യ, ഭൂല്‍ ഭുലയ്യ 2, ഭൂത് ബംഗ്ലാ തുടങ്ങിയ ചിത്രങ്ങള്‍ അക്ഷയ്-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഹിന്ദിയില്‍ പുറത്തിറങ്ങിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author