SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

അൻസിബയുടെ പരാതിയിൽ നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുത്ത് പോലീസ്

Ansiba Hassan: ബിഎൻഎസ് 356 (2) പ്രകാരമാണ് പാലാരിവട്ടം പോലീസ് കേസെടുത്തിരിക്കുന്നത്.

Written By Ajitha Kumari Updated by Ajitha Kumari
Published: Sep 28, 2026, 09:36 AM | Updated: Sep 28, 2026, 09:36 AM

കൊച്ചി: നടി അൻസിബയുടെ പരാതിയിൽ ലക്ഷ്മിപ്രിയക്കെതിരെ കേസെടുത്ത് പോലീസ്. കേസെടുത്തത് കോടതി നിർദ്ദേശത്തെ തുടർന്ന് പാലാരിവട്ടം പോലീസാണ്.

അൻസിബയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് നടപടി. ലക്ഷ്മിപ്രിയ തനിക്കെതിരെ വ്യക്തിയധിക്ഷേപം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ച് അൻസിബ പോലീസിനെ സമീപിച്ചിരുന്നു. പക്ഷെ പോലീസ് കേസെടുത്തിരുന്നില്ല. പരാതിയിൽ കേസെടുക്കാതിരുന്നതോടെ മജിസ്ട്രേറ്റ് കോടതിയെയും തുടർന്ന് ഹൈക്കോടതിയെയും അൻസിബ സമീപിച്ചിരുന്നു.

തുടർന്ന് പരാതി വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി കീഴ്‌ക്കോടതിക്ക് നിർദേശം നൽകി. താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെയായിരുന്നു അൻസിബയും ലക്ഷ്മിപ്രിയയും തമ്മിലുള്ള പ്രശ്നങ്ങൾ പുറത്തായത്. യുട്യൂബ് വഴി നടത്തുന്ന അപവാദപ്രചാരണം തടയണമെന്ന് ആവശ്യപ്പെട്ട് പാലാരിവട്ടം പോലീസിലും കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കും അൻസിബ നേരത്തെ പരാതി നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് നടി എറണാകുളം മജിസ്ട്രേട്ട് കോടതിയെ സമീപിച്ചെങ്കിലും എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ സ്വകാര്യ പരാതിയായി പരിഗണിക്കാനാണ് കോടതി ഉത്തരവിട്ടത്.

തുടർന്ന് മജിസ്ട്രേട്ട് കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കണമെന്നും കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് അൻസിബ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author