Bigg Boss Malayalam S8: ബിഗ് ബോസ് ചരിത്രത്തിൽ ആദ്യം; മോഹൻലാലിനൊപ്പം ബിഗ് ബോസ് വേദിയിൽ രമേശ് ചെന്നിത്തല
ബിഗ് ബോസ് ഹൗസിൽ അതിഥിയായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തൂഫാൻ വാരിയേഴ്സായി ബിഗ് ബോസ് താരങ്ങൾ.
ബിഗ് ബോസ് ചരിത്രത്തിൽ ആദ്യമായി ഒരു മന്ത്രി ബിഗ് ബോസ് വേദിയിലെത്തി. കേരള പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും ലഹരിവിരുദ്ധ ബോധവൽക്കരണ പദ്ധതിയായ ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ബിഗ് ബോസ് വേദിയിലെത്തിയത്.
അവതാരകൻ മോഹൻലാൽ രമേശ് ചെന്നിത്തലയെ ബിഗ് ബോസിലേക്ക് സ്വാഗതം ചെയ്യുന്നതോടെയാണ് പ്രോമോ ആരംഭിക്കുന്നത്. ആദ്യ തൂഫാൻ വാരിയർ മോഹൻലാലാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഹൗസിനുള്ളിലും പുറത്തും ലഹരിവിരുദ്ധ പ്രചാരണത്തിന്റെ അംബാസഡർമാരായി പ്രവർത്തിക്കാൻ മന്ത്രി മത്സരാർത്ഥികളോട് ആഹ്വാനം ചെയ്തു. മത്സരാർത്ഥികൾ പരസ്പരം 'ഐ ആം തൂഫാൻ വാരിയർ' ബാഡ്ജുകൾ കുത്തിക്കൊടുത്തു. 'നർക്കോട്ടിക്സ് ഈസ് എ' എന്ന് ചെന്നിത്തല പറഞ്ഞുതുടങ്ങുമ്പോൾ 'എ ഡേർട്ടി ബിസിനസ്' എന്ന് മോഹൻലാൽ പൂർത്തിയാക്കുന്ന രംഗവും പ്രോമോയിലുണ്ട്.
നേരത്തെ പുകവലി ഉപേക്ഷിക്കുകയും ഹൗസിലെ സ്മോക്കിംഗ് റൂം അടച്ചുപൂട്ടുകയും ചെയ്ത മുൻ മത്സരാർത്ഥികളായ വിക്കി, രാകേഷ് എന്നിവരെ മോഹൻലാൽ പരാമർശിക്കുകയും അവരെ വീഡിയോ കോളിലൂടെ മന്ത്രിയുമായി സംസാരിക്കാൻ അവസരമൊരുക്കുകയും ചെയ്തു. ഇരുവരെയും ആഭ്യന്തര മന്ത്രി നേരിട്ട് അഭിനന്ദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.