SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

M.S.- A Legacy on Screen: എം. എസ്. സുബ്ബുലക്ഷ്മിയാകാന്‍ രശ്മിക, വിമർശനങ്ങൾക്ക് മറുപടിയുമായി നിർമ്മാതാവ്

എം. എസ്. സുബ്ബുലക്ഷ്മിയുടെ ബയോപിക്കിൽ രശ്മിക മന്ദാന നായികയാകുന്നതില്‍ വിമര്‍ശനം. അമ്മയാണ് അവരെ തിരഞ്ഞെടുത്തതെന്ന് അല്ലു അരവിന്ദ്.

Written By Mekha P Panicker Updated by Karthika V
Published: Sep 18, 2026, 05:02 PM | Updated: Sep 18, 2026, 05:02 PM

എം. എസ്. സുബ്ബുലക്ഷ്മിയുടെ ജീവിതകഥ ബിഗ് സ്ക്രീനിൽ അവതരിപ്പിക്കുക രശ്മിക മന്ദാനയാണെന്ന് അറിഞ്ഞത് മുതൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വിമർശനങ്ങൾക്കിടയിലും 'എം. എസ്. - എ ലെഗസി ഓൺ സ്ക്രീൻ' (M.S.- A Legacy on Screen) എന്ന ചിത്രത്തിലെ രശ്മികയുടെ കാസ്റ്റിംഗിനെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിർമ്മാതാവ് അല്ലു അരവിന്ദ്.

എം. എസ്. സുബ്ബുലക്ഷ്മിയുടെ ജീവചരിത്രം തങ്ങൾ നിർമ്മിക്കുകയല്ലെന്നും മറിച്ച് ചിത്രം നിർമ്മിക്കാൻ അമ്മ തങ്ങളെ തിരഞ്ഞെടുക്കുക ആയിരുന്നുവെന്ന് അല്ലു അരവിന്ദ് പറഞ്ഞു. കൂടാതെ ചിത്രത്തിൽ തന്നെ അവതരിപ്പിക്കാൻ എം. എസ്. സുബ്ബുലക്ഷ്മി തന്നെയാണ് രശ്മികയെ തിരഞ്ഞെടുത്തതെന്നും തങ്ങൾ രശ്മികയെ ആവശ്യപ്പെട്ടിട്ടില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെന്നൈ മ്യൂസിക് അക്കാദമിയിൽ എം. എസ്. സുബ്ബുലക്ഷ്മിയുടെ 110-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ നടൻ കമൽഹാസനും പങ്കെടുത്തു. താൻ താടി വടച്ചാൽ പോലും ഈ വേഷം ചെയ്യാൻ കഴിയില്ലെന്നും അതിനാൽ തനിക്ക് രശ്മികയോട് അസൂയ തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ എത്ര വേഷങ്ങൾ മാറിയണിഞ്ഞാലും എം. എസ്. അമ്മയെപ്പോലെ കാരുണ്യം കണ്ണുകളിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ തന്നെ പകുതി വിജയം നേടിയതായി കണക്കാക്കാമെന്നും ആ ധൈര്യത്തോടെ മുന്നോട്ടുപോകണമെന്നും കമൽഹാസൻ രശ്മികയെ ഉപദേശിച്ചു.

എം. എസ്. സുബ്ബുലക്ഷ്മിയായി ചിത്രത്തിൽ സായ് പല്ലവി അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എന്നാൽ ഒടുവിലാണ് രശ്മിക മന്ദാനയെ ചിത്രത്തിലേക്ക് അന്തിമമായി തിരഞ്ഞെടുത്തത്. മുൻപ് 2013-ൽ വിദ്യാ ബാലനെ നായികയാക്കി രാജീവ് മേനോൻ എം. എസ്. സുബ്ബുലക്ഷ്മിയുടെ ജീവിതകഥ സിനിമയാക്കുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു എന്നാൽ പിന്നീട് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

ദേശീയ അവാർഡ് ജേതാവായ ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന 'എം. എസ്- എ ലെഗസി ഓൺ സ്ക്രീൻ' ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author