Chalachitra Academy Chairman: നടൻ രവീന്ദ്രന്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ, പ്രിയങ്ക നായർ വൈസ് ചെയർപേഴ്സൺ
നടൻ രവീന്ദ്രനെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായും, പ്രിയങ്ക നായരെ വൈസ് ചെയർപേഴ്സണായും സർക്കാർ നിയമിച്ചു.
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ സർക്കാർ നിയോഗിച്ചു. പ്രശസ്ത നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർപേഴ്സൺ. നടൻ സലിം ഹസ്സൻ, യുവ സംവിധായകൻ ജോഫിൻ ടി. ചാക്കോ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാവും.
പുതിയ സർക്കാർ അധികാരത്തിലെത്തിയ പശ്ചാത്തലത്തിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം റസൂൽ പൂക്കുട്ടി രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ചെയർമാനെ സർക്കാർ നിയോഗിച്ചത്. നാല് പതിറ്റാണ്ടിലേറെ നീളുന്നതാണ് രവീന്ദ്രന്റെ ചലച്ചിത്രയാത്ര.
സിനിമാ സാക്ഷരതാ പരിപാടികൾ, ചലച്ചിത്ര മേളകൾ, മലയാള സിനിമയെ രാജ്യാന്തര തലത്തിലേക്ക് എത്തിക്കുകയെന്നത് തന്റെ ദീർഘകാല ലക്ഷ്യമാണെന്ന് ചെയർമാൻ രവീന്ദ്രൻ വ്യക്തമാക്കി. സർക്കാരിന്റെ പിന്തുണയോടെ ഉത്തരവാദിത്തം മികച്ച രീതിയിൽ നിർവഹിക്കുമെന്ന് പ്രിയങ്ക നായരും പ്രതികരിച്ചു.
സലിം ഹസ്സൻ, ജോഫിൻ ടി. ചാക്കോ എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടുന്ന ജനറൽ കൗൺസിലിൽ 15 അംഗങ്ങളാണുള്ളത്. ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം. വി. ഗിരീഷ്കുമാർ, സലിം ഹസ്സൻ, ബി. രാകേഷ്, സജീവൻ അന്തിക്കാട്, ജോഫിൻ ടി.ചാക്കോ, സക്കരിയ, ആർ.എസ്. പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂർ ജോസ്, എ. കബീർ, സാബു ശങ്കർ, ഷെർഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി പുനഃസംഘടിപ്പിച്ചത്.
സെപ്റ്റംബർ 25 മുതൽ 30 വരെ തിരുവനന്തപുരത്ത് നടക്കുന്ന പതിനെട്ടാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയുടെ (IDSFFK) തുടക്കത്തോട് അനുബന്ധിച്ചാണ് പുതിയ നിയമനങ്ങളുണ്ടായത്. ചലച്ചിത്ര അക്കാദമിലെ ഒഴിവുകൾ എത്രയും പെട്ടെന്ന് നികത്തുമെന്ന് സാംസ്കാരിക, സിനിമാ, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.