SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kareena Pregnancy: കരീന കപൂര്‍ വീണ്ടും ഗര്‍ഭിണിയോ? നാത്തൂന്റെ വക ചുട്ട മറുപടി!

ബോളിവുഡ് താരം കരീന കപൂര്‍ വീണ്ടും ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സംശയങ്ങള്‍ക്ക് പിന്നിലെ കാരണം കരീനയുടെ ഒരു വീഡിയോ ആണ്.

Written By Mekha P Panicker Updated by Ajitha Kumari
Published: Aug 22, 2026, 03:46 PM | Updated: Aug 22, 2026, 03:46 PM

ബോളിവുഡ് താരം കരീന കപൂര്‍ വീണ്ടും ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കരീനയുടെ ഒരു വീഡിയോ ആണ് സംശയങ്ങള്‍ക്ക് പിന്നിലെ കാരണം. ജിമ്മില്‍ നിന്ന് കാറിലേക്ക് കയറുന്ന വീഡിയോ ആയിരുന്നു സൈബറിടത്ത് പ്രചരിച്ചത്. ഇതില്‍ കരീനയ്ക്ക് ബേബി ബംബ് ഉള്ളതായി ആരാധകര്‍ക്ക് തോന്നി. പിന്നാലെ കരീന മൂന്നാമതും ഗര്‍ഭിണിയാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു.

ഇത്തരത്തിലുള്ള പ്രചാരങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സെയ്ഫ് അലി ഖാന്റെ സഹോദരിയും കരീനയുടെ നാത്തൂനുമായ സബ പടൗഡി. സബ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയത്. കൃത്യമല്ലാത്ത ഒരു ക്യാമറ ആംഗിളിന്റെ ഫലമാണ് ഇത്തരം ചിത്രമെന്ന് സബ പ്രതികരിച്ചത്.

നാത്തൂനെ സംരക്ഷിച്ച് നാത്തൂന്‍!

താന്‍ ഗര്‍ഭിണിയാണെന്ന് പ്രചരിക്കുന്ന വാര്‍ത്തകളോട് കരീനയും സെയ്ഫും ഇതുവരെയും പ്രതികരിച്ചിട്ടില്ല. തുടര്‍ന്നാണ് സബ പടൗഡി ആരാധകര്‍ക്ക് മറുപടി നല്‍കിയത്:

'ഒരു മോശം ക്യാമറ ആംഗിള്‍ അല്ലെങ്കില്‍ ഒരു മോശം ദിവസം! ആളുകള്‍ എന്താെക്കെയോ ഊഹിച്ചുണ്ടാക്കുന്നു!! അവള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങിയത് ഒതുക്കമുള്ള ക്ലാസിയായ മെലിഞ്ഞ രൂപത്തിലാണ്. അത്രയേയുള്ളൂ!!

എന്റെ സഹോദരി സോഹ അലിയോട് ഞാന്‍ വീണ്ടും അമ്മയാകാന്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതൊന്ന് സത്യമായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇത് പറഞ്ഞതിന് അവള്‍ എന്നെ കൊല്ലും! ജീവിക്കാനും ജീവിക്കാന്‍ അനുവദിക്കാനും പഠിക്കുക. ചില കാര്യങ്ങള്‍ക്ക് സ്വകാര്യത ആവശ്യമാണ്. അവിടെ ഊഹാപോഹങ്ങളുടെ ആവശ്യമില്ല.'

കരീന കപൂര്‍ ഖാനും ഭര്‍ത്താവ് സെയ്ഫ് അലി ഖാനും 2012 ഒക്ടോബറര്‍ 16നാണ് വിവാഹിതരായത്. മുബൈയിലെ ബാന്ദ്രയിലുള്ള സെഫിന്റെ വസതിയില്‍ വെച്ച് പ്രത്യേക വിവാഹ നിയമപ്രകാരമാണ് ഇവര്‍ വിവാഹിതരായത്. രണ്ട് ആണ്‍മക്കളാണ് ദമ്പകള്‍ക്ക്. 2016 ല്‍ ജനിച്ച തൈമൂര്‍, 2021ല്‍ ജനിച്ച ജെഹ് എന്നിവരാണ്.

കരീന അവസാനമായി അഭിനയിച്ചത് 'സിങ്കം എഗെയ്ന്‍' (Singham Again) എന്ന ചിത്രത്തിലാണ്. അടുത്തതായി മേഘ്ന ഗുല്‍സാറിന്റെ 'ദായ്റ' (Daayra) എന്ന ചിത്രത്തിലാണ്. കരീനയുടെ 68-ാം ചിത്രമായ ദായ്റയില്‍ പൃഥിരാജ് സുകുമാരനാണ് നായകന്‍. ചിത്രം സെപ്തംബര്‍ 18 ന് റിലീസ് ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author